ADVERTISEMENT

അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വൈറസ് പടരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ‌ കടുപ്പിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദം ഇന്ത്യയിൽ 2 പേരിൽ സ്ഥിരീകരിച്ചതോടെ ലോകം ആശങ്കയിലാണ്. മിക്ക സംസ്ഥാനങ്ങളും യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിയിറക്കിയിട്ടുണ്ട്.

മുംബൈ സിവിൽ അതോറിറ്റി എല്ലാ ആഭ്യന്തര വിമാന യാത്രക്കാർക്കും പ്രീ-അറൈവൽ  ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. മുംബൈയിൽ എത്തിച്ചേരുന്നവർ 72 മണിക്കൂറിൽ കുറയാത്ത ആർടി-പിസിആർ റിപ്പോർട്ട് കൈയിൽ കരുതണം. ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും എത്തിച്ചേരുമ്പോൾ ആർടി പിസിആർ ടെസ്റ്റ് നടത്തണമെന്നും 14 ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയണമെന്നും മഹാരാഷ്ട്ര സർക്കാരിന്റെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

നിർദേശങ്ങൾ ഇങ്ങനെ

∙ ആഭ്യന്തര വിമാന യാത്രക്കാർ പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം. അല്ലെങ്കിൽ  (രണ്ടാം ഡോസിന്റെ 14 ദിവസം), 48 മണിക്കൂറിൽ കുറയാത്ത നെഗറ്റീവ് ആർടി പിസിആർ ടെസ്റ്റ് നടത്തണം.

∙ 'ഉയർന്ന അപകടസാധ്യതയുള്ള' രാജ്യങ്ങളിൽ നിന്ന് വരുന്നവർ മഹാരാഷ്ട്രയിൽ എത്തിയതിന് ശേഷം ആർടി പിസിആർ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. വിമാനത്താവളത്തിലെ അധികൃതർ പ്രത്യേക കൗണ്ടറുകളിൽ ഇത്തരം യാത്രക്കാരെ പരിശോധിക്കും.

∙ പരിശോധനയിൽ ഒരു യാത്രക്കാരൻ പോസിറ്റീവ് ആണെങ്കിൽ ഏഴ് ദിവസത്തെ ഐസൊലേഷനായി അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

∙ രാജ്യാന്തര യാത്രക്കാരന് മുംബൈ വിമാനത്താവളത്തിൽ നിന്നു കണക്ടിങ് ഫ്ളൈറ്റിൽ യാത്രചെയ്യണമെങ്കിൽ മുംബൈ എയർപോർട്ടിൽ എത്തിയാലും ആർടി പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. റിപ്പോർട്ട് നെഗറ്റീവ് ആയതിന് ശേഷം മാത്രമേ കണക്റ്റിങ് ഫ്ളൈറ്റില്‍ പ്രവേശിക്കുവാന്‍ അനുവദിക്കൂ.

∙ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഡിസംബർ 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

English Summary: Mumbai airport Rtpcr test must for domestic air travellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com