ആറു കടുവകളെ നേരിട്ട് കണ്ടു; കാട്ടില്‍ നടിയുടെ സഫാരി യാത്ര

sada-wild-trip
Image From Instagram
SHARE

തേജ സംവിധാനം ചെയ്ത 'ജയം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സദ എന്ന നടി അഭിനയരംഗത്തേക്കു കടന്നുവരുന്നത്. കൗമാരക്കാരുടെ പ്രണയകഥ പറഞ്ഞ ഈ ചിത്രം ആ വർഷത്തെ ബോക്സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു. എന്നാല്‍ സദയെ ഇന്ത്യ മുഴുവനും അറിയുന്ന നടിയാക്കി മാറ്റിയത്, ശങ്കർ സംവിധാനം ചെയ്ത 'അന്യന്‍' എന്ന ചിത്രമായിരുന്നു. തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി നിരവധി ചലച്ചിത്രങ്ങളിൽ സദ അഭിനയിച്ചു. അതിനു ശേഷം കുറച്ചു സമയത്തേക്ക് മിനിസ്ക്രീനിലും സദയെ കണ്ടു. ഇപ്പോഴിതാ യാത്രകളും മറ്റുവിശേഷങ്ങളുമായി സമൂഹമാധ്യമത്തിൽ സജീവമാണ് താരം. 

ഇപ്പോഴിതാ മധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനവും കടുവ സംരക്ഷണകേന്ദ്രവുമായ കൻഹ ടൈഗര്‍ റിസര്‍വിലൂടെയുള്ള യാത്രയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളുമെല്ലാം ഉൾപ്പടെ മധ്യപ്രദേശിലെ  പന്ന ദേശീയോദ്യാനത്തിൽ നിന്നുമുള്ള ചിത്രങ്ങളും സദ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

സന്തോഷം നിറഞ്ഞ മുഖങ്ങള്‍ ഈ സമയത്ത് അവിടം തിരക്കേറിയതായതിനാല്‍, സന്ദര്‍ശനം നടക്കില്ലെന്നു പലരും പറഞ്ഞിരുന്നു. എന്നാല്‍, രണ്ടു ദിവസങ്ങളിലായി നാല് സഫാരികള്‍ നടത്താൻ സാധിച്ചു. ആറു കടുവകളെ നേരിട്ട് കണ്ടു എന്നും ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്. 

ബംഗാൾ കടുവ, പുള്ളിപ്പുലി, തേൻകരടി, ബാരസിംഗ മാൻ, ഇന്ത്യൻ കാട്ടുനായ എന്നിവയാണ് പ്രധാനമായും കൻഹ ദേശീയോദ്യാനത്തില്‍ കാണുന്നത്. റുഡ്യാർഡ് കിപ്ലിങ്ങിന്‍റെ 'ദി ജംഗിൾ ബുക്ക്' എന്ന കൃതിക്കു പശ്ചാത്തലമായ ഇടം എന്ന നിലയിലും പ്രശസ്തമാണ് ഇവിടം. ഇന്ത്യയിലാദ്യമായി ഔദ്യോഗിക ചിഹ്നമുള്ള കടുവ സംരക്ഷണകേന്ദ്രമാണ് ഇത്.

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ജൂലൈ 1 മുതൽ ഒക്ടോബർ 15 വരെയുള്ള സമയത്ത് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ല. രാവിലെ 6:30 മുതല്‍ 11:00 വരെയും ഉച്ചക്ക് ശേഷം 3:00 മുതല്‍ 6:00 വരെയുമാണ് പ്രവേശന സമയം. 

English Summary: Actress Sada Shares Wild Safari Pictures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA