ADVERTISEMENT

സഞ്ചാരികളെ ആകർഷിക്കുന്ന സവിശേഷതകളാൽ സമ്പന്നമാണ് ലക്ഷദ്വീപ്.  ദ്വീപ് ചുറ്റിക്കറങ്ങലും നാട്ടുകാരുമായി ഇടപഴകുന്നതും മാത്രമല്ല ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് കൂടി സഞ്ചരിച്ചാൽ മാത്രമേ ആ യാത്ര പൂർണമാവുകയുള്ളൂ. 

പവിഴപുറ്റുകളുടെ സൗന്ദര്യം നിറഞ്ഞ ലക്ഷദ്വീപിനെ സുന്ദരിയാക്കുന്നത്‌ അന്നാട്ടിലെ സംസ്കാരവും ജനങ്ങളുമൊക്കെയാണ്. ടൂറിസമാണ് ഇവിടുത്തെ പ്രധാനവരുമാന മാർഗം. വളരെയധികം കടമ്പകൾ കടന്നാൽ മാത്രമേ ദ്വീപ് സമൂഹത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളു. കണ്ണാടി പോലെ കടലിന്റെ അടിത്തട്ട് കാണാൻ കഴിയുന്ന വെള്ളം, മനോഹരമായ പവിഴപ്പുറ്റുകൾ, എല്ലാം കൊണ്ടും ഒരുതരം കടലിന്റെ ലോകത്തായി പോകുന്ന അനുഭവമാണ് ലക്ഷദ്വീപ് യാത്ര. ചെറുതും വലുതുമായ 36 ദ്വീപുകളാണുള്ളത്. ചെറിയ പാണി എന്ന ദ്വീപ് കടലിലേക്ക് താണുപോയി. ഇവയില്‍ ജനവാസമുള്ളത് പതിനൊന്നെണ്ണത്തില്‍ മാത്രം. 32 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്നു. ഈ ദ്വീപുകള്‍ ചില ദ്വീപുകളിലേക്ക് കടലിലൂടെ നടന്നു ചെന്നു കയറാം. ചിലതിലേക്ക് ഒന്നുരണ്ടു മണിക്കൂര്‍ ബോട്ടിൽ സഞ്ചരിക്കണം.

Lakshadweep1
Image from shutterstock

ദ്വീപുകളുടെ ജീവനാഡി

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളാണ് ദ്വീപുകളുടെ ജീവനാഡി. പവിഴപ്പുറ്റുകളുടെ വർണകാഴ്ച മാത്രമല്ല വിവിധതരം സസ്യങ്ങളുടെയും ജലജീവികളുടെയും ആവാസ കേന്ദ്രംകൂടിയാണിവിടം. സഞ്ചാരികളുടെ കുത്തൊഴുക്കില്‍ പവിഴപ്പുറ്റുകളും പൈതൃക തീരവും നശിക്കുമെന്നതിനാൽ യാത്രക്കാർക്ക് ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിട്ടുണ്ട്. ക‌ടലിനട‌ിയില്‍ കാഴ്ചയുടെ അദ്ഭുതം തീര്‍ക്കുന്ന പവിഴപ്പുറ്റുകള്‍ കാണുവാന്‍ മാത്രമേ അനുമതിയുള്ളൂ.

lakshadweep-1248

അതില്‍ തൊടുന്നതോ എടുക്കുന്നതോ ഇവിടെ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ കാഴ്ച ആസ്വദിക്കാനും വിനോദസഞ്ചാരികൾക്ക് അവസരമുണ്ട്. സ്നോർക്കലിങ്, കയാക്കിങ്, സ്കൂബാ, വിൻഡ് സർഫിങ്ങ്, കയാക്കിങ്ങ്, ഫിഷിങ്ങ് തുടങ്ങിയ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയാണ് പവിഴപുറ്റുകൾക്ക് ഏറ്റവും പേരുകേട്ടത്. മണൽ വിരിച്ച കടൽത്തീരങ്ങളും സുന്ദരകാഴ്ച കൊണ്ടും സമ്പന്നമായ ഇവിടം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 

English Summary: Lakshadweep Islands Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com