'ഈ മലനിരകളുമായി പ്രണയത്തിലാകുമെന്ന് ഒരിക്കലും കരുതിയില്ല' ; കനിഹയുടെ യാത്ര

kaniha-coonoor-trip
Image from Instagram
SHARE

നീലഗിരി മലനിരകളും തേയിലത്തോട്ടങ്ങളും മഞ്ഞും മഴയും കഥ പറയുന്ന കൂനൂരിന്‍റെ മായികഭംഗിയില്‍ മതിമയങ്ങി നടി കനിഹ. ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും കനിഹ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. യാത്രക്കിടെ താമസിച്ച കോട്ടേജില്‍ നിന്നുള്ള ചിത്രമാണ് ഇതില്‍ ആദ്യം.

"അനേകം മീറ്ററുകൾ ഉയരത്തിൽ.. ശുദ്ധമായ വായു ശ്വസിക്കുന്നു.. പ്രകൃതിയുടെ ശബ്ദങ്ങൾ ഉള്ളിലേക്കെടുക്കുന്നു.. നീലഗിരിയിലെ മനോഹരമായ കുന്നുകൾക്ക് പിന്നിൽ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. നഗരത്തിരക്കുകളില്‍ നിന്നും വളരെ അകലെ!!"ചിത്രത്തോടൊപ്പം കനിഹ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 

കൃഷിത്തോട്ടങ്ങളുടെയും മലനിരകളുടെയും പശ്ചാത്തലത്തില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രവും കനിഹ പങ്കുവച്ചിട്ടുണ്ട്. ചുവന്ന ചെക്ക് ഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസുമിട്ടു നില്‍ക്കുന്ന ചിത്രത്തോടൊപ്പവും 'കടല്‍ത്തീരങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താന്‍ ഈ മലനിരകളെ പ്രണയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല' സന്തോഷം നിറഞ്ഞ ഒരു കുറിപ്പും കനിഹ പങ്കുവച്ചിട്ടുണ്ട്.

നീലഗിരി കുന്നുകളില്‍ ഊട്ടിക്ക് ശേഷം രണ്ടാമത്തെ വലിയ ഹില്‍സ്റ്റേഷനാണ് കുനൂര്‍. ലോകപ്രശസ്മായ  നീലഗിരി ചായയുടെ ഉത്പാദനം പ്രധാനമായും നടക്കുന്നത് ഇവിടെയുള്ള തേയിലത്തോട്ടങ്ങളിലാണ്. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലുള്ള കുനൂര്‍ ഈയിടെ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. 

പന്ത്രണ്ടേക്കറില്‍ വൈവിധ്യമാർന്ന മരങ്ങളും പൂക്കളും നിറഞ്ഞ സിംസ്പാര്‍ക്ക് ഉദ്യാനം. ടിപ്പുസുല്‍ത്താൻ്റെ പടയോട്ടകാലത്തെ ഔട്ട്‌പോസ്റ്റായ ഡ്രൂഗ്, ഡോള്‍ഫിന്‍ നോസ്, ലാമ്പ്സ് റോക്ക്, ലേഡി കാനിങ് സീറ്റ് തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന  നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. മേട്ടുപാളയത്തുനിന്ന്‌ കൂനൂര്‍ വഴി ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനും ഏറെ ജനപ്രിയമാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടമാണ് കൂനൂര്‍ സന്ദര്‍ശിക്കാനുള്ള മികച്ച സമയം.‌‌‌‌

English Summary: Kaniha Shares Beautiful Pictures from Coonoor hill Station

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA