പോണ്ടിച്ചേരി ബീച്ചിന്‍റെ മനോഹാരിതയില്‍ മയങ്ങി ഐശ്വര്യലക്ഷ്മി

aishwarya-lekshmi
Image From Instagram
SHARE

തൊട്ടതെല്ലാം പൊന്നാക്കുക എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന അഭിനയജീവിതമാണ് ഐശ്വര്യലക്ഷ്മിയുടേത്. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അവയെല്ലാം വന്‍വിജയമായി. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട്, 2017ൽ പുറത്തിറങ്ങിയ 'മായാനദി'യിലെ അപ്പു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റി. ഇപ്പോഴിതാ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്നത്. സിനിമ മാത്രമല്ല, വെബ് സീരീസിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് നടി.

സോഷ്യല്‍ മീഡിയയിലും താരത്തിന് ആരാധകനിരയുണ്ട്. ലണ്ടനിലെ ടവര്‍ ബ്രിഡ്ജിനരികെ കുട ചൂടി നില്‍ക്കുന്ന മനോഹര ചിത്രങ്ങൾ ഉൾപ്പെടെ നേരത്തെ ഐശ്വര്യ പോസ്റ്റ്‌ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള ചിത്രം ഐശ്വര്യ പങ്കുവച്ചിരുന്നു. ഓറഞ്ചു ഷര്‍ട്ടും ജീന്‍സുമിട്ട് കടല്‍ത്തീരത്ത് നില്‍ക്കുന്ന നടിയെ ചിത്രത്തില്‍ കാണാം. റിച്ചാർഡ് ആന്‍റണിക്കൊപ്പമാണ് ഐശ്വര്യ ബീച്ചില്‍ എത്തിയത്.

പോണ്ടിച്ചേരി ഇക്കുറി പുതുവര്‍ഷത്തിനു സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ ഓൾഡ് പോർട്ട്, പാരഡൈസ് ബീച്ച് തുടങ്ങിയ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സര്‍ക്കാര്‍ പൊലീസിനോടും മറ്റ് മുനിസിപ്പൽ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Actress Aishwarya Lekshmi Shares Beautiful Pictures From Pondicherry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA