മൂന്നാറിനെ തോല്‍പ്പിക്കും അഴകുള്ള ഇൗ സുന്ദരി; 18 വളവുകൾ താണ്ടിയുള്ള യാത്ര

meghamalai-trip
Image From Shutterstock
SHARE

തമിഴ്‌നാട്ടിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് മേഘമല. കമ്പം-തേനി വരെ പോകുന്ന യാത്രക്കാര്‍ ഒരല്‍പ്പം കൂടി മുന്നോട്ട് പോയാൽ കാത്തിരിക്കുന്നത് അവര്‍ണ്ണനീയമായ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞ ഇൗ മലയോര ഗ്രാമമാണ്. ആറ് ഡാമുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ചൂടിനെ അതിജീവിക്കാനും പ്രകൃതിക്ക് നടുവിൽ ശാന്തമായ സമയം ആസ്വദിക്കാനുമുള്ള മികച്ച ഡെസ്റ്റിനേഷനാണ്. 

തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഒക്കെയായി പതിനെട്ടു വളവുകള്‍ താണ്ടി എത്തുന്നത് മേഘമലയുടെ സൗന്ദര്യത്തിലേക്കാണ്. അഴക് കൊണ്ടും കാലാവസ്ഥ കൊണ്ടും മൂന്നാറിനെ തോൽപ്പിക്കും ഇൗ ഗ്രാമീണ സുന്ദരി. മഞ്ഞിൽ പൊതിയുന്ന മലമടക്കുകളും മഞ്ഞണിഞ്ഞ തേയിലകൊളുന്തുകളും തണുപ്പിന്റെ ലഹരിയെ മറയ്ക്കാനായി കമ്പളിയും പുതച്ച് പ്രക‌ൃതിയിലൂടെ നടക്കണം. മനസ്സിന് കുളിരണിയിക്കുന്ന അനുഭവമാണ്.

meghamalai 11
Image From Shutterstock

പ്രാദേശിക തമിഴ് ഭാഷയില്‍ 'പച്ച കൊടുമുടികള്‍' എന്നര്‍ഥമുള്ള 'പച്ച കുമാച്ചി' എന്നും മേഘമല അറിയപ്പെടുന്നു. സദാസമയവും മേഘത്താല്‍ ആവരണം ചെയ്യപ്പെട്ട കൊടുമുടിയെ പില്‍ക്കാലത്ത് നാട്ടുകാര്‍ തന്നെയാണ് മേഘമലൈ വിളിക്കാൻ തുടങ്ങിയത്.

meghamalai 22
Image From Shutterstock

കാണാം ഇൗ കാഴ്ചകൾ

മേഘമല വന്യജീവി സങ്കേതം,മേഘങ്ങളുടെ ലാൻഡ് ഫാൾസ് എന്നു അറിയപ്പെടുന്ന മേഘമല വെള്ളച്ചാട്ടം,വെള്ളാമലൈ, സുരുലി വെള്ളച്ചാട്ടം, തീർച്ചയായും സന്ദർശിക്കേണ്ട മേഘമലയിലെ ആറ് അണക്കെട്ടുകൾ,മഹാരാജമെട്ട് വ്യൂ പോയിന്റ്,ഏലം, കാപ്പി, തേയില തോട്ടങ്ങൾ.

താമസസൗകര്യം

meghamalai-trip1

മേഘമലയിൽ താമസിക്കുവാനായി ബഡ്ജറ്റ് ഫ്രണ്ട്‍‍ലിയായ നിരവധി ഹോട്ടലുകളും റിസോർട്ടുകളും ലഭ്യമാണ്. നഗരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ധാരാളം മനോഹരമായ റിസോർട്ടുകളുമുണ്ട്.

മേഘമലയിൽ ആസ്വദിക്കാം 

തേയിലത്തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച, ഇവിടെ എത്തിയാൽ ആദ്യം ചെയ്യേണ്ടത്  നല്ല അടിപൊളി ചായ കുടിക്കാം എന്നതാണ്. കാഴ്ചകൾക്ക് തുടക്കം അങ്ങനെയാവാം. ഗ്രാമത്തിലെ കാഴ്ചകളും വീടുകളും ആളുകളെയുമൊക്കെ പരിചയപ്പെടാം. സുഹൃത്തുക്കളോ കുടുംബവോ ഒരുമിച്ചുള്ള യാത്രയെങ്കിൽ രാത്രി ക്യംപ് ഫയർ പാര്‍ട്ടിയൊക്കെ നടത്തി ആ യാത്ര ഗംഭീരമാക്കാം. റൈഡിങ് ഇഷ്ടമുള്ളവർക്കായി മേഘമലയിൽ ഓഫ്റോഡ് യാത്രയും നടത്താം.

മേഘമല സന്ദർശിക്കാൻ പറ്റിയ സമയം

meghamalai 33

ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് മേഘമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ആ സമയങ്ങളിൽ  കാലാവസ്ഥ സുഖകരമാണ്. 

എങ്ങനെ എത്താം

വഴികൾ കുറേയുണ്ട് മേഘമലയിലേക്ക്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഇവിടേക്ക് എത്തിച്ചേരാം. എറണാകുളത്തു നിന്ന് പാലാ–മുണ്ടക്കയം – കുട്ടിക്കാനം–കുമളി–കമ്പം– ഉത്തമപാളയം– ചിന്നമണ്ണൂർ വഴി മേഘമലയിലേക്ക് 250 കി.മീ ദൂരമുണ്ട്. കോഴിക്കോടു നിന്ന് പാലക്കാട്–പൊള്ളാച്ചി–പളനി–ഓടഛത്രം–സെംപെട്ടി– ബെത്തലകുണ്ഡ്–തേനി‍–ചിന്നമണ്ണൂർ വഴി മേഘമലയിലേക്ക് 410 ദൂരവുമുണ്ട്. 

English Summary: Tourist Places to Visit and Travel Guide to Meghamalai 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS