കൊടും ചൂടില്‍ വലഞ്ഞോ? ഇപ്പോഴും കുളിരുള്ള സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്

munsiyari
Image From Mubarak_Khan/shutterstock
SHARE

കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. ഉരുകിപ്പോകുമെന്ന് തോന്നുന്നത്ര അസഹനീയമായ ചൂടില്‍ നിന്നും അല്‍പ്പമൊരു ആശ്വാസമായി ഇടയ്ക്കിടെ വേനല്‍മഴ പെയ്യുന്നുണ്ടെങ്കിലും ഇനി കാലവര്‍ഷം തുടങ്ങുന്നത് വരെ രക്ഷയില്ല. എന്നിരുന്നാലും വല്ലാതെ മടുക്കുമ്പോള്‍ തണുപ്പ് തേടിയുള്ള യാത്രകള്‍ക്കായി കുറച്ചേറെ സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എത്ര കനത്ത വേനല്‍ ആയാലും ഇവിടങ്ങളില്‍ സുഖകരമായ കാലാവസ്ഥ തന്നെ ആയിരിക്കും. ഇത്തരത്തിലുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. 

 സാംഗ്ല, ഹിമാചൽ പ്രദേശ്

ടിബറ്റൻ അതിർത്തിയോട് ചേർന്ന്, ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുള്ള ബാസ്പ താഴ്‌വരയിലെ ഒരു പട്ടണമാണ് സാംഗ്ല. കർച്ചാമിൽ തുടങ്ങി ചിത്കുളിൽ അവസാനിക്കുന്ന സാംഗ്ല താഴ്‌വര വർഷം മുഴുവനും തണുത്ത കാലാവസ്ഥയുള്ള മനോഹരമായ ഒരു സ്ഥലമാണ്. വിനോദസഞ്ചാരികള്‍ക്കായി നിരവധി കാഴ്ചകളും ട്രെക്കിങ് പാതകളും ഇവിടെയുണ്ട്. റുപിൻ വാലി ട്രെക്ക്,

kinnur
Image from Debarup/shutterstock

സംഗ്ല കണ്ടേ ട്രെക്ക്, ചരംഗ് ചിത്കുൽ ട്രെക്ക് എന്നിവ പ്രസിദ്ധമാണ്. കൂടാതെ, ട്രൗട്ട് ഫാം, ദി മാൾ, കുപ്പ, കമ്രു, ബത്സേരി തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

ഗുൽമാർഗ്, കശ്മീർ

ഭൂമിയിലെ സ്വര്‍ഗം എന്നു വിളിക്കാവുന്നത്രയും സൗന്ദര്യം നിറഞ്ഞ സ്ഥലമാണ് ഗുല്‍മാര്‍ഗ്. കശ്മീരിന്‍റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും വെറും 1 മണിക്കൂർ യാത്ര ചെയ്താല്‍ ഇവിടെയെത്താം. പിർ പഞ്ചൽ പർവതനിരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

gulmurg-snowfall2

ഇന്ത്യയിലെ ശൈത്യകാല കായിക വിനോദങ്ങളുടെ ഹൃദയഭൂമി എന്നാണ് ഗുൽമാർഗ് അറിയപ്പെടുന്നത്. സ്കീയിങ്, ടോബോഗനിങ് , സ്നോബോർഡിങ് , ഹെലി-സ്കീയിങ് തുടങ്ങിയ ശൈത്യകാല കായിക വിനോദങ്ങൾക്ക് ഇവിടം പ്രസിദ്ധമാണ്. വേനല്‍ക്കാലങ്ങളിലും അധികം അസഹനീയമായ ചൂടില്ലാത്തതിനാല്‍ ഇവിടേക്ക് ധാരാളം സഞ്ചാരികള്‍ എത്തുന്നു. 

ഓലി, ഉത്തരാഖണ്ഡ്

ഇന്ത്യയിലെ പ്രധാന സ്കീ റിസോർട്ട് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഓലി. ഇവിടുത്തെ താപനില പൊതുവെ 25 ഡിഗ്രി സെൽഷ്യസിനു താഴെയാണ്. ഏകദേശം 2,800 മീറ്റർ ഉയരത്തിൽ ഓക്ക്, കോണിഫറസ് വനങ്ങളാൽ ചുറ്റപ്പെട്ട ഓലിയില്‍, രാജ്യത്തെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ നന്ദാദേവി (7,816 മീറ്റർ) ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ചില കൊടുമുടികളുടെ വിശാലദൃശ്യങ്ങൾ കാണാനുള്ള അവസരമുണ്ട്. 

auli-travel

നന്ദാദേവിയുടെയും വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കിന്റെയും കവാടം കൂടിയാണിത്, കൂടാതെ ഗോർസൺ ബുഗ്യാൽ, പാംഗർചുള്ള സമ്മിറ്റ്, തപോവൻ തുടങ്ങിയ പ്രശസ്തമായ ട്രെക്കിംഗ് സ്ഥലങ്ങളിലേക്കും ഓലിയിലൂടെ പ്രവേശിക്കാം.

തവാങ്, അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശില്‍, ഹിമാലയത്തിന് നടുവിൽ 3048 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തവാങ് മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും ആത്മീയ പ്രാധാന്യത്തിനും പേരുകേട്ടതാണ്.  നിരവധി ബുദ്ധ വിഹാരങ്ങൾ ഇവിടെയുണ്ട്.‍‍

munsiyari1
Image from Sunil_Sharma_a /bshutterstock

സാംഗെറ്റ്‌സർ, സെല എന്നിവയുൾപ്പെടെ ഇവിടെയുള്ള നിരവധി ഗ്ലേഷ്യൽ തടാകങ്ങളും തവാങ് താഴ്‌വരയും മാധുരി തടാകവും ഗോറിച്ചൻ കൊടുമുടിയുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. 

മുൻസിയാരി,  ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയില്‍ സ്ഥിതിചെയ്യുന്ന മുൻസിയാരി, രാജ്യത്തെ ഏറ്റവും മനോഹരമായ ആൽപൈൻ മലനിരകളിൽ ഒന്നാണ്. മഞ്ഞു പുതച്ച ഹിമാലയൻ കൊടുമുടികളാൽ ചുറ്റപ്പെട്ടതാണ് ഈ സ്ഥലം. 

തീർത്ഥൻ വാലി, ഹിമാചൽ പ്രദേശ്

താപനില അപൂർവമായി മാത്രം 22 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് കയറുന്ന സ്ഥലമാണ് തീര്‍ത്ഥന്‍ വാലി. ഈ പ്രദേശത്ത് കൂടി ഒഴുകുന്ന തീർത്ഥൻ നദിയിൽ നിന്നാണ് തീർത്ഥൻ താഴ്‌വരയ്ക്ക് അതിന്‍റെ പേര് ലഭിച്ചത്. 

Tirthan-Valley-Himachal-Pradesh

ട്രെക്കിങ്, മീൻപിടിത്തം, വന്യജീവി നിരീക്ഷണം തുടങ്ങിയ വിനോദങ്ങള്‍ക്ക് പ്രസിദ്ധമാണ് ഇവിടം. നിരവധി വെള്ളച്ചാട്ടങ്ങളും പച്ചപ്പും നിറഞ്ഞ അതിമനോഹരമായ ഈ പ്രദേശം ബാക്ക്പാക്കര്‍മാര്‍ക്കും ബജറ്റ് യാത്രക്കാര്‍ക്കും ഏറെ അനുയോജ്യമാണ്.

English Summary: Places in India that are perfect for Summer Holiday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA