കാടിനു നടുവില്‍ താമസിക്കാൻ ആഡംബര റിസോര്‍ട്ട്; ബീച്ചും രാത്രികാഴ്ചകളും മാത്രമല്ല ഗോവ

assonora-resort-goa4
SHARE

ബീച്ചും നിശാക്ലബുകളും ബാറുകളും മാത്രമല്ല കാടും ഗ്രാമങ്ങളും കൂടി ചേര്‍ന്നതാണ് ഗോവ. ഇൗ കാഴ്ചകളൊക്കെയും ആസ്വദിക്കണമെങ്കിൽ ഇവിടെ എത്തണം. നഗരതിരക്കുകളില്‍ നിന്നു മാറി കാടിന്റെ മടിത്തട്ടില്‍ എല്ലാ ആഡംബര സൗകര്യങ്ങളോടെയും അവധിക്കാലം ചിലവഴിക്കാനൊരിടം, അതാണ് ക്ലബ് മഹീന്ദ്രയുടെ അസൊനോര റിസോര്‍ട്ട്. പനാജിയില്‍ നിന്നു 21 കിലോമീറ്റര്‍ ദൂരെ വടക്കന്‍ ഗോവയിലാണ് അസൊനോര റിസോര്‍ട്ട്.

assonora-resort-goa2

കിളികളുടേയും കാടിന്റേയും ശബ്ദം കേട്ടുകൊണ്ട് ഉണരുന്ന പ്രഭാതങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമൊക്കെയാണ് അസൊനോരയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുത്. സമാധാനവും സ്വകാര്യതയും ഒപ്പം പരിധിയില്ലാത്ത ആഘോഷങ്ങളുമാണ് അസൊനോരയിലുള്ളത്. വടക്കന്‍ ഗോവയിലെ ക്ലബ് മഹേന്ദ്രയുടെ ആദ്യത്തെ റിസോര്‍ട്ടാണ് ബാര്‍ഡെസ് താലൂക്കിലെ അസൊനോര ഗ്രാമത്തിലേത്. ഈ ഗോവന്‍ ഉള്‍ഗ്രാമ റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്കായി 152 മുറികളാണ് ക്ലബ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

assonora-resort-goa9

ഒരു കൃത്രിമ വെള്ളച്ചാട്ടവും വാട്ടര്‍ പാര്‍ക്കും അടക്കം എല്ലാ അതിഥികളുടേയും ഇഷ്ടങ്ങള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കാടിനോടു ചേര്‍ന്നു കിടക്കുന്നതുകൊണ്ടു തന്നെ പ്രകൃതി ഒരുക്കുന്ന സമാധാനമാണ് ഇക്കൂട്ടത്തില്‍ പകരം വെക്കാനില്ലാത്തത്. മള്‍ട്ടി കുസിന്‍ റെസ്റ്ററന്റില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളും റിസോര്‍ട്ടിലെ വെള്ളച്ചാട്ടത്തിലെ കുളിയും കൃത്രിമ പുഴയിലൂടെയുള്ള ഊളിയിടലുമെല്ലാം നിങ്ങളില്‍ പുതു ഊര്‍ജം നിറക്കും.

assonora-resort-goa6

റിസോര്‍ട്ട് റൂമുകള്‍

assonora-resort-goa10

പോര്‍ച്ചുഗീസ്- ഗോവന്‍ ശൈലിയിലാണ് അസൊനോരയിലെ മുറികള്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാ മുറിയില്‍ നിന്നും അസൊനോരയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനാവും. അതിഥികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏറ്റവും മികച്ച നിലയില്‍ ഒരുക്കാന്‍ കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി വിനോദസഞ്ചാരമേഖലയില്‍ സജീവമായുള്ള ക്ലബ് മഹേന്ദ്രയുടെ അനുഭവ പരിചയവും ഏറെ സഹായിച്ചിട്ടുണ്ട്. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമായുള്ള മുറികളും നാല് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമായുള്ള മുറികളും ഇവിടെ ലഭ്യമാണ്.

എസി/ ഹീറ്റിംങ് സൗകര്യം, എല്‍സിഡി ടി.വി, മൈക്രോ വേവ്, മിനി ബാര്‍, കിങ് സൈസ് കിടക്ക, സോഫ കം ബെഡ്, ഹെയര്‍ ഡ്രെയര്‍, സേഫ് ലോക്കര്‍, ടീ/കോഫി മേക്കര്‍, ഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഓരോ മുറികളിലും ക്ലബ് മഹേന്ദ്ര അസൊനോര വാഗ്ദാനം ചെയ്യുന്നുണ്ട്. നീന്തല്‍കുളത്തോട് ചേര്‍ന്നുള്ള കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, സ്പാ, കുടുംബത്തോടും കൂട്ടുകാരോടും ഒപ്പമുള്ള നീന്തല്‍കുളത്തിലെ പാര്‍ട്ടി, വെര്‍ച്ചുല്‍ റിയാലിറ്റി ഗെയിമുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളും അസൊനോരയിലുണ്ട്. ക്ലബ് മഹേന്ദ്ര അസൊനോര റിസോര്‍ട്ടില്‍ 24 മണിക്കൂറും അതിഥികള്‍ക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. 

assonora-resort-goa7

കറീസ് റെസ്റ്ററന്റ്

ഇന്തോ പോര്‍ച്ചുഗീസ് ശൈലിയിലുള്ള മള്‍ട്ടികുസിന്‍ ബുഫെറ്റ് റെസ്റ്ററന്റാണ് കറീസ്. പ്രഭാത ഭക്ഷണത്തില്‍ മാത്രം 40 ലേറെ വിഭവങ്ങള്‍ ഇവിടെ ഒരുക്കുന്നുണ്ട്. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും തനി ഗോവന്‍ ഭക്ഷണങ്ങളും ഗുജറാത്തി വിഭവങ്ങളും കറീസില്‍ ലഭ്യമാണ്.

സ്‌പൈസ് A-I കാര്‍ട്ടെ റെസ്റ്ററന്റ്- ഇത് പുതു തലമുറയുടെ ഇഷ്ടവിഭവങ്ങളുള്ള റെസ്റ്ററന്റ്. ബാര്‍- വ്യത്യസ്തവും മുന്തിയ ഇനത്തിലുള്ളതുമായ മദ്യ ശേഖരം അസൊനോരയിലെ ബാറിലുണ്ട്.

assonora-resort-goa3

പൂള്‍സൈഡ് ബാര്‍-  നീന്തല്‍ കുളത്തിനോട് ചേര്‍ന്നുള്ള പൂള്‍സൈഡ് ബാറും അതിഥികള്‍ക്ക് ഉപയോഗിക്കാം. വ്യത്യസ്തമായ ഭക്ഷണവും രുചിച്ച് നീന്തല്‍കുളത്തിനോട് ചേര്‍ന്ന് കാറ്റും കൊണ്ട് സല്ലപിച്ചുകൊണ്ട് മദ്യം നുകരാനും പൂള്‍സൈഡ് ബാര്‍ അവസരം നല്‍കുന്നു. 

assonora-resort-goa5

ഗോര്‍മെറ്റ് എക്‌സ്പ്രസ് - ഇനി നിങ്ങള്‍ക്ക് റൂമിന്റെ സമാധാനവും അന്തരീക്ഷവും വിട്ട് പുറത്തേക്ക് പോകാന്‍ മനസു വരുന്നില്ലെങ്കില്‍ അതിനും വഴിയുണ്ട്. ഭക്ഷണവും വേണ്ട വിഭവങ്ങളും നിങ്ങളെ തേടി മുറിയിലേക്കെത്തും. ഇന്‍ റൂം ഡൈനിംങ് സര്‍വീസാണ് ഗോര്‍മെറ്റ് എക്‌സ്പ്രസ്.

assonora-resort-goa

മറ്റു കാഴ്ചകള്‍

മുറിയില്‍ അടച്ചിരിക്കാന്‍ മാത്രമല്ല ഗോവയില്‍ എല്ലാവരും വരുന്നത്. വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലെ നിരവധി കാഴ്ചകള്‍ അസൊനോരയോട് അധികം അകലെയല്ലാതെ തന്നെയുണ്ട്. ചപോര കോട്ട, ബോം ജീസസ് ബസലിക്ക, സലിം അലി പക്ഷി സങ്കേതം, ശാന്താദുര്‍ഗ ക്ഷേത്രം, ദിവാര്‍ ദ്വീപ് എന്നിവയെല്ലാം പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

ഹിപ്പിമാര്‍ക്കറ്റില്‍ പോയി ഇഷ്ടമുള്ളത് വാങ്ങാം, ഗോവയുടെ സ്വന്തം ബീച്ചുകളില്‍ ഉപ്പുകാറ്റേറ്റ് കറങ്ങാം, എല്ലാം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ അതിഥികള്‍ക്കുവേണ്ട സമാധാനവും സുരക്ഷിതത്വവും മറ്റു സൗകര്യങ്ങളുമായി ക്ലബ് മഹേന്ദ്രയുടെ അസൊനോര റിസോര്‍ട്ട് കാത്തിരിക്കുന്നുണ്ടാവും.

assonora-resort-goa11

English Summary: Club Mahindra Assonora Resort, Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA