നഗരതിരക്കുകളില്‍ നിന്നു മാറി കാടിന്റെ മടിത്തട്ടില്‍ എല്ലാ ആഡംബര സൗകര്യങ്ങളോടെയും അവധിക്കാലം ചിലവഴിക്കാനൊരിടം, അതാണ് ക്ലബ് മഹീന്ദ്രയുടെ അസൊനോര റിസോര്‍ട്ട്. ബീച്ചും നിശാക്ലബുകളും മാത്രമല്ല കാടും ഗ്രാമങ്ങളും കൂടി ചേര്‍ന്നതാണ് ഗോവ.

പനാജിയില്‍ നിന്നു 21 കിലോമീറ്റര്‍ ദൂരെ വടക്കന്‍ ഗോവയിലാണ് അസൊനോര റിസോര്‍ട്ട്

ഈ ഗോവന്‍ ഉള്‍ഗ്രാമ റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്കായി 152 മുറികളാണ് ക്ലബ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത...

പോര്‍ച്ചുഗീസ്- ഗോവന്‍ ശൈലിയിലാണ് അസൊനോരയിലെ മുറികള്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാ മുറിയില്‍ നിന്നും അസൊനോരയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനാവും.

സഞ്ചാരികളുടെ ഇഷ്ടയിടമാണ് ഇൗ റിസോർട്ട്, വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലെ നിരവധി കാഴ്ചകള്‍ അസൊനോരയോട് അധികം അകലെയല്ലാതെ തന്നെയുണ്ട്.

നീന്തല്‍ കുളത്തിനോട് ചേര്‍ന്നുള്ള പൂള്‍സൈഡ് ബാറും അതിഥികള്‍ക്ക് ഉപയോഗിക്കാം. വ്യത്യസ്തമായ ഭക്ഷണവും രുചിച്ച് നീന്തല്‍കുളത്തിനോട് ചേര്‍ന്ന് കാറ്റും കൊണ്ട് സല്ലപിച്ചിരിക്കാനും സൗകര്യമുണ്ട്.

റൂമിന്റെ സമാധാനവും അന്തരീക്ഷവും വിട്ട് പുറത്തേക്ക് പോകാന്‍ മനസു വരുന്നില്ലെങ്കില്‍ അതിനും വഴിയുണ്ട്. ഭക്ഷണവും വേണ്ട വിഭവങ്ങളും നിങ്ങളെ തേടി മുറിയിലേക്കെത്തും.

ക്ലബ് മഹേന്ദ്ര അസൊനോര റിസോര്‍ട്ടില്‍ 24 മണിക്കൂറും അതിഥികള്‍ക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.

സുന്ദരകാഴ്ചകൾ കണ്ടുള്ള താമസം മാത്രമല്ല, സന്ദർശകർക്കായി വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
English Summary: Club Mahindra Assonora in Goa