ഗോവന്‍ ബീച്ചില്‍ അടിച്ചുപൊളിച്ച് മിർണ മേനോന്‍

Mirna
Image From Instagram
SHARE

മോഹന്‍ലാല്‍ നായകനായ സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിലൂടെയെത്തിയ പുതുമുഖ താരമാണ് മിർണ മേനോന്‍. ബിഗ് ബ്രദറിൽ ആര്യ ഷെട്ടി എന്ന കഥാപാത്രമായെത്തിയ മിര്‍ണയുടെ അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇടുക്കിക്കാരിയാണെങ്കിലും ‘സന്താനദേവൻ’ എന്ന ഇതുവരെ പുറത്തിറങ്ങാത്ത തമിഴ് ചിത്രത്തിലൂടെയായിരുന്നു മിര്‍ണയുടെ അരങ്ങേറ്റം. പിന്നീട്, 2018- ല്‍ത്തന്നെ ‘കലവാണി മാപ്പിളൈ’ എന്ന ചിത്രത്തിലും അഭിനയിച്ചു. 

അതിഥി മേനോൻ എന്നായിരുന്നു ആദ്യപേരെങ്കിലും സിനിമയില്‍ സാധാരണയായി നടിമാര്‍ ചെയ്യുന്നതുപോലെ മിർ‍ണ എന്ന സ്ക്രീന്‍ പേര് സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ ഗോവയില്‍ നിന്നും വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മിര്‍ണ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്‍റുകളുമായി എത്തുന്നത്.

എല്ലാ സീസണിലും ഒരുപോലെ മാന്ത്രികത നിലനിര്‍ത്തുന്ന ഇടമാണ് ഗോവ. എന്നാല്‍, വേനല്‍മഴ പെയ്യുന്നതോടെ ഗോവ കൂടുതല്‍ മനോഹരിയാകുന്നു. സുന്ദരമായ ബീച്ചുകള്‍ മാത്രമല്ല, ഇടതൂർന്ന പച്ചപ്പിന്‍റെ ആവരണം ഉൾക്കൊള്ളുന്നതും സസ്യഭംഗിയാൽ സമ്പന്നവുമായ മലമ്പ്രദേശങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളുമെല്ലാം ഗോവയിലുണ്ട്.

ഗോവ മഴയില്‍ നനഞ്ഞ് കുതിരാന്‍ പോകുന്ന ഇനിയുള്ള മാസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്തും. മെയ് കഴിഞ്ഞ് ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ അതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഗോവയ്ക്ക്. കണ്ണെത്താ ദൂരത്തോളം സമൃദ്ധമായ പച്ചപ്പ് പടര്‍ത്തി, വേനൽക്കാലത്ത് സാധാരണയായി കാണാത്ത ഗോവയുടെ അദൃശ്യമായ കാഴ്ചകൾ മൺസൂൺ കൊണ്ടുവരുന്നു. നീരുറവകൾ സജീവമാവുകയും വെള്ളച്ചാട്ടങ്ങൾ ശക്തമായ ജലപ്രവാഹത്തോടൊപ്പം ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. ഗോവയുടെ പ്രാന്തപ്രദേശങ്ങളില്‍ ട്രെക്കിങ് നടത്താനുള്ള മികച്ച സമയങ്ങളില്‍ ഒന്നാണിത്.

തിരക്കേറിയ സീസണിൽ സഞ്ചാരികള്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര കുറഞ്ഞ ചെലവില്‍ ഫ്ലൈറ്റുകളും ഹോട്ടലുകളുമെല്ലാം ലഭ്യമാകുന്ന സമയം കൂടിയാണിത്. ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ഈ കിഴിവ് ലഭ്യമാകാറുണ്ട്.

goa-trip1

ഗോവയുടെ പോർച്ചുഗീസ് പൈതൃകത്തിന്‍റെ അവിഭാജ്യ ഘടകമാണ്, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റിന്റെ പെരുന്നാൾ എന്നും അറിയപ്പെടുന്ന സാവോ ജോവോ ഉത്സവം. എല്ലാ വർഷവും മഴക്കാലത്തിന്‍റെ തുടക്കത്തിലാണ് ഇത് നടക്കുന്നത്. ഇതിലും പങ്കെടുക്കാം. മഴക്കാലം മനോഹരമാണെങ്കിലും തീരപ്രദേശമായതിനാല്‍ പലപ്പോഴും കടല്‍ പ്രക്ഷുബ്ധമാകാറുണ്ട്. അതിനാല്‍ കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ കേട്ട ശേഷം മാത്രം യാത്ര തുടങ്ങുന്നതാണ് ഉചിതം.

English Summary: Mirna Menon Shares Beautiful Pictures from Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA