ADVERTISEMENT

യാത്രകൾ നടത്താന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് സാമന്ത. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. ഇന്ത്യക്ക്കത്തും കേരളത്തിലുമായി നിരവധിയിടങ്ങൾ താരം സന്ദർശിക്കാറുണ്ട്. പോയ യാത്രകളുടെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഭൂമിയിലെ സ്വർഗമെന്നു വിശേഷിപ്പിക്കുന്ന കശ്മീരിന്റെ സൗന്ദര്യത്തിലേക്ക് യാത്ര തിരിച്ച ചിത്രങ്ങൾ സാമന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

ഹിമവാന്‍റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം എന്നു പറയാവുന്ന സോനാമർഗിൽ നിന്നുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് സോനാമാര്‍ഗ്. 

ഏതു കാലത്തും കശ്മീരില്‍ പോകാം. സമ്മറില്‍ കശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകിതീരും. കശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പഹല്‍ഗാമും ശ്രീനഗറുമാണ്. 

sonamurg

ഭൂമിയിലെ സ്വർഗമാണ് കാശ്മീർ എങ്കിൽ സ്വർഗത്തിലെ പൂക്കൾ നിറഞ്ഞ താഴ്‍‍വരയാണ് ഗുൽമർഗ്ഗ്. പൂക്കളാൽ സുന്ദരമായ പുൽത്തകിടി എന്നാണ് ഗുൽമർഗ് അറിയപ്പെടുന്നത്. വളരെ പ്രശസ്തമായ സ്കേറ്റിങ് ഡെസിറ്റിനേഷൻ കൂടിയാണിവിടം. ഇവിടം മിക്ക സിനിമകൾക്കും ലൊക്കോഷനായിട്ടുണ്ട്. സ്വര്‍ണ പുല്‍ത്തകിടിയെന്നാണ് സോനാമർഗ് അറിയപ്പെടുന്നത്. 

സ്വർണത്തിന്റെ പുൽമേട് എന്നാണ് സോനാമർഗ് അറിയപ്പെടുന്നത്. ഹിമാലയൻ പർവതനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്ന് 2740 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതിചെയ്യുന്നത്. വസന്തകാലത്ത് പ്രദേശത്ത്  സ്വര്‍ണനിറത്തോട് സമാനമായ പൂക്കളുള്ള ചെടികള്‍ പൂത്തുനില്‍ക്കും. കാഴ്ചകൾ‌ കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിവിടം. കാഴ്ചകൾ മാത്രമല്ല സഞ്ചാരികളെ കാത്ത് ട്രെക്കിങും ഹൈക്കിങുമൊക്കെയുണ്ട്. ഹിമാലയന്‍ മലനിരകളുടെ മനോഹര ദൃശ്യങ്ങള്‍ ഇടകലര്‍ന്ന സോാമാര്‍ഗില്‍ നിന്നാണ് സുപ്രധാന ട്രെക്കിങ് റൂട്ടുകളെല്ലാം ആരംഭിക്കുന്നത്.

English Summary: Samantha shares Travel Pictures from kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com