ADVERTISEMENT

തിരുവിതാംകൂറിന്റെ കഥ പറയാൻ സി രാമൻപിള്ള എഴുതിയ ‘ധർമരാജാ’ എന്ന കഥയിലെ സ്ത്രീ കഥാപാത്രങ്ങളിലൊരാളുടെ പേരാണ് ത്രിപുരസുന്ദരി. മൂന്നു ലോകങ്ങളുടെയും സൗന്ദര്യം ഒത്തിണങ്ങിയ മറ്റൊരു പേരു വായിച്ചത് സാമൂഹിക പാഠപുസ്തകത്തിലെ‘ത്രിപുര’യിലാണ്. മായൻ എന്ന അസുരൻ ഇരുമ്പും വെള്ളിയും സ്വർണവും ചേർത്ത് ഭൂമിയിലും ആകാശത്തിലും സ്വർഗത്തിലുമായി സൃഷ്ടിച്ച മൂന്ന് സുന്ദരനഗരങ്ങളാണ് ത്രിപുരങ്ങളെന്നു പുരാണ കഥയുണ്ട്.

tripura

 

ഈ വിധം കഥകളിലെ വിവരണങ്ങളിൽ നിന്നു മനസ്സിലാക്കിയ വിവരങ്ങളുമായാണ് ഇന്ത്യയുടെ വടക്കു കിഴക്കുള്ള ത്രിപുര സന്ദർശിച്ചത് സഞ്ചാരികളുടെ ഭൂപടത്തിൽ ചെറിയ ‘അടയാളമാണ്’ത്രിപുര. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിസ്താരം കുറഞ്ഞ ഭൂപ്രദേശം.അങ്ങനെയുള്ള ത്രിപുരയിൽ മൂന്നു സ്ഥലങ്ങളിലൂടെയാണ് യാത്ര ചെയ്തത്ഉ നക്കോട്ടി,ചബിമുറെ,നീർമഹൽ.

ഒരു കോടി തികയാതെ ഉനക്കോട്ടി

tripura2

ഒരു കോടി തികയാൻ ഒരെണ്ണം കുറവ് – ബംഗാളി ഭാഷയിൽ ഉനക്കോട്ടിയുടെ അർഥം ഇതാണ്. ശിൽപ വൈഭവങ്ങളാൽ ഇന്ത്യയിലെ മറ്റു ചരിത്ര കേന്ദ്രങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു ഉനക്കോട്ടി. വലിയ പാറകളിൽ കൊത്തിയൊരുക്കിയ വലിയ ശിൽപങ്ങളുടെ നാടാണ് ഉനക്കോട്ടി. അവയിലേറെയും കാടിനു സമീപത്തുള്ള മലഞ്ചെരിവിലാണ് നിലകൊള്ളുന്നത്. 30 അടി ഉയരമുള്ള ‘ഉനക്കോട്ടീശ്വര കാലഭൈരവൻ’ ശിൽപം പ്രശസ്തം. ഇതുമാത്രമല്ല, വെള്ളച്ചാട്ടങ്ങളുടെ സമീപത്തുള്ള ചില ശിലാശിൽപങ്ങൾ ശിവസങ്കൽപത്തിന്റെ പൂർണതയാണ്.

tripura1

ശിൽപത്തിന്റെ ശിരസ്സിൽ നിന്നു വെള്ളം ഒഴുകിയിറങ്ങുന്നത് ശിവജഡയിലെ ഗംഗയെ ഓർമിപ്പിക്കുന്നു. ഗോത്രഭാഷകളുടെ നാടാണ് ഉനക്കോട്ടി. അവിടെ ഓരോ പ്രദേശങ്ങളിലും ഭാഷാവ്യത്യാസമുണ്ട്. ശൈവ സങ്കൽപത്തിലുള്ളതാണ് ഉനക്കോട്ടിയിലെ ശില്പങ്ങൾ. ത്രിപുരയുടെഗോത്ര ദേവന്മാരിൽ ശിവനാണ് പ്രാധാന്യം. കൈലാസനാഥനായ ശിവനുമായി ബന്ധപ്പെടുത്തി ഉനക്കോട്ടിക്ക് ഐതിഹ്യമുണ്ട്. ശിവനും പരിവാരങ്ങളും ഉൾപ്പെടെ ഒരു കോടി ദേവീദേവന്മാർ കൈലാസ യാത്രയ്ക്കിടെ ഉനക്കോട്ടിയിൽ വിശ്രമിച്ചു. പിറ്റേന്നു പുലർച്ചയ്ക്കു യാത്ര തുടരണമെന്നുള്ള ശിവന്റെ നിർദേശം ഓർക്കാതെ ബാക്കിയുള്ളവർ പുലർകാലത്ത് സുഖമായി ഉറങ്ങി.

സൂര്യോദയത്തിനു മുൻപ് യാത്രയ്ക്കൊരുങ്ങിയ ശിവൻ ഇതു കണ്ട് കോപാകുലനായി. ഉറങ്ങിക്കിടന്നവർ ‘പാറയായി’ തീരട്ടെ എന്നു ശപിച്ച് അദ്ദേഹം ഒറ്റയ്ക്ക് യാത്ര തുടർന്നു. ഒരു കോടിയിൽ ശിവനൊഴികെ ബാക്കിയെല്ലാവരും മലഞ്ചെരിവിൽ ശിൽപങ്ങളായിമാറി.

tripura3

കല്ലുകുമാർ എന്ന ശിൽപിയുടേതാണ് മറ്റൊരു കഥ. പാർവതിയുടെ നിർദേശ പ്രകാരം ഒരു രാത്രികൊണ്ട്ഒ രു കോടി ശിൽപങ്ങൾ നിർമിക്കാനിറങ്ങിയ ശിവഭക്തനായിരുന്നു കല്ലു. ശിവനും പാർവ്വതിക്കുമൊപ്പം കൈലാസം സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.ഒരു രാത്രിക്കുള്ളിൽ ഒരു കോടിശിൽപങ്ങൾ നിർമിച്ചാൽ കൈലാസത്തിലേക്ക് കൊണ്ടുപോകാമെന്നു പാർവതി വാക്കു നൽകി.കല്ലു കുമാർ അവസാനത്തെ ശിൽപം പൂർത്തിയാകുന്നതിനു മുൻപ് സൂര്യനുദിച്ചുകഥകൾ ഇങ്ങനെ പലവിധം ഉണ്ടെങ്കിലും ഇപ്പോൾ ഉനക്കോട്ടിയിൽ ഒരു കോടി ശിൽപങ്ങൾ ഇല്ല. വിഘ്നേശ്വരൻ,ദുർഗ,കാലഭൈരവൻ,നന്ദി എന്നിങ്ങനെ ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കുറേ ശിൽപങ്ങൾ അവിടെ കണ്ടു.

അഗർത്തലയിൽ നിന്നു മൂന്നു മണിക്കൂർ സഞ്ചരിച്ചാണ് ഉനക്കോട്ടിയിൽ എത്തിയത്. ഗോവിന്ദനഗർ, കുമാർഘട്ട് എന്നിവയാണ് ഉനക്കോട്ടിയുടെ സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. കുമാർഘട്ടിലുള്ള ‘കൽപതരു’ ലോഡ്ജിലാണു മുറിയെടുത്തത്. പിറ്റേന്നു രാവിലെ ഉനക്കോട്ടിയിലേക്ക് പുറപ്പെട്ടു. ഷെയർ ടാക്സിയും ഷെയർ ഓട്ടോയും ഈ പാതയിൽ സർവീസ് നടത്തുന്നുണ്ട് ഐതിഹ്യത്തിലെ ദേവന്മാർക്കു സംഭവിച്ചതു പോലെ ദുരന്തം  ഉണ്ടാകാതിരിക്കാൻ അതിരാവിലെ എഴുന്നേറ്റു. പക്ഷേ, ഓട്ടോറിക്ഷാ ഡ്രൈവർ ചതിച്ചു!എല്ലാ സീറ്റിലും യാത്രക്കാർ എത്തിയ ശേഷമാണ് വാഹനം പുറപ്പെട്ടത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com