ഇൗ പെൺപുലി ഗിന്നസിലേക്ക്; ലേയിൽ നിന്ന് മണാലിയിലേക്ക് 55 മണിക്കൂർ സൈക്കിൾ യാത്ര

cycles-from-leh-to-manali
Image from Instagram
SHARE

ഇന്ത്യയിലെ ഏറ്റവും കഠിനമായ യാത്രാപാതകളില്‍ ഒന്നാണ് ലേ മുതൽ മണാലി വരെയുള്ള പാത. ഹിമാലയത്തിന്‍റെ ഭാഗമായ ഉയര്‍ന്ന ഭൂപ്രദേശങ്ങളും തണുപ്പേറിയ കാലാവസ്ഥയും ചുരങ്ങളുമെല്ലാം ഇതുവഴിയുള്ള യാത്ര അതീവ ദുഷ്കരമാക്കി മാറ്റുന്ന കാര്യങ്ങളാണ്. ഈ പ്രതികൂല ഘടകങ്ങളെയെല്ലാം അതിജീവിച്ച് ലേ വഴി മണാലി വരെ സൈക്കിളില്‍ യാത്ര ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയി വാര്‍ത്തകളില്‍ നിറയുകയാണ് പ്രീതി മാസ്‌കെ എന്ന 45- കാരി. 

ലേ മുതൽ മണാലി വരെയുള്ള പാതയിലൂടെ 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് സൈക്കിള്‍ യാത്ര പൂര്‍ത്തിയാക്കിയാണ് പ്രീതി മാസ്‌കെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. ഇതോടെ, അപകടകരമായ ലേ- മണാലി ഹൈവേ സ്‌ട്രെച്ചിൽ വിജയകരമായ സൈക്ലിങ് യാത്ര നടത്തുന്ന ആദ്യ വനിതാ സൈക്ലിസ്റ്റായി പ്രീതി മാസ്‌കെ മാറി.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ(BRO) പിന്തുണയോടെയായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡ്സിലേക്ക് പ്രീതി സൈക്കിള്‍ ചവിട്ടിക്കയറിയത്. ഏകദേശം 430 കിലോമീറ്റർ ദൂരമാണ് സൈക്കിളില്‍ യാത്ര ചെയ്തത്. ജൂൺ 22 ന് രാവിലെ 6 മണിക്ക് ലേയിൽ നിന്ന് ആരംഭിച്ച്, തഗ്ലാംഗ്ല പാസ് പോലുള്ള ഉയർന്ന പ്രദേശങ്ങളിലൂടെ സഞ്ചരിച്ച പ്രീതി ജൂൺ 24 ന് ഉച്ചയ്ക്ക് 1:13 ന് മണാലിയിൽ എത്തി.ബോർഡർ റോഡ്‌സ് ഓർഗനൈസേഷന് യ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രീതി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടു.

ഉയർന്ന ചുരങ്ങളിലൂടെ സൈക്കിൾ ചവിട്ടുന്നതിനിടയിൽ ശ്വാസതടസ്സം നേരിട്ടത് മൂലം കാരണം രണ്ട് തവണ ഓക്സിജൻ എടുക്കേണ്ടി വന്നതായി ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രീതി പറഞ്ഞു. ചിലയിടങ്ങളിൽ മഞ്ഞ് പെയ്തിട്ടും സൈക്കിൾ സവാരി തുടർന്നു. 

ഇതാദ്യമായല്ല ഇത്തരത്തില്‍ അതികഠിനമായ ഒരു യാത്രയുമായി പ്രീതി മുന്നേറുന്നത്. 2021-ൽ ശ്രീനഗർ-ലേ-കർദുങ്‌ല ചുരം വെറും അഞ്ച് ദിവസത്തിനുള്ളിൽ യാത്ര ചെയ്ത് തീര്‍ത്ത ആളാണ്‌ പ്രീതി. കൂടാതെ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഡൽഹി, രാജസ്ഥാൻ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലൂടെ, 6,000 കിലോമീറ്റർ ദൈർഘ്യമുള്ള സുവർണ ചതുർഭുജ പാത 24 ദിവസവും ആറ് മണിക്കൂറും കൊണ്ട് പൂർത്തിയാക്കി പ്രീതി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

English Summary: 45-Year-Old-Woman Cycles From Leh To Manali In 55 Hours & Breaks Guinness World Record

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS