വായുവില്‍ തൂങ്ങി നിന്ന് ഭക്ഷണം കഴിക്കാം; ഒപ്പം ഹിമാലയൻ കാഴ്ചകളും: വേറിട്ട അനുഭവം

Image From flydining Official site
Image From flydining Official site
SHARE

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഇടമാണ് മണാലി. ലോകത്തിന് ഹിമാലയം നല്‍കിയ സമ്മാനമെന്നാണ് മണാലിയെ വിശേഷിപ്പിക്കുന്നത്. ബുള്ളറ്റില്‍ ചെത്തി നടക്കുന്ന ഫ്രീക്കന്‍മാര്‍ മുതല്‍, സമാധാനമായി ഒന്നിരിക്കാന്‍ വീക്കെന്‍ഡ് യാത്ര നടത്തുന്നവർ വരെ, ഏതു തരത്തിലുള്ള ആളുകള്‍ക്കും ഇവിടെ ഇടമുണ്ട്. പാരാഗ്ലൈഡിങ് മുതൽ പർവതാരോഹണവും സോർബിങ്ങും ബൻജി ജംപിങ് മുതലായ രക്തത്തില്‍ ത്രില്‍ പടര്‍ത്തുന്ന ഒട്ടനവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാനുണ്ട്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി കടന്നുവന്ന ഒരു വ്യത്യസ്ത അനുഭവമാണ് ഫ്ലൈ ഡൈനിങ് റസ്റ്ററന്‍റ്.

flydining1
Image From flydining Official site

പേരു പോലെ തന്നെ, വായുവില്‍ തൂങ്ങി നിന്നുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ഇവിടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. ഓൾഡ് മണാലി റോഡിൽ സ്ഥിതി ചെയ്യുന്ന ഫ്ലൈഡൈനിങ് റസ്റ്ററന്‍റ്, 165 അടി ഉയരത്തില്‍, മുകളില്‍ നിന്നും തൂക്കിയിട്ടിരിക്കുന്ന വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹാങ്ങിങ് റസ്റ്ററന്റാണ് ഇത് എന്നു പറയപ്പെടുന്നു. ഈ റസ്റ്ററന്റിലെ റിവോൾവിംങ് കസേരകളിൽ ഇരുന്ന്, ചുറ്റും മഞ്ഞുമൂടിയ ഹിമാലയം കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒന്നാലോചിച്ചുനോക്കൂ!

ഹാങ്ങിങ് റസ്റ്ററന്റ്

4 ജീവനക്കാരടക്കം, മൊത്തം 28 പേരെ താങ്ങാനുള്ള ശേഷിയാണ് ഈ റസ്റ്റോറന്റിനുള്ളത്. റെസ്റ്റോറന്റിന്‍റെ മേശ 2,250 മീറ്റർ ഉയരത്തിലാണ് ഉള്ളത്. ഇതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹാങ്ങിങ് റസ്റ്ററന്‍റ് എന്ന് ഇതിനെ വിളിക്കുന്നത്.

Image From flydining Official site
Image From flydining Official site

അഞ്ചു തരത്തിലുള്ള പാക്കേജുകളാണ് ഫ്ലൈഡൈനിങ് റസ്റ്ററന്റ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇവ 5 വ്യത്യസ്ത സമയങ്ങളിലായാണ്. പ്രകൃതിഭംഗിക്കൊപ്പം രുചികരമായ ഭക്ഷണവും ആസ്വദിക്കാം. ഉച്ചക്ക് 1:30 മുതൽ 2:15 വരെയാണ് ആദ്യ സവാരി,  ഉച്ചഭക്ഷണം വിളമ്പുന്ന സമയമാണ് ഇത്. ഉച്ചകഴിഞ്ഞ് 3:30 മുതൽ 4:15 വരെയുള്ള രണ്ടാമത്തെ സവാരിയിലും ഉച്ചഭക്ഷണം നല്‍കുന്നു. അതിനുശേഷം, സൺഡൗണർ റൈഡ് വൈകുന്നേരം 5:15 ന് ആരംഭിച്ച് 6:00 ന് അവസാനിക്കും. ശേഷമുള്ള ആദ്യ ഡിന്നർ റൈഡ് 7:45 ന് ആരംഭിച്ച് 8:30 ന് അവസാനിക്കും. രാത്രി 9 മുതൽ 9:45 വരെയാണ് അവസാന സവാരി, 

സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെയും ആഡംബര ടെന്റുകളുടെയും നിർമാതാക്കളായ ജംപ്കിംങ് ഇന്റർനാഷണലാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.flydining.com/manali/  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം

English Summary: FlyDining Hanging Restaurent in Manali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS