ജിപ്സി വേഷവും കൂളിങ് ഗ്ലാസ്സും; ഹിമാചലില്‍ ഫ്രീക്കത്തിയായി അനശ്വര

Answara
Image From Instagram
SHARE

മഞ്ജു വാര്യര്‍ അഭിനയിച്ച ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജന്‍ മലയാളസിനിമാലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെയും താന്‍ ഒരു കഴിവുറ്റ കലാകാരിയാണെന്ന് അനശ്വര തെളിയിച്ചു. മലയാളചിത്രങ്ങള്‍ക്ക് ശേഷം, തൃഷ നായികയാകുന്ന തമിഴ് ചിത്രമായ ‘റാങ്കി’യിലൂടെ അന്യഭാഷാചിത്രങ്ങളിലേക്കും കാലെടുത്തു വച്ചിരിക്കുകയാണ് അനശ്വര ഇപ്പോള്‍.  

ഹിമാചല്‍ പ്രദേശിലേക്ക് അനശ്വര നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഹിമാചലിലെ കാസയില്‍ നിന്നും മറ്റും വളരെ മനോഹരമായ ചിത്രങ്ങളാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ജിപ്സി വേഷവും കൂളിങ് ഗ്ലാസ്സുമായി അനശ്വരയെ ചിത്രത്തില്‍ കാണാം.

ഏതു കാലാവസ്ഥയിലും അതിമനോഹരമായ കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികള്‍ക്ക് നല്‍കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. യൂറോപ്പിന് സമാനമായ സൗന്ദര്യമാണ് ഹിമാലയത്തിന്‍റെ താഴ്‍‍വരയിൽ സ്ഥിതിചെയ്യുന്ന ഹിമാചലിനുള്ളത്.

പർവതങ്ങളുടെയും താഴ്‌വരകളുടെയും മനോഹരമായ ദൃശ്യങ്ങളും സമ്പന്നമായ സംസ്കാരവും രുചികരമായ ഭക്ഷണവും സാഹസിക വിനോദങ്ങളും കൊളോണിയൽ ഭൂതകാലത്തിന്‍റെ വര്‍ണക്കാഴ്ചകളുമെല്ലാം ഹിമാചല്‍ സഞ്ചാരികള്‍ക്ക് നല്‍കുന്ന അനുഭവങ്ങളില്‍പ്പെടുന്നു. ഒറ്റയ്ക്ക് വന്നാലും കൂട്ടായി വന്നാലും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ഒരു യാത്രയാണ് ഹിമാചല്‍ യാത്ര.

ഒരുകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഷിംലയും മഞ്ഞുവീഴുന്ന മണാലിയുമെല്ലാം ഏറെ ജനപ്രിയമാണ്. ട്രെക്കിങ്, പാരാഗ്ലൈഡിങ്, സ്കീയിങ്, കുതിര സവാരി തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് സോളാങ് താഴ്‍‍വരയിലേക്കും റോഹ്താങ് പാസ്സിലേക്കുമെല്ലാം നിരവധി വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്നു. രാജ്യത്തിന്‍റെ ഏതു ഭാഗത്ത്‌ നിന്നായാലും എത്തിച്ചേരാന്‍ എളുപ്പമാണ് എന്നതും ഹിമാചലിനെ സംബന്ധിച്ച് ഒരു വലിയ പ്ലസ്പോയിന്‍റ് ആണ്.

ദലൈലാമയുടെ വസതിയും മനോഹരമായ ടിബറ്റൻ ക്ഷേത്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും ഉള്ള മക്ലിയോഡ്ഗഞ്ച്, കൊളോണിയൽ കാലഘട്ടത്തിന്‍റെ തനിമ വിളിച്ചോതുന്ന ഹിൽ സ്റ്റേഷനായ ഡൽഹൗസി, അവസാനമായി, "ഇന്ത്യയുടെ ആംസ്റ്റർഡാം" എന്നറിയപ്പെടുന്ന കസോൾ എന്നിവയെല്ലാം ഹിമാചലിലെ പ്രധാന യാത്രാ ഡെസ്റ്റിനേഷനുകളാണ്. 

ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ഹിമാചൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഞ്ഞുകാല കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബറിനും ഫെബ്രുവരിക്കും ഇടയിലുള്ള സമയമാണ് നല്ലത്.

English Summary: Anaswara Rajan Shares Travel pictures from himachal pradesh 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}