മഞ്ഞു പൊതിഞ്ഞ മലകളും പച്ചയുടെ വിവിധ ഭാവങ്ങളും; ഉത്തരാഖണ്ഡിലെ ഓഫ്ബീറ്റ് സ്ഥലങ്ങള്‍

Mussoorie
Peppy Graphics/shutterstock
SHARE

വിനോദസഞ്ചാരികള്‍ യാത്ര പോകാൻ ഇഷ്ടപ്പെടുന്നിടമാണ് ഉത്തരാഖണ്ഡ്. മഞ്ഞു പൊതിഞ്ഞു കിടക്കുന്ന ഹിമാലയന്‍ മലനിരകളും പച്ചയുടെ വിവിധ ഭാവങ്ങള്‍ ആവാഹിച്ച വനപ്രദേശങ്ങളുമെല്ലാം മായികമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 

ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ അധികം ആളുകളോ ബഹളമോ ഒന്നുമില്ലാത്ത നിരവധി മനോഹരസ്ഥലങ്ങളും ഉത്തരാഖണ്ഡിലുണ്ട്. നഗരത്തിരക്കുകളില്‍ നിന്നു ആശ്വാസം തേടി വരുന്ന സഞ്ചാരികള്‍ക്ക് ഈ ഇടങ്ങള്‍ ഏറെ അനുയോജ്യമായിരിക്കും. അത്തരം ചില ഓഫ്ബീറ്റ് സ്ഥലങ്ങള്‍ ഇതാ.

പാങ്ങോട്ട്

travel-Pangot

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നൈനിറ്റാളില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പാങ്ങോട്ട് ഹില്‍സ്റ്റേഷന്‍. പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ഇവിടം, ഏകദേശം മുന്നൂറോളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഇവിടെയുണ്ട്. വേനല്‍ക്കാലത്ത് പ്രസന്നമായ കാലാവസ്ഥയും മഞ്ഞുകാലത്ത് വെള്ളത്തൊപ്പിയിട്ടതുപോലെയുള്ള ഹിമാലയന്‍ മലനിരകളുടെ കാഴ്ചയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മലരി

travel-malari

മഞ്ഞിന്റെ മേലങ്കിയണിഞ്ഞു അതിമനോഹരിയായി നിൽക്കുന്ന ഒരു നാട്. ശീതകാലത്തു ഇങ്ങോട്ടുള്ള യാത്രയും ഇവിടുത്തെ താമസവും കഠിനമെങ്കിലും വസന്തത്തിൽ ആരെയും മോഹിപ്പിക്കുന്നത്രയും സൗന്ദര്യമുണ്ട് മലരി എന്ന ഗ്രാമത്തിന്. നന്ദാദേവി ബയോസ്ഫിയറിനു സമീപത്തായി ദൗലി ഗംഗ താഴ്‌‌‌വരയിലാണ് മലരി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ, ജോഷിമതിൽ നിന്നു 61 കിലോമീറ്റർ സഞ്ചരിച്ചാൽ മലരിയിൽ എത്തിച്ചേരാം.

ഖിര്‍സു

Uttarakhand
Ashish.kumar27/shutterstock

ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയില്‍ 1700 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ് ഖിര്‍സു. പൗരിയിൽ നിന്ന് 11 കിലോമീറ്ററും ഡെറാഡൂണില്‍ നിന്ന് 92 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പ്രകൃതിമനോഹാരിതയ്ക്ക് ഏറെ പേരുകേട്ട ഖിര്‍സുവില്‍ നിന്നും 300 കിലോമീറ്റർ വിസ്തൃതിയില്‍ ഹിമാലയത്തിന്‍റെ കാഴ്ചകള്‍ കാണാന്‍ സാധിക്കും. 

മുന്‍സിയാരി

travel--munsiyari

പിത്തോറഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുൻസിയാരി. സമുദ്രനിരപ്പിൽ നിന്ന് 2298 മീറ്റർ ഉയരത്തിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 'ഹിമമുള്ള സ്ഥലം' എന്നാണ് മുൻസിയാരി എന്ന വാക്കിനര്‍ത്ഥം. പ്രകൃതി മനോഹാരിത കൊണ്ടുതന്നെ 'ലിറ്റിൽ കശ്മീർ' എന്നും മുന്‍സിയാരിയെ വിശേഷിപ്പിക്കാറുണ്ട്.

ചോപ്ത

travel-Chopta

അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത അതിസുന്ദരമായ ഒരു ഗ്രാമമാണ് ചോപ്ത. "ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്സർലൻഡ്" എന്നും ഇത് അറിയപ്പെടുന്നു. മഞ്ഞുകാലമാണ്‌ ട്രെക്കിങ് യാത്രകള്‍ക്ക് ഇവിടെ ഏറെ അനുയോജ്യം. അധികം ചെലവേറിയ യാത്രയല്ല എന്നതും സഞ്ചാരികള്‍ക്ക് ആകര്‍ഷകമായി തോന്നാവുന്ന ഒരു കാര്യമാണ്.

മാന

travel-mana

ഇന്ത്യക്കും ചൈനക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അവസാന അതിര്‍ത്തി ഗ്രാമമാണ് മാന. ഏകദേശം 3,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം, പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബദരിനാഥില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരെയാണ്.

English Summary: Offbeat Destinations in Uttarakhand 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}