ഗോവയിലെ ഒാർമചിത്രം പങ്കുവച്ച് ഐശ്വര്യലക്ഷ്മി

aishwarya-lekshmi
Image From Instagram
SHARE

ഗോവയില്‍ നിന്ന് മനോഹരമായ ചിത്രവുമായി മലയാളികളുടെ പ്രിയപ്പെട്ട നടി ഐശ്വര്യലക്ഷ്മി. റസ്‌റ്ററന്‍റ് എന്നു തോന്നിക്കുന്ന രീതിയിലുള്ള പശ്ചാത്തലത്തില്‍ നിന്നും എടുത്ത ചിത്രത്തില്‍, ചിരിച്ചു കൊണ്ട് സെല്‍ഫി എടുക്കുന്ന ഐശ്വര്യലക്ഷ്മിയെ കാണാം. വീണുകിട്ടുന്ന അവസരത്തിൽ യാത്രകൾ നടത്താറുള്ള നടിയാണ് ഐശ്വര്യലക്ഷ്മി. 

കഴിഞ്ഞ ഏപ്രിലിൽ ഹിമാചല്‍പ്രദേശിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ മണാലിയില്‍ നിന്നുള്ള യാത്രാ ചിത്രം ഇന്‍സ്റ്റഗ്രാമില്‍  ഐശ്വര്യലക്ഷ്മി പങ്കുവച്ചിരുന്നു. കമ്പിളിത്തൊപ്പിയണിഞ്ഞു, മഞ്ഞണിഞ്ഞ ഹിമാലയന്‍ മലനിരകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അന്ന് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. മണാലിയിലുള്ള പതല്‍സു കൊടുമുടി പ്രദേശത്ത് നിന്നുമായിരുന്നു ചിത്രം എടുത്തിരുന്നത്. യാത്രകളോടുള്ള പ്രിയമാണ് പഴയ യാത്രാചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഗോവയിലെ ത്രോബാക്ക് ചിത്രത്തിനു പിന്നിലും ഇതേ ഇഷ്ടം തന്നെയെന്ന് മനസ്സിലാക്കാം.

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആഷിഖ് അബുവിന്‍റെ ‘മായാനദി’യില്‍ അപ്പുവായി വേഷമിട്ട ഐശ്വര്യലക്ഷ്മിയിപ്പോള്‍, സായിപല്ലവി അഭിനയിച്ച ‘ഗാര്‍ഗി’ എന്ന ചിത്രത്തിലൂടെ നിര്‍മാതാവുമായി. മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവന്‍’ ആണ് ഐശ്വര്യലക്ഷ്മി അഭിനയിച്ചതില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഒരു പ്രധാന ചിത്രം. തിരക്കുകള്‍ക്കിടയില്‍ യാത്രകള്‍ക്ക് സമയമില്ലെങ്കിലും ‘ത്രോബാക്ക്’ എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യലക്ഷ്മി ഗോവയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുള്ളത്.

goa-trip

 ഗോവ എല്ലാ സീസണിലും ഒരുപോലെ മാന്ത്രികത നിലനിര്‍ത്തുന്ന ഇടമാണ്. ഗോവ ഇൻവെസ്റ്റ്‌മെന്‍റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഓരോ വർഷവും അര ദശലക്ഷം വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ മൂന്ന് ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഗോവ സന്ദർശിക്കുന്നു. ഇത് ദിനംപ്രതി കൂടിവരികയാണ്. സുന്ദരമായ ബീച്ചുകള്‍ക്ക് പ്രശസ്തമാണെങ്കിലും അവ മാത്രമല്ല, ഇടതൂർന്ന ഹരിതാഭയാല്‍ സമ്പന്നമായ ഒട്ടനവധി മലമ്പ്രദേശങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളുമെല്ലാം ഗോവയിലുണ്ട്.

goa-trip1

മെയ് കഴിഞ്ഞ് ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ അതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഗോവയ്ക്ക്. കണ്ണെത്താ ദൂരത്തോളം സമൃദ്ധമായ പച്ചപ്പ് പടര്‍ത്തി, വേനൽക്കാലത്ത് സാധാരണയായി കാണാത്ത ഗോവയുടെ അദൃശ്യമായ കാഴ്ചകൾ മൺസൂണില്‍ തെളിയുന്നു. നീരുറവകൾ സജീവമാവുകയും വെള്ളച്ചാട്ടങ്ങൾ ശക്തമായ ജലപ്രവാഹത്തോടൊപ്പം ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. ഗോവയുടെ പ്രാന്തപ്രദേശങ്ങളില്‍ ട്രെക്കിംഗ് നടത്താനുള്ള മികച്ച സമയങ്ങളില്‍ ഒന്നാണിത്. 

മഴക്കാലത്ത് ഗോവയുടെ ഉള്‍പ്രദേശങ്ങളില്‍ വിനോദസഞ്ചാരം സജീവമാക്കുന്നതിനായി ഈയിടെ ഗോവ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ(GTDC)  മൺസൂൺ ട്രെക്കിങ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. നാല് മണിക്കൂർ ദൈര്‍ഘ്യമുള്ള ട്രെക്കിങ് ഞായറാഴ്ചകളിലാണ് സംഘടിപ്പിക്കുന്നത്. ജിടിഡിസിയും വനം വകുപ്പും പരിശീലനം നൽകുന്ന ടൂറിസ്റ്റ് ഗൈഡുകളാണ് വനപ്രദേശങ്ങളിലൂടെയും മറ്റും സഞ്ചാരികളെ കൊണ്ടുപോകുന്നത്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചാണ് യാത്ര. പ്രാദേശികരുമായി സഹകരിച്ച് സഞ്ചാരികള്‍ക്കുള്ള ഭക്ഷണവും തയാറാക്കുന്നു.

തിരക്കേറിയ സീസണിൽ സഞ്ചാരികള്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര കുറഞ്ഞ ചിലവില്‍ ഫ്ലൈറ്റുകളും ഹോട്ടലുകളുമെല്ലാം ലഭ്യമാകുന്ന സമയമാണ് മണ്‍സൂണ്‍. ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ഈ കിഴിവ് ലഭ്യമാകാറുണ്ട്.

English Summary: Aishwarya Lekshmi shares throwback memories from Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}