അപൂർവതകളേറെയുള്ള സിക്കിമിലൂടെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് യാത്ര

sikkim-travel-1
SHARE

ബാഗ്ദോഗ്ര എയര്‍പോര്‍ട്ടില്‍ ഇറങ്ങി ഏറെ കാത്തിരുന്നപ്പോഴാണ് ഗാങ്േടാക്കിലേക്കുള്ള ടാക്സി എത്തിയത്. ‘‘സര്‍, വഴിക്ക് ബ്ലോക്കുകിട്ടി. അതാണ് െെവകിയത്,’’ െഡ്രെവറുടെ ക്ഷമാപണം.‘‘ഹും! ബ്ലോക്ക്! േവറെ വല്ല എക്സ്ക്യൂസും ഉണ്ടെങ്കില്‍ പറയഡേ..’’ എന്ന് മനസ്സില്‍ പറഞ്ഞുെകാെണ്ട് യാത്ര തുടങ്ങി. അതു മനസ്സിലാക്കിയ െഡ്രെവറുടെ മുഖത്ത് പുച്ഛമായിരുന്നോ? 

വെറും 123 കിലോമീറ്ററുള്ള ആ ടാക്സി യാത്ര വരാനിരിക്കുന്ന ദിവസങ്ങളുടെ ‘അപായ’സൂചനയായിരുന്നു എന്ന് അപ്പോൾ മനസ്സിലായിരുന്നില്ല. ആറു മണിക്കൂര്‍ പിന്നിട്ട് ഗാങ്േടാക് െെബക്കേഴ്സ് ഹബ്ബില്‍ എത്തുമ്പോള്‍ തളര്‍ന്നിരുന്നെങ്കിലും അവിടെ ഞങ്ങളെ കാത്തിരുന്ന പതിനായിരത്തില്‍ താഴെ കിമീ മാത്രം പ്രായമുള്ള യുവ ഹിമാലയന്‍ െെബക്കുകള്‍ കണ്ടതോടെ ക്ഷീണം പറ പറന്നു. പിറ്റേന്ന് നാഥുലാ പാസിലേക്കാണ് യാത്ര. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കില്‍നിന്നു െവറും 54 കിമീ ദൂരം. 

sikkim-travel-4

ചൂളമടിക്കുന്ന ചുരം

പച്ചമലയാളത്തില്‍ നാഥു ലാ എന്ന വാക്കിന്‍റെ അര്‍ഥം അതാണ്. കനത്ത മഞ്ഞിനൊപ്പം ഏതു േനരവും ചെവിയില്‍ കാറ്റു മൂളിക്കൊണ്ടേയിരിക്കും. 50 കിമീ നീളമുള്ള ചുരം. തുടക്കത്തില്‍ വലതു വശത്തുള്ള മലകള്‍, കയറുന്തോറും മെല്ലെ ഇടതു വശത്തേക്കു  നീങ്ങുന്ന കാഴ്ച അദ്ഭുതാവഹം. 

അൻപതു  കിലാേമീറ്ററല്ലേ? ഒരു മണിക്കൂര്‍ മതിയല്ലോ! വണ്ടി ഗാങ്ടോക് നഗരത്തിലേക്ക് കയറിയപ്പോഴല്ലേ സംഗതിയുടെ ഗൗരവം പിടികിട്ടിയത്! എമ്മാതിരി ബ്ലോക്ക്! സിംഗിള്‍ ലെയ്ൻ േറാഡ് മുഴുവന്‍ ഷെയര്‍ ടാക്സികളും കാറുകളും ട്രക്കുകളും കയ്യടക്കിയിട്ടുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും. േപാരാത്തതിന് ഗട്ടറുകളും. ഹിമാലയന്‍റെ മധുരമായ മുരള്‍ച്ചയുടെ പ്രചോദനത്തിൽ ഒരു വിധം ടൗണിനു പുറത്തു കടന്നു. ഇനി  ജവാഹര്‍ലാല്‍ േറാഡ് എന്ന ഹൈവേയാണ്. 

sikkim-travel-8

തുടക്കത്തിലെ ‘ആഹാ’ ഏതാനും കിമീ കഴിഞ്ഞതോടെ ‘ഹൗ ഹൗ ’ എന്നായി മാറി. ഹിമാലയന്‍റെ മധുരമുരള്‍ച്ച േരാദനമായി. കുഴിയും ഉരുളന്‍ കല്ലുകളും നിറഞ്ഞ അസ്സല്‍ ‘ഒാഫ് േറാഡ്’. എഴുന്നേറ്റു നിന്ന് ആദരവോടെ കുഴികള്‍ കയറിയിറങ്ങി. ഒടുവില്‍ ചെക്േപാസ്റ്റിലെത്തി. പത്തു മണി വരെ മാത്രമാണു പ്രവേശനം. കൂട്ടത്തിലെ രണ്ടു വിദേശികൾക്കും  നാഥുലായില്‍ പ്രവേശനം കിട്ടിയില്ല. ചെറിയ തലവേദന. കുറേശ്ശെ ഉറക്കവും വരുന്നുണ്ട്. യാത്രാക്ഷീണം െകാണ്ടാവും. ചെക്പോസ്റ്റിൽ അനുമതിക്ക് കാത്തു നിൽക്കുമ്പോൾ ജീപ്പില്‍ വന്നിറങ്ങിയ ഒരു യുവതി പത്തടി നടന്നതും തല ചുറ്റി വീണു. െസെനികരും മറ്റുള്ളവരും ഒാടിയെത്തി സഹായിച്ചു. എന്താണ് കാര്യം? ഒാക്സിജന്‍ കുറവ്. 

അപ്പോഴാണു മനസ്സിലാവുന്നത് നമ്മുടെ തലവേദനയും ഉറക്കം തൂങ്ങലും ഒാക്സിജന്‍ കുറഞ്ഞതുകൊണ്ടാണെന്ന്. വഴി പകുതിപോലുമായിട്ടില്ലെന്ന് ഒാര്‍ക്കണം. അനുമതി കിട്ടിയതോടെ ഹിമാലയന്മാര്‍ വീണ്ടും കുതിച്ചു. കയറ്റം, ഹെയര്‍പിന്നുകള്‍, ചുരത്തിന്‍റെ ചൂര്. നാഥുലാ അടുക്കുന്തോറും ഉന്നതി പെട്ടെന്നു കൂടും. കനത്ത മഞ്ഞും കാറ്റും. ഒപ്പമുള്ള െെറഡേഴ്സിനെ േപാലും കാണാന്‍ വിഷമം.

sikkim-travel-6

െെകവിരലുകള്‍ തണുത്തുറഞ്ഞ് ക്ലച്ച് അമർത്താൻ പറ്റാതായി. ഗിയര്‍ മാറ്റങ്ങളില്‍ ഹിമാലയന്‍ പ്രാണവേദനയോടെ ഞരങ്ങി. ഒരു വിധത്തില്‍ നാഥുലാ എത്തിയപ്പോള്‍ സമയം നട്ടുച്ച! ഒാട്ടത്തിന്‍റെ ഹരത്തില്‍ സമയം േപായതറിഞ്ഞില്ല. ചുരപ്പാതകള്‍ സമയത്തെ കീഴടക്കാന്‍ അനുവദിച്ചതുമില്ല. മൂന്നു പാളിയുള്ള വസ്ത്രത്തെ നാണിപ്പിക്കുന്ന തണുപ്പ്. അപ്പോഴാണ് ഒരുവന് ആ ബുദ്ധി േതാന്നിയത്. 

ആക്സിലറേറ്റര്‍ ഇരപ്പിച്ച് പിടിക്കുക. എക്സോസ്റ്റിന്‍റെ ചൂടന്‍ വായുവില്‍ െെകകൾക്ക് അൽപം ആശ്വാസം. എട്ടു ഹിമാലയനുകള്‍ വഴിവക്കില്‍നിന്ന് ഇരച്ചു. ഇതു കണ്ട മറ്റു ടൂറിസ്റ്റുകളും അരികിലെത്തി. ഇതിനിടയില്‍ ഒരു പയ്യന് െെബക്കിലിരുന്നു േഫാട്ടോ എടുക്കണം. അതോടെ േഫാട്ടോ ഷൂട്ടും തുടങ്ങി. അപ്പോഴാണ് അതു ശ്രദ്ധിച്ചത്. ആ സമയത്ത് അവിടെ െെബക്കുമായെത്തിയത് ഞങ്ങള്‍ മാത്രമായിരുന്നു. 

ബഹളത്തിനിടയില്‍ കാതിനിമ്പമുള്ള ഒരു േചാദ്യം: ‘‘ചേട്ടന്മാേര, ഒരു േഫാട്ടോയ്ക്കു നില്‍ക്കാമോ?’’ പച്ച മലയാളം! േകട്ടത് ശരിയാണോ എന്നറിയാന്‍ തിരിഞ്ഞു േനാക്കിയപ്പോള്‍ വയനാട്ടില്‍നിന്നുള്ള കോളജ് കുട്ടികള്‍. ‘‘കേരളം േകരളം േകരളം മനോഹരം എന്ന പാട്ടുംപാടി േഫാട്ടോയുമെടുത്ത് അവര്‍ േപായി. ഞങ്ങള്‍ ബാബ ഹര്‍ഭജന്‍ സിങ് മന്ദിറും േമരാ ഭാരത് മഹാന്‍ കുന്നുകളും ഇന്‍േഡാ– െെചന േബാര്‍ഡറും സന്ദര്‍ശിച്ചു മടങ്ങി. തിരിച്ചു വരും വഴി സ്വപ്നതുല്യമായ കാഴ്ചയായിരുന്നു ഞങ്ങളെ കാത്തിരുന്നത്– സോങ്േമാ തടാകം. 12,303 അടി ഉയരത്തില്‍ 23.64 ഹെക്ടറിൽ പരന്നു കിടക്കുന്ന തടാകത്തിനു ചുറ്റും മഞ്ഞായിരുന്നു. നാലരയോടെ െവളിച്ചം മങ്ങി. ചുറ്റുമുള്ള േറാേഡാെഡൻഡ്രോൺ മരങ്ങളുടെ പ്രതിബിംബം അപ്പോഴും സോങ്േമായെ വര്‍ണാഭമാക്കുന്നുണ്ടായിരുന്നു.

sikkim-travel-7

സഹോദരീ ഗ്രാമങ്ങൾ    

വടക്കന്‍ സിക്കിമിലെ ലാചുങ്, ലാചെന്‍ എന്നീ സഹോദരീ ഗ്രാമങ്ങളിലേക്കാണിനി പോകുന്നത്. ലാചുങ് 8,200 അടി ഉയരത്തിലാണ്. സിക്കിമിന്‍റെ പ്രകൃതിഭംഗി ഗ്രാമങ്ങളിലാണ്. അതുകാെണ്ട് ഇനി ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം. ഗാങ്േടാക്കിന്‍റെ തിരക്കുകളില്‍ നിന്ന് ലാചുങ്ങിന്‍റെ സ്വച്ഛതയിലേക്ക് ഏതാണ്ട് 121 കിമീ ദൂരമാണ്. എല്ലാവരും ഉത്സാഹത്തോടെ ഇരച്ചു പാഞ്ഞു. ഏറെ ചെന്നില്ല, േറാഡുകള്‍ തനി സ്വഭാവം കാണിച്ചു. പരുക്കന്‍ കല്ലുകള്‍, ഉരുളന്‍ കല്ലുകള്‍, വഴുവഴുപ്പുള്ള ചെളി.. േപാരാത്തതിന് മഴയും. ഹിമാലയന്‍റെ േടാര്‍ക്കും കണ്‍ട്രോളും പരമാവധി പരീക്ഷിക്കപ്പെട്ട യാത്ര. ഹിമാലയന്‍ പിടിച്ചു നിന്നു; ഞങ്ങളും. എന്തിനേറെ പറയുന്നു?  ആറു മണിക്കൂറാണ് ആ യാത്ര പൂര്‍ത്തിയാക്കാന്‍ േവണ്ടി വന്നത്! മണ്ണിടിച്ചില്‍, േറാഡുപണി കാരണമുള്ള ബ്ലോക്ക്, ഭക്ഷണത്തിനുള്ള സമയം എന്നിവ േവറെ. 

ഒൻപതിനു ഗാങ്േടാക്കില്‍ നിന്ന് പുറപ്പെട്ട ഞങ്ങള്‍ നനഞ്ഞു കുതിര്‍ന്ന് അഞ്ചു മണിയോടെ ലാചുങ്ങിലെത്തി. മനോഹരമായ ഒരു േഹാം സ്റ്റേയിൽ ചൂടു ചായയും േമാേമാസും കഴിച്ച് അൽപം വിശ്രമം. ഒരു ക്യാംപ് ഫയറായിരുന്നു അപ്പോള്‍ ആവശ്യം. തണുപ്പകറ്റാന്‍ മാത്രമല്ല; െെറഡിങ്  ഗിയറുകള്‍ ഉണക്കാനും! ലാചുങ്ങില്‍നിന്നു രണ്ടാംഗ്രാമമായ ലാചെനിലേക്ക് 94 കിേലാമീറ്റര്‍. ഏതാണ്ട് അര പകല്‍. പക്ഷേ, ഒന്നു പറയാം. െെബക്കില്‍ സിക്കിം പോകുന്നുണ്ടെങ്കില്‍ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്തതാണ് ഗാങ്േടാക്– ലാചുങ് –ലാചെന്‍ റൂട്ട്. സിക്കിം യാത്രയിലെ ഏറ്റവും ഉദ്വേഗജനകമായ െെറഡായിരുന്നു അടുത്തത്. അതിലെ ഇടത്താവളമായിരുന്നു ലാചെന്‍ ഗ്രാമം.

ഗുരുദോങ്മാറിലേക്ക്

പത്തിനു മുൻപ് െചക്േപാസ്റ്റിലെത്തണം. ഹിമാലയനുകള്‍ ഇരമ്പിയുണര്‍ന്നു. ലാചെന്‍ ടൗണ്‍ വിട്ടതോടെ േറാഡ് വീണ്ടും മോശമായി. ഒലിച്ചു േപായ േറാഡിന് വീണ്ടും അടിത്തറ ഒരുക്കുകയാണ് BRO (ബോർഡർ റോഡ് ഓർഗനൈസേഷൻ). ഒാഫ് േറാഡ് യാത്ര.. ഹരം പകരുന്ന ഭൂപ്രകൃതി. ചെക്േപാസ്റ്റില്‍ െെവകിയാണെത്തിയത്. അവിടെയും  സന്ദര്‍ശകരില്‍ ചിലര്‍ ഒാക്സിജന്‍ ഇല്ലാതെ കുഴഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒരു ചെപ്പില്‍ കര്‍പ്പൂരം െകാണ്ടുപോയത് അൽപം ആശ്വാസമേകി. ചെക്േപാസ്റ്റ് കഴിഞ്ഞതോടെ േറാഡ് അല്‍പം േഭദമായി. കഠിന പാത പ്രതീക്ഷിച്ച് യാത്ര തുടര്‍ന്ന ഞങ്ങള്‍ പെട്ടെന്ന് മറ്റൊരു ഭൂപ്രകൃതിയിലേക്ക് വലിച്ചെറിയപ്പെട്ട പോലെ! അതിമനോഹര പാത..   സ്വപ്നതുല്യമായ പ്രകൃതി. അതോടെ ഒാഫ് േറാഡ് ഹരം േഫാട്ടോ ഷൂട്ടിനു വഴി മാറി.

sikkim-travel-3

ഗുരുദോങ്മാര്‍ തടാകം ഒരു കുന്നിന്‍റെ മുകളിലാണ്. ലാചെനില്‍ നിന്ന് 66 കിമീ അകലെ. സിക്കിം സ്റ്റൈലില്‍ പറഞ്ഞാല്‍ മൂന്നു മണിക്കൂര്‍ യാത്ര. േലാകത്തിൽ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് ഗുരുദോങ്മാർ (17800 അടി). േറാഡ് തീരുന്നിടത്തുനിന്നു തടാകത്തിലേക്ക് കുന്നു കയറണം. വണ്ടികള്‍ കയറിയിറങ്ങി ഇളകിയ മണ്ണ്. പൊടി. എമ്പാടും ഉരുളന്‍ കല്ലുകള്‍. ഇതിനിടയില്‍ പൊടി പറത്തി പാഞ്ഞു േപാകുന്ന 4x4 വാഹനങ്ങള്‍. ഒാക്സിജന്‍ കുറവായതുകൊണ്ട് വളരെ സാവധാനം നടന്നു കയറാം.

അല്ലെങ്കില്‍ െെബക്കിൽ പോകാം. ബൈക്ക് യാത്ര തിരഞ്ഞെടുത്തു. പിന്നെ ഒരു േപാക്കായിരുന്നു. ‘പടച്ചോനേ... ഇങ്ങള് കാത്തോളീ...’  എന്ന് പറഞ്ഞ മാതിരി! തെറ്റിത്തെറിച്ച് ഒാതിരം ചാടി കടകം മറിഞ്ഞ് ഒരൊറ്റ കയറ്റം. സത്യം പറയാമല്ലോ, ജീവന്‍ മാറ്റിവയ്ക്കാന്‍ ഒരു ബാക്പാക്ക് േപാലുമില്ലല്ലോ എന്ന് ഒാര്‍ത്തു ആ ഇരുപതു മിനിറ്റുകള്‍! ജീവിതത്തിൽ ഒരിക്കലും മറക്കില്ല. പക്ഷേ, ആ സാഹസം നൂറു ശതമാനം മുതലാകുന്ന കാഴ്ചയായിരുന്നു തടാകം. ഒരു വശത്ത് മഞ്ഞുമൂടിയ മലനിരകള്‍. താഴെ സ്വച്ഛമായ മരതക ജലാശയം. മറുവശത്ത് കരിമ്പാറക്കൂട്ടങ്ങള്‍. കരിമ്പാറക്കൂട്ടങ്ങളില്‍ സാധാരണ നമ്മുടെ കണ്ണുടക്കാത്തതാണ്. എന്നാല്‍, ഒരു െെസനികൻ പാറകള്‍ക്കു മുകളിലെ ബങ്കറുകള്‍ കാണിച്ചുതന്നു. വീര െെസനികർ കണ്ണിമവെട്ടാതെ ദേശത്തെ കാത്തുകിടക്കുന്നു. െഹാ! േകാരിത്തരിച്ചു േപാകുന്ന കാഴ്ച. അര മണിക്കൂറില്‍ കൂടുതല്‍ അവിടെ നില്‍ക്കരുത് എന്ന് ആ െെസനികന്‍ ഉപദേശിച്ചു. ശരീരത്തിെല ഒാക്സിജന്‍ ലെവല്‍ കുറഞ്ഞ് േബാധം നഷ്ടപ്പെട്ടേക്കുമത്രേ! നാം നില്‍ക്കുന്നതിന് എത്രയോ ഉയരത്തിലിരുന്നാണു പട്ടാളക്കാര്‍ അതിര്‍ത്തി കാക്കുന്നത്!

േസാങ്ഗു

അടുത്തത് ഒരു സംരക്ഷിത ഗ്രാമമാണ്– േസാങ്ഗു. താരതമ്യേന വിജനമായ 30 കുഗ്രാമങ്ങളുടെ കൂട്ടം. കാട്ടുപ്രദേശം. ഒാഫ് േറാഡ് സാഹസങ്ങള്‍ക്ക് ഉത്തമം. ലാചെൻ– സോങ്ഗു 77 കിേലാമീറ്ററാണു ദൂരം. ഏതാണ്ട് അഞ്ചര മണിക്കൂര്‍ യാത്ര. വളഞ്ഞു പുളഞ്ഞ് ഒരു േമാമോ പലഹാരത്തിന്‍റ െഞാറികള്‍ േപാലെ വഴി മുകളിേലക്ക് േപാകുന്നു. തെളിഞ്ഞ അന്തരീക്ഷം. ശുദ്ധവായു. 

ഒടുവില്‍ ഒരു വളവിലെത്തിയപ്പോള്‍ ഒരാള്‍ െെകകാണിച്ചു. അവിടെയായിരുന്നു ഞങ്ങളുടെ േഹാം സ്റ്റേ. സുന്ദരമായ സ്ഥലം. മൂന്നു സഹോദരന്മാരും കുടുംബങ്ങളും േചര്‍ന്നു നടത്തുന്ന േഹാം സ്റ്റേ. കിഴക്കന്‍ െശെലിയില്‍ പുടവ നല്‍കി സ്വീകരണം. സമയം ഉച്ച കഴിഞ്ഞതേയുള്ളൂ. അപ്പോഴാണ് ആ സർപ്രൈസ്  ഒാഫര്‍. തൊട്ടടുത്ത് ഒരു ചുടുനീരുറവയുണ്ട്. ഇപ്പോള്‍ േപായാല്‍ ഇരുട്ടും മുൻപ് തിരിച്ചുവരാം. 

sikkim-travel

കാട്ടിലെ ചുടുനീരുറവ

കാടാണ്. േറാഡില്ല. പതിനഞ്ച് കിമീ ദൂരം േപാകണം. ചെളിയില്‍ പുതഞ്ഞ വലിയ ഉരുളന്‍ കല്ലുകളിൽ തെറ്റിത്തെറിച്ച് ഹിമാലയന്‍ മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു. ചിലര്‍ വീണു. ചിലരുടെ വണ്ടി തള്ളിക്കൊടുക്കേണ്ടി വന്നു. 

ചുടുനീരുറവയിൽ തിമിര്‍ത്ത് തിരിച്ചു വരാന്‍ ഒരുങ്ങവേ അതാ മഴ. തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതുകൊണ്ട് ജാക്കറ്റ് എടുത്തിട്ടുണ്ടായിരുന്നില്ല. പിന്നെ ഒരു പാച്ചിലായിരുന്നു. മഴയും വിട്ടില്ല. ശക്തമായ കാറ്റും തുള്ളിക്കൊരുകുടം മഴയും. േപായതിലും േവഗത്തിലായിരുന്നു വരവ്. വന്നതും േനരെ ക്യാംപ് ഫയറിനരുകിലേക്ക് ഓടി. 

sikkim-travel-5

പെല്ലിങ്ങിലെ സുന്ദരപാത

േസാങ്ഗുവിലെ ആദ്യ പുലരിയില്‍ ഒരു ട്രെക്കിങ്. കാഞ്ചന്‍ജംഗയുടെ അതിസുന്ദരമായ ദൃശ്യം ആ പ്രഭാതത്തെ ധന്യമാക്കി. അന്നുതന്നെ അടുത്ത സ്ഥലത്തേക്ക് തിരിക്കണം. 138 കിലോമീറ്ററാണ് ദൂരം. ഗൂഗിള്‍ മാപ്പില്‍ റൂട്ട് സെറ്റ് െചയ്തു. ആദ്യം തന്നെ േപാസ്റ്റ് കിട്ടി. മണ്ണിടിഞ്ഞ് വഴി ഒരു മണിക്കൂര്‍ ബ്ലോക്ക്.സിക്കിമില്‍ െറെഡ് തുടങ്ങിയിട്ട് ആറാം ദിവസം. നല്ല േറാഡ് വിരളം. ഉച്ചയ്ക്ക് ഒരു മണിയോടെ യാത്ര പുനരാരംഭിച്ചു. 

വഴി പതിവുപോലെ എന്ന് കരുതി യാത്ര തുടരവേ, ഒരു കവലയില്‍ നിന്നുള്ള കയറ്റം  തുടങ്ങിയതും അദ്ഭുതം! നല്ല രസികന്‍ േറാഡ്. പുതുതായി ടാര്‍ ചെയ്തതിന്‍റെ സുഖം. കൃത്യമായ േറാഡ് െെസന്‍സ്. മനോഹരമായ കര്‍വുകള്‍.  അതുവരെ ചെയ്ത ഒാഫ് േറാഡ് വ്യഥകളെ മായ്ചു കളയുന്ന അനുഭവം. തിമി വഴി പെല്ലിങ്ങിലേക്കുള്ള ഈ േറാഡും െബക്കേഴ്സിന് ഉപേക്ഷിക്കാനാവാത്തതാണ്. 

പെല്ലിങ് ഒരു ചെറിയ ടൗണ്‍ ആണ്. മൊണാസ്ട്രിയും റാബ്ഡെന്‍സെ കൊട്ടാരക്കെട്ടുകളുടെ ശേഷിപ്പുകളും നിബി‍ഡവനത്തിലെ ബേര്‍ഡ് സാങ്ച്വറിയും സ്െകെവാക്കും ബുദ്ധപ്രതിമയും പെല്ലിങ്ങിെലെ ദിനങ്ങള്‍ ആസ്വാദ്യമാക്കി. 25 കിമീ അടുത്തുള്ള, കാഞ്ചന്‍ജംഗയുടെ ബേസ് സ്റ്റേഷൻ  യുക്സും, േലാകമെമ്പാടുമുള്ള പര്‍വതാരോഹകരുടെ പ്രിയ സ്ഥലമാണ്.

English Summary: Royal Enfield Bike Ride Through Sikkim

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA