ADVERTISEMENT

വന്യമൃഗങ്ങളെ കാട്ടില്‍ പോയി കാണുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കടുവകളെ പോലും അടുത്തു കാണാന്‍ സാധ്യതയുള്ള ദേശീയ പാര്‍ക്കാണ് കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്ക്. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലായി സ്ഥിതി ചെയ്യുന്ന കോര്‍ബെറ്റ് ദേശീയ പാര്‍ക്കിലേക്ക് ഡല്‍ഹിയില്‍ നിന്നും 250 കിലോമീറ്റര്‍ മാത്രമാണ് ദൂരം. 

Tree-of-Life-Resorts3

520 കിലോമീറ്ററിലേറെ വിസൃതിയില്‍ പടര്‍ന്നു കിടക്കുന്ന പ്രദേശമായ കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക് കോര്‍ബെറ്റ് ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്. ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്ക് സമുദ്ര നിരപ്പില്‍ നിന്നും 1,300 അടി മുതല്‍ 4,000 അടി വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുകാലത്ത് രാത്രികളില്‍ കൊടും തണുപ്പാവുമെങ്കിലും പകല്‍ വെയിലുള്ള കാലാവസ്ഥ ലഭിക്കാറുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. 

Tree-of-Life-Resorts6

ഏതാണ്ട് 73 ശതമാനവും മരങ്ങള്‍ നിറഞ്ഞ കാടായ കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിന്റെ പത്ത് ശതമാനത്തോളം പ്രദേശത്ത് പുല്‍മേടുകളാണ്. ഏതാണ്ട് 110 തരം മരങ്ങളും 50 ഇനത്തില്‍ പെട്ട സസ്തനികളും 580 പക്ഷി ഇനങ്ങളേയും 25 ഉരഗവിഭാഗത്തില്‍ പെട്ട ജീവികളേയും കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ കണ്ടെത്തിയിട്ടുണ്ട്.

Tree-of-Life-Resorts

 

Tree-of-Life-Resorts2

കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിന്റെ സൗന്ദര്യം താമസിച്ചുകൊണ്ട് ആസ്വദിക്കാനുള്ള സൗകര്യങ്ങളുമായി രണ്ട് ട്രീ ഓഫ് ലൈഫ് റിസോര്‍ട്ടുകളാണ് കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിലുള്ളത്. കോര്‍ബെറ്റ് വന്‍വിലാസാണ് ഇതിലൊന്ന്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി സുരക്ഷിതവും സുഖസൗകര്യങ്ങള്‍ നിറഞ്ഞതുമായ താമസ ഇടമാണ് കോര്‍ബെറ്റ് വന്‍വിലാസ്. കാടിന്റെ വന്യത ആസ്വദിച്ചുകൊണ്ട് പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന് സുരക്ഷിതമായ ഒരു ഒഴിവുകാലമാണ് കോര്‍ബെറ്റ് വന്‍ വിലാസ് നല്‍കുന്ന വാദ്ഗാനം. 

 

രാംനഗറിലെ വന്‍വിലാസ് റിവര്‍എഡ്ജാണ് ട്രീ ഓഫ് ലൈഫിന്റെ കോര്‍ബെറ്റ് ദേശീയപാര്‍ക്കിലെ രണ്ടാമത്തെ റിസോര്‍ട്ട്. ചുറ്റുമുള്ള വനവും റിസോര്‍ട്ടിലൂടെ ഒഴുകുന്ന പുഴയും വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. പുഴയിലെ കാഴ്ച്ചകളിലേക്ക് തുറക്കുന്ന ജനലുകളുള്ള മുറികളും ഈ റിസോര്‍ട്ടിന് സ്വന്തം.

 

ഇവിടെ നിന്നും കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിന്റെ കവാടത്തിലേക്ക് എട്ട് കിലോമീറ്ററില്‍ താഴെ മാത്രമാണ് ദൂരം. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള ഒരു അവധിക്കാലത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി വച്ചാണ് ട്രീ ഓഫ് ലൈഫ് റിസോര്‍ട്ടുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

English Summary: Experience India’s most exciting Bio- Diversity with Tree of Life Resorts Jim Corbett  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com