ADVERTISEMENT

നവരാത്രി നാളുകളിൽ ഏറ്റവും വർണോജലമായ ആഘോഷങ്ങൾ നടക്കുന്നയിടമാണ്. അക്ഷരാർത്ഥത്തിൽ ആവേശജ്ജ്വലമായ അനുഭൂതിയുടേയും ഭക്തിയുടേയും ദിനങ്ങളാണ് കൊൽക്കത്തയിലെ ദുർഗപൂജ വേള. ഇന്ത്യയിലെ ഏറ്റവും കീർത്തിയാർജ്ജിച്ച ദുർഗപൂജകൂടിയാണിത്. പന്തൽ ഒരുക്കുന്ന സംഘാടകർ പരസ്പരം മത്സരിച്ചാണ് കോടികൾ പൊടിപാറിച്ചുളള ആവേശകരമായ വേറിട്ട പന്തൽ കാഴ്ചകളുടെ മത്സരം നടത്തുന്നത്. കൊൽക്കത്ത നഗരിയും പ്രാന്തപ്രദേശങ്ങളും മുഴുവൻ ദുർഗപൂജയുടെ ആരവങ്ങളിലാണ്.

പടുകൂറ്റൻ കമാനങ്ങൾ വീഥിയുടെ ഇരുവശങ്ങളിലും ഉയര്‍ത്തിയുളള നിറപ്പകിട്ടാർന്ന പ്രചരണങ്ങളാണ് എങ്ങും. പിന്നെ,വീഥികളെ പ്രകമ്പനം കൊളളിപ്പിക്കുന്ന വാദ്യഘോഷങ്ങളും. പുതിയ വസ്ത്രങ്ങളാൽ ഉടുത്തൊരുങ്ങി പൂജപന്തൽ ദർശിക്കാൻ ഒഴുകിയെത്തുന്ന ജനാവലി നിറഞ്ഞതാണ് കാഴ്ചകളിലെ മറ്റൊന്ന്. പന്തൽ പരിസരങ്ങളിലെല്ലാം ദുർഗ്ഗ ദേവിയെ വാഴ്ത്തുന്ന ഗീതങ്ങളാണ്.

a15

പാതകളിൽ വാഹന തിരക്ക് മൂലം യാത്രക്കാർക്ക് ഒന്നും രണ്ടും മണിക്കുർ വൈകിയാണ് നിശ്ചിത സ്ഥലങ്ങളിലേക്ക് എത്താൻ സാധിക്കുക. പന്തലുകളിലെ കാഴ്ചകളെക്കുറിച്ചുമാത്രമാണ് എങ്ങും ചർച്ചകൾ.

 

a16

പറയാൻ ഒരുപാടുണ്ട് കൊൽക്കത്തയിലെ പന്തൽ വിഷയങ്ങൾ.

എല്ലായിടത്തും ചേതോഹരമായ ദുർഗ സാന്നിധ്യമുണ്ട്. വിടർന്ന കണ്ണുകളുമായി  ജ്വലിക്കുന്ന രക്തവർണ്ണം ചാലിച്ച ദുർഗയുടെ രൂപങ്ങളിൽ സ്വർണത്തിൽ കുറഞ്ഞൊന്നും ആഭരണങ്ങളായില്ല. മുന്തിയ പട്ടു ചേലകളിൽ രത്നങ്ങൾ വരെ ആകർഷകമായി പതിപ്പിച്ചിട്ടുണ്ട്. പന്തൽ പ്രതിഷ്ഠകളിലെ ഉപദേവ സാന്നിധ്യമായി പാർവതിയും മഹാഗണപതിയും ശ്രീമുരുകനുമുണ്ട്. ജീവൻതുടിക്കുന്ന രൂപങ്ങൾ വർണ്ണനകൾക്കപ്പുറമാണ്.

a17

കലാകാരരുടെ ഹൃദയ തൂലികകൾ അത്രക്ക് മഹനീയമാണ്. മാസങ്ങൾ കൊണ്ട് രൂപപ്പെടുത്തിയതാണ് പന്തലുകളിലെ പ്രധാന രൂപങ്ങളും പശ്ചാത്തലവും പന്തലുകളിലെ കമനീയതയും. ഇതിനു നേതൃത്വം കൊടുത്തതാവട്ടെ പ്രശസ്ത വാസ്തു ശില്‍പകലാവിദഗ്ദരും.

ശ്രീഭൂമിയിലെ ഇത്തവണത്തെ പന്തലിനുവേണ്ടി ഡിസൈൻ ഒരുക്കാൻ എൻജീനിയർമാരുടെ ടീം റോമിലെ വത്തിക്കാൻ പോയി രേഖാചിത്രം തയാറാക്കിയ വാർത്തയാണുളളത്. സ്ക്രാപ് കൊണ്ട് മാത്രം നിർമ്മിച്ച പന്തൽ, മുളയും,ജൂട്ടും കൊണ്ടുതീർത്ത പന്തൽ, മണൽ കൊണ്ട് പുറംമോടി തീർത്ത പന്തൽ, കളിമണ്ണ് മിശ്രിതം തേച്ച് രൂപപ്പെടുത്തിയ പന്തൽ അങ്ങനെ വ്യത്യസ്തമായ കാഴ്ചകളുളള പന്തൽ വിശേഷങ്ങളാണ് കൊൽക്കത്തയിലെ പ്രധാന വീഥികളിൽ ഇടം പിടിച്ചിട്ടുളളത്.

കൺകുളിർക്കെ കാണാനൊന്നും പന്തലുകളിൽ സമയം അനുവദിക്കില്ല. സെക്യുരിറ്റിയുടെ വിസിൽ ശബ്ദം ഉയരും. അടുത്ത സെക്യൂരിറ്റിക്കാർ പുറത്തേക്കുളള വഴിയിലേക്ക് ആളുകളെ തിരിച്ചു വിടും. യുനെസ്കൊയുടെ അംഗീകാരം കൂടി നേടിയെടുത്ത ദുർഗ പൂജ പന്തലുകളുടെ കലാമികവ് ദർശിച്ച് ആനന്ദിക്കാൻ വിദേശിയരുൾപ്പെടെ ധാരാളം വിനോദ സഞ്ചാരികൾ എത്തിയിട്ടുണ്ട്.

നാലും അഞ്ചും മണിക്കൂർ നേരം കാത്ത് നിന്നാലെ പ്രധാന പന്തലുകൾക്ക് മുന്നിൽ എത്താൻ കഴിയൂ. എല്ലാ പന്തലുകളിലേക്കും ജനം ഒഴുകിയെത്തുന്ന കാഴ്ച പൂജദിനങ്ങളുടെ പ്രത്യേകതയാണ്. നീണ്ട ബാരിക്കേഡ് ഒരുക്കിയാണ് വൻ പോലീസ് സന്നാഹത്തോടെ സന്ദർശകരെ നിയന്ത്രിക്കുന്നത്. പന്തലുകളുടേയും പ്രകാശങ്ങളുടെ പൊലിമ ഓരോ വർഷവും കൂടുന്ന കാഴ്ചയാണ്.

a18

1960-70 കാലങ്ങളിലാണ് പൂജ വിപുലമാകുന്നത്. അന്നത്തെ സാമ്പത്തിക സ്ഥിതി എല്ലാം വിധത്തിലും വളരെ ദയനീയമായിരുന്നു. സംഭാവന എല്ലാ കോണുകളിൽ നിന്നും പ്രതീക്ഷിച്ച പോലെ കിട്ടുകയില്ല. അതിനാൽ കിട്ടുന്ന ധനത്തിൽ നിന്നും ചെലവുകൾ കൂടുതൽ ആയതിനാൽ അവർ പൂജക്ക്മാ ത്രമാണ് പ്രാധാന്യം കോടുത്തിരുന്നത്.

1980-90 കളിൽ കൊൽക്കത്ത മഹാനഗരത്തിന്റെ പുരോഗതിക്കും വേണ്ടി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളെല്ലാം കൂട്ടിയിണക്കി ഒരു മഹാനഗരിയാക്കുകയും വികസന സാധ്യതയുളള കൂറെ മുനിസിപ്പാലിറ്റികളെ കോർപ്പറേഷന്റെ പരിധിയിലാക്കുകയും ചെയ്തു.  മുനിസിപ്പാലിറ്റിയുടേയും കോർപ്പറേഷൻറെയും നികുതി വലിയ വ്യത്യാസം ഉള്ളതിനാലും പല പ്രദേശങ്ങളുടേയും പുരോഗമനം തുടങ്ങിയതിനാലും ജനങ്ങളുടേയും കോർപ്പറേഷന്റെയും വരുമാനം കൂടി. പല ധനികൻമാരും കമ്പനി ഉടമകളും രാഷ്ട്രീയ നേതാക്കളും ദുർഗ്ഗപൂജയെ പ്രോൽസാഹിപ്പാൻ രംഗത്ത് വന്നു. വൻകിട കമ്പനികളുടെ സ്പോൺസർ ഷിപ്പും ആകർഷകമായ സമ്മാനങ്ങളും പൂജയുടെ മാറ്റ് പതിന്മടങ്ങാക്കി ഉയർത്തി.

Durga2

പൂജ പന്തലുകൾ മികച്ച മൽസരമാവുകയും പൊതുജനപങ്കാളിത്വം വർദ്ധിക്കുകയും ചെയ്തതോടെ രാഷ്ട്രീയ നേതാക്കളും പൗരപ്രമാണിമാരും വാണിജ്യ വ്യവസായ പ്രമുഖരും ജാതിയും മതവും നോക്കാതെ സമഭാവനയോടെ  ദുർഗപൂജയുടെ മുൻനിരയിലേക്ക് എത്തിതുടങ്ങി. ബംഗാളിലെ ദുർഗപൂജക്ക് 400 വർഷത്തെ പാരമ്പര്യം ഉണ്ട്.

ആദ്യകാലങ്ങളിൽ ഈ അനുഷ്ഠാന കർമ്മം നടത്തിയിരുന്നുത് വലിയ ആഢ്യൻമാരായ ധനിക കുടുംബങ്ങളായിരുന്നു. കൃഷിയും കച്ചവടവും നടത്തിവന്നിരുന്ന പേരുകേട്ട ജന്മിമാർ. എന്നാൽ ആ പൂജ കർമ്മത്തിൽ എല്ലാവരേയും പങ്കെടുപ്പിക്കില്ലായിരുന്നു. എന്നാലിപ്പോൾ പ്രതാപ കുടുംബങ്ങളുടെ പൂജകളും ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും നടത്തി വരാറുണ്ട്.

Durga1

സാമൂഹിക പരിഷ്കാരത്തിന്റെ ചുവടുവെപ്പന്നോണം ജനപങ്കാളിത്തം വർദ്ധിപ്പിക്കുവാനും കൊൽക്കത്തയിലും പ്രാന്ത പ്രദേശങ്ങളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും അവിടുത്തെ ധനിക കുടുംബങ്ങൾ ദുർഗ്ഗ പൂജ നടത്താൻ തുടങ്ങിയത്. ഈ രീതിയിൽ പരിണമിച്ച അനുഷ്ഠാന കർമ്മമാണ് കാലാന്തരത്തിൽ ജനകീയവും വിനോദസഞ്ചാരികളെ ആകർഷിക്കാനും വഴിയൊരുക്കിയ ദുർഗ പൂജ.

 

Durga4

പിന്നോക്ക ജാതിയിൽ പെട്ട ധനികരുടെ കുടുംബത്തിൽ ബ്രാഹ്മണർ പൂജ നടത്താൻ പാടില്ലാത്ത കാലമുണ്ടായിരുന്നു. റാണി രാഷമൊണി എന്ന മുക്കുവ ധനിക തന്റെ മന്ദിരത്തിൽ വിശിഷ്ടരെ പങ്കെടുപ്പിച്ച് പൂജ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ അന്നത്തെ ഒരു ആഢ്യ ബ്രാഹ്മണനും റാണി രാഷമൊണിയുടെ ആതിഥ്യം സ്വീകരിക്കൻ മുന്നോട്ടു വന്നില്ല.

ശ്രീ രാമകൃഷ്ണ പരമഹംസരാണ് അന്ന് പൂജ ചെയ്യാൻ മുൻകൈ എടുത്തത്. ശ്രീ രാമപരമഹംസർക്ക് ഇതിന്റെ പേരിൽ ഒട്ടേറെ വിമർശനം നേരിടേണ്ടി വന്നു. സംഭവബഹുലമായ പൂജ നിർവ്വഹിക്കാൻ ആ ധനിക റാണി നിർമിച്ച മന്ദിരമാണ് ഇപ്പോഴത്തെ ദക്ഷിണേശ്വർ ക്ഷേത്രം. റാണി രാഷമൊണി രജഭാടിയുടെ പേരിൽ അറിയപ്പെടുന്ന ദുർഗ്ഗ പൂജയായി പിന്നീടിത് മാറി.

 

ദുർഗപൂജ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ബംഗാളിലെ ചൻന്തൻ നഗറിൽ ജഗദാത്രി പൂജ കൊണ്ടാടാറുളളത്. ഇവിടെയാണ് പ്രകാശവിസ്മയത്തിന്റെ നൂതനാവിഷ്ക്കാരങ്ങൾ ഉണ്ടാവുക.

 

പൂജ- പന്തൽ വിവരങ്ങളും പന്തൽ ആസ്ഥാനങ്ങളിലേക്ക് പോകാനുളള വഴിയും.

 

സർബൊജനീൻ

(ശാരദോൽസവം.)

ദക്ഷിണ കൊൽക്കത്ത

ഭവാനിപൂർ

 

1.അബാസർ 

(പൂർണ സിനിമ ഹാളിന് സമീപം) 

                                 

2.ചക്രബേരിയ സർബൊ ജനീൻ 

(ജഗു ബജാർ വഴി - ജൊദു ബാബു)

 

3.ബൊകുൾ ബഗാൻ

 (ഹജ്റ പാർകിനുസമീപം)

 

4.ഹജ്റ പാർക്

 സർബൊജനീൻ (ഹജ്റ പാർക്)

 

രാഷ് ബിഹാരി അവന്യു.

 

1.ബദാം അഷർ സംഘം

 

2.സമാജ് വേദി സംഘ(ദേശപ്രിയ പാർക്ക്)

 

3.ബാലിഗഞ്ച്  കൾചറൽ അസോസിയേഷൻ

 

4.ത്രിദാര 

 

5.ഹിന്ദുസ്ഥാൻ പാർക്ക്

 

6.ചെതല അഗ്രാമി ക്ലബ്ബ്

(കൊൽക്കത്ത മേയർ മുഹമ്മദ് ഫരാദ് ഹക്കിം ചെയ്തൽ പാർക്കിനു പുറകിൽ)

 

നൂ ആലിപൂർ 

സുരുചി സംഘ

(നൂ ആലിപൂർ പെട്രോൾ പമ്പിനും 3B ബസ്​സ്റ്റാന്റിന് സമീപം)

 

മൊദി ആലി ക്ലബ് പൂജ 

(ടോളിഗഞ്ച് പോലീസ് സ്റ്റേഷന് പുറകിൽ)

 

ഗരിയാഹട്ട്

1.എക്ദാലിയ എവർ ഗ്രീൻ

2.സിങ്കി പാർക

3.ഡോവർ ലൈൻ

 

ദക്ഷിണ കൊൽക്കത്ത -പശ്ചിമം.

1.ബെഹാല നൂതുൻ ദൊൾ

2.ബെഹാല ഫ്രണ്ട്സ് ക്ലബ്

3.ബെഹാല ക്ലബ്

4.ബെഹില 11 പള്ളി

5.ബാരിഷ സർബൊജനീൻ

 

ഉത്തര കൊൽക്കത്ത

 

1.ചോർ ഭഗാൻ (തൻതാനിയ കാളി ഭാടി - രാമ മന്ദിർ )

2.ഹാത്തി ബഗാൻ

സർബൊജനീൻ

3.കാസിബോസ് 

സർബൊജനീൻ

(ബേതുണ കോളേജ് ഹിദുവാ പാർക്)

4.ബാഗ്ബജാർ 

സർബൊജനീൻ(240 പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്)

5.കുമാർടൂലി പൂജ

6.സൊവാ ബജാർ പൂജ

7.ചാൽത ബഗാൻ (ലോഹ പട്ടി)

8.നെബുതല പാർക്(സന്തോഷ് മിത്ര സ്ക്വയർ)

 

കീർത്തികേട്ട പന്തലുകളും പൂജകളും നടന്നുവരുന്ന മറ്റ് സ്ഥലങ്ങൾ.

 

ശ്രീഭൂമി - സാൾട്ട് ലേക്ക്

റാണി രാഷമൊണി രാജഭാടി

 

ജാൻബജാർ - ധരംതല

കോളേജ് സ്ക്വയർ പൂജ

(കോളേജ്  സ്ട്രീറ്റ് സ്ക്വയർ

 ടാങ്ക് - കൊൽക്കത്ത 

 യൂണിവേഴ്സിറ്റി മൈൻ ഹെഡ് ക്വാർട്ടേഴ്സ്)

 

 മുഹമ്മദ് അലി പാർക് പൂജ

 (സെൻട്രൽ അവന്യു മെട്രോ)

 സ്റ്റേഷൻ -( ഇന്ത്യൻ എയർലൈൻസ് മൈൻ  ഓഫീസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com