ADVERTISEMENT

‘കിഴുക്കാം തൂക്കായി നിന്ന മലഞ്ചെരുവില്‍ തീപ്പെട്ടിക്കൂടുകള്‍ ചിതറിക്കിടക്കുന്ന പോലെ കുറച്ചു വീടുകള്‍. പച്ചപ്പിനിടയിലൂടെ ഇപ്പോൾ താഴേക്ക് പതിക്കും എന്ന മട്ടിൽ’...  യാങ്ഖുല്ലെന്‍ എന്ന തൂക്കുഗ്രാമത്തെ പരിചയപ്പെടുത്താൻ ഇതായിരിക്കും ഏറ്റവും നല്ല വിശേഷണം.

yankhullen-manipur

മണിപ്പുര്‍ ബോര്‍ഡറിനടുത്താണ് യാങ്ഖുല്ലെന്‍. മണിപ്പുരിലെ സേനാപതി ജില്ലയുടെ ഭാഗമാണ് ഈ ഗ്രാമം. ഇംഫാലിൽ നിന്ന് വരുന്നവർ സേനാപതിയിൽ നിന്ന് 'മരംഖുള്ളെൻ' എന്ന സ്ഥലത്തെത്തണം. സേനാപതിയിൽ നിന്ന് യാങ്ഖുല്ലെനിലേക്ക് 75 കിലോമീറ്റർ ദൂരമുണ്ട്. മരംഖുള്ളെനിൽ നിന്നാണ് തൂക്കുഗ്രാമത്തിലേക്കുള്ള വഴി തുടങ്ങുന്നത്. അതീവ ദുര്‍ഘടമായ മലഞ്ചെരിവിലൂടെയാണ് യാങ്ഖുല്ലെനിലേക്കുള്ള വഴി. മരംഖുള്ളെനിൽ നിന്ന് 54 കിലോമീറ്റർ പിന്നിടുന്നതോടെ യാങ്ഖുല്ലെന്‍ ഗ്രാമത്തിന്റെ വിദൂര ദൃശ്യങ്ങള്‍ പ്രകടമായി തുടങ്ങും. 

yankhullen-manipur2

മലഞ്ചെരുവിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന വീടുകള്‍. ചുറ്റും മഴക്കാടുകളുടെ പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍. മല മുകളില്‍ തടികൊണ്ട് നിർമിച്ച വലിയൊരു കവാടമുണ്ട്. സെമെ ആദിവാസി സമൂഹത്തിന്റെ ഗ്രാമമായിരുന്നു യാങ്ഖുല്ലെൻ. ഇവരുടെ പൂര്‍വികര്‍ പഗാന്‍ വിശ്വാസികളാണ്. എന്നാൽ കാലക്രമേണ സെമെ ഗ്രാമമായ യാങ്ഖുല്ലെന്നിലെ ഭൂരിഭാഗം പേരും ക്രിസ്ത്യൻ വിഭാഗത്തിലേക്ക് മത പരിവര്‍ത്തനം ചെയ്തു. ഇപ്പോൾ ഈ ഗ്രാമത്തില്‍ താമസിക്കുന്ന അറുപത്തിയേഴ് കുടുംബങ്ങളില്‍ ഇരുപതോളം കുടുംബം മാത്രമേ ഇന്നും പഗാൻ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നുള്ളൂ. അവരുടെ വിശേഷ ദിവസങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഗ്രാമത്തിലേക്ക് കടക്കാന്‍ പറ്റില്ല. അന്ന് പ്രവേശനകവാടം അടയ്ക്കും.

കവാടത്തിന് അരികെ നിന്നാല്‍ ഗ്രാമത്തിലെ വീടുകള്‍ കാണാം. തൊണ്ണൂറു ഡിഗ്രി ചെരിവില്‍, പാറയുടെ വശങ്ങളില്‍, വളരെ കുറച്ചു സ്ഥലത്തായിട്ടാണ് വീടുകള്‍ പണിതിരിക്കുന്നത്. ദൂരെ നിന്ന് നോക്കിയാൽ വീടുകള്‍ തൂങ്ങി നില്‍ക്കുന്നതായിട്ട് അനുഭവപ്പെടും. അതിനാലാണ് ഇവിടം തൂക്കു ഗ്രാമം എന്ന് അറിയപ്പെടുന്നത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com