പോക്കറ്റ് കാലിയാകരുത് എന്നാൽ മനോഹര സ്ഥലങ്ങളായിരിക്കണം; ഇന്ത്യ ചുറ്റാം

1347530170
Hiking In Nature, ArtistGNDphotography/Istock
SHARE

രാജ്യത്തിന്റെ എല്ലാ മേഖലകളും പുത്തൻ ഉണർവിന്റെ പാതയിലാണ്. വിനോദ സഞ്ചാര മേഖലയിലും ഈ മാറ്റം പ്രകടമാണ്. റിസോർട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഓരോ ദിവസവും തിരക്കുകൾ വർധിച്ചു കൊണ്ടിരിക്കുന്നു. വലിയ തുകകൾ മുടക്കാതെ, മതിവരുവോളം കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന ഒരു യാത്രാപ്രേമിയാണ് നിങ്ങളെങ്കിൽ തെരഞ്ഞെടുക്കാനും യാത്ര പോകാനുമായിതാ കുറച്ചു സ്ഥലങ്ങൾ. ചെറിയ ചെലവിൽ താമസവും ഭക്ഷണവും എന്നാൽ അവിസ്മരണീയമായ കാഴ്ചകളുള്ള ഈ സ്ഥലങ്ങൾ ഏതൊക്കയാണെന്നറിയാം. 

1341686861
Hampi ARTQU/Istock

ഹംപി 

സഞ്ചാരപ്രിയരുടെ പറുദീസ എന്ന് ഉറപ്പിച്ചു വിളിക്കാവുന്നൊരിടം. ചരിത്ര പുസ്തകത്തിലെ ഒരു ഏട് പറിച്ചെടുത്തു പതിപ്പിച്ചത് പോലെ, പഴമയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ചു നിൽക്കുന്ന ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അതിസുന്ദരി, അതാണ് ഹംപി. ചരിത്രം ഇഷ്ടപ്പെടുന്നവരെ മാത്രമല്ല, പ്രകൃതി സ്നേഹികളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഈ വിജയ നഗര സാമ്രാജ്യ തലസ്ഥാനത്തിനു കഴിയും. ഇന്ത്യയുടെ തെക്കേഅറ്റത്ത്, കർണാടക സംസ്ഥാനത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. ധാരാളം ക്ഷേത്രങ്ങളും സ്മാരകങ്ങളുമാണ് ഹംപിയുടെ മനോഹാരിതയ്‌ക്കു മാറ്റുക്കൂട്ടുന്നത്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് മായിക കാഴ്ചകളൊരുക്കുന്ന ധാരാളം വ്യൂ പോയിന്റുകളും ഇവിടെയുണ്ട്. സെപ്തംബർ മുതൽ മാർച്ച് വരെയാണ് ഹംപി സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.

ഗോവ 

goa-travel
Goa . yurakrasil/shutterstock

ഇന്ത്യയിലെ ഈ സംസ്ഥാനം സന്ദർശിക്കാൻ കാരണങ്ങളൊന്നും തന്നെ വേണ്ട. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ആഘോഷത്തിന്റെ പുത്തൻ അനുഭവങ്ങൾ അതിഥികൾക്കായി ഒരുക്കി വെച്ചിരിക്കുന്നൊരിടമാണ് ഗോവ. സ്‌ട്രെസും സങ്കടങ്ങളും മറക്കാൻ ഇതിലും മികച്ചൊരു മരുന്നില്ല. ഗോവയുടെ പടിഞ്ഞാറൻ തീരങ്ങൾ ബീച്ചുകളാൽ സമ്പന്നമാണ്. തെക്കൻ ഗോവയാണെങ്കിലോ മനോഹരമായ പ്രകൃതിയും അതിനൊപ്പം തന്നെ ഒളിച്ചിരിക്കുന്ന ധാരാളം കാഴ്ചകളും സ്വന്തമായുള്ളയിടം. തീരങ്ങളിലെ ചെറു കടകളിൽ നിന്നും കുറഞ്ഞ വിലയിൽ ഭക്ഷണം കഴിക്കാം മാത്രമല്ല, വലിയ തുക മുടക്കാതെ തന്നെ താമസത്തിനുള്ള സൗകര്യങ്ങളും ലഭ്യമാണ്. 

പോണ്ടിച്ചേരി 

valentine-trip-pondicherry

1954 വരെ ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരിക്ക്‌ ഫ്രാൻസിലെ ചില സ്ഥലങ്ങളോട് സാമ്യം തോന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രമാണ്. 'ഫ്രഞ്ച് റിവിയേര ഓഫ് ഈസ്റ്റ്' എന്നറിയപ്പെടുന്ന പോണ്ടിച്ചേരി, യാത്രാപ്രേമികളുടെ ഇഷ്ടയിടമാണ്. തനിച്ചു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരെയും വലിയ തുക മുടക്കാതെ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്തും പോണ്ടിച്ചേരി നഗരം. ചെറിയ തുകയിൽ ഭക്ഷണം കഴിക്കാം എന്നുള്ളതു മാത്രമല്ല, താമസത്തിനു ബഡ്ജറ്റിൽ ഒതുങ്ങിയ ഇടങ്ങളും  ലഭ്യമാണ്. 

ഋഷികേശ് 

845169996
Rishikesh. fbxx/Istock

'ഇന്ത്യയുടെ യോഗാ തലസ്ഥാനം' എന്നറിയപ്പെടുന്ന ഋഷികേശ് ധാരാളം സഞ്ചാരികൾ എത്തുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കൺനിറയെ കാണാനുള്ള കാഴ്ചകൾ മാത്രമല്ല, സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ധാരാളം വിനോദങ്ങളും ഇവിടെയുണ്ട്. ട്രെയിനിൽ ഡൽഹി വരെ ചെന്നതിനു ശേഷം അവിടെ നിന്നും റോഡ് മാർഗം ഋഷികേശിൽ എത്തിച്ചേരാം. കീശയധികം ചോരാത്ത താമസസ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനൊപ്പം തന്നെ ചെറുകടകളെ ഭക്ഷണത്തിനായി ആശ്രയിക്കുക കൂടി ചെയ്താൽ ഋഷികേശ് യാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ അധികം നിരാശപ്പെടേണ്ടി വരില്ല. സെപ്തംബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് ഇവിടെ ധാരാളം സഞ്ചാരികൾ എത്തുന്നത്. തണുപ്പ് അധികമുള്ളതു കൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ കൂടി കൈയിൽ കരുതാൻ മറക്കരുത്.

കസോൾ 

1439137788
kasol. Wirestock/istock

ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലാണ് കസോൾ സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതിയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണിവിടം. എവിടെ തിരിഞ്ഞു നോക്കിയാലും അതിസുന്ദരിയായ നിൽക്കുന്ന പ്രകൃതി ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയത്താണ് കസോൾ സന്ദർശിക്കേണ്ടത്. 

English Summary: budget-friendly places to visit in india

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS