ADVERTISEMENT

അഭിനയം പോലെ യാത്രകളെയും ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് മലയാളികളുടെ പ്രിയതാരം അഹാന. കുടുംബമായും സുഹൃത്തുക്കൾ ഒരുമിച്ചുമൊക്കെ യാത്രകള്‍ നടത്താറുണ്ട് താരം. എന്തെങ്കിലും ആവശ്യത്തിനായി യാത്ര പോകുന്നതിനേക്കാൾ പുതിയ സ്ഥലങ്ങൾ കാണുക എന്നതാണ് അഹാനയുടെ ഇഷ്ടം. മാലദ്വീപ്, ദുബായ്, വര്‍ക്കല ബീച്ച്, കശ്മീർ യാത്ര, സിംഗപ്പൂർ ട്രിപ്പ് തുടങ്ങി ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഗോവൻ ട്രിപ്പിലാണ് അഹാന. മനോഹരമായ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 

അഹാനയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, യാത്രകള്‍ മനുഷ്യ മനസ്സിന് നല്‍കുന്ന ലീഷെര്‍ തെറാപ്പിയാണ്. തിരക്കുകളില്‍നിന്നും പിരിമുറുക്കങ്ങളില്‍ നിന്നുമെല്ലാം രക്ഷപ്പെടാന്‍ ഒരു കുഞ്ഞുയാത്രപോലും ഏറെ ഗുണം ചെയ്യുമെന്ന് അഹാന പറയുമ്പോള്‍ അതു സത്യമെന്ന് യാത്രയെ സ്‌നേഹിക്കുന്ന ആരും സമ്മതിക്കും. നിരവധി സ്ഥലങ്ങള്‍ മനസ്സിലുണ്ട്. സമയം അനുവദിക്കുന്നതിനനുസരിച്ച് എല്ലായിടത്തും പോകണമെന്നാണ് ആഗ്രഹമെന്നും എന്നുകരുതി യാത്രകളെ തരംതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാത്തരത്തിലുമുള്ളൊരു എക്‌പ്ലൊറേഷന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നും മനോരമ ഒാൺലൈനിനു നല്‍കിയ അഭിമുഖത്തിൽ അഹാന പറയുന്നുണ്ട്.

കാഴ്ചകളുടെ തീരം– ഗോവ

വെയിലും തിരമാലകളും കിന്നാരം പറയുന്ന പകലുകളും പഞ്ചാരമണല്‍ത്തരികളുടെ സ്വച്ഛതയില്‍ കിടന്നു ആകാശം മുഴുവന്‍ നിറയുന്ന നക്ഷത്രങ്ങളുടെ കാഴ്ചയൊരുക്കുന്ന രാത്രികളുമൊക്കെ നിറഞ്ഞ ഗോവ എന്ന സുന്ദരി ഏതു സഞ്ചാരിയെയാണ് മോഹിപ്പിക്കാത്തത്!  ഗോവയുടെ ഹൃദയഭാഗമാണ് പനാജി. മനോഹരമായ കടൽത്തീരങ്ങൾ, ഷോപ്പിങ്, ഭക്ഷണം, വാസ്തുവിദ്യ എന്നുവേണ്ട, സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം മതിയായ അളവില്‍ ഇവിടെയുണ്ടെന്നു പറയാം. 

വര്‍ഷം മുഴുവനും ആളുകൾ വന്നും പോയുമിരിക്കുന്ന സ്ഥലമാണ് ഗോവ. സീസൺ എന്നൊന്ന് അവിടെയില്ല. എല്ലാ കാലവും അവിടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. എങ്കിലും അല്പം തിരക്ക് കുറവുള്ള സമയങ്ങൾ ഗോവയിലുണ്ട്. ആ സമയങ്ങൾ എപ്പോഴെല്ലാമാണെന്നു ശ്രദ്ധിച്ച് യാത്രക്കൊരുങ്ങിയാൽ യാത്ര കൂടുതൽ ആനന്ദകരമാക്കാം. ജനുവരി മുതലാണ് ഗോവയിലെ സീസൺ തുടങ്ങുന്നത്. ഫെബ്രുവരി വരെ തിരക്കോടു തിരക്ക് തന്നെയാണ്. ഗോവൻ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയമിതാണെങ്കിലും താമസവും ഭക്ഷണവും തുടങ്ങി എല്ലാത്തിനും ഇരട്ടിയും രണ്ടിരട്ടിയുമൊക്കെയായിരിക്കും ചെലവ്. 

സീസൺ കാലത്തേ ഗോവൻ സന്ദർശനം പോക്കറ്റ് കാലിയാക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. മാർച്ച് മുതൽ മെയ് വരെയുള്ള കാലവും ഗോവൻ സന്ദർശനത്തിനു ഉചിതമാണ്. വലിയ തിരക്കുണ്ടാകുകയില്ലെന്നു മാത്രമല്ല, സീസണിന്റെ അവസാനത്തിലേക്കു നീങ്ങുന്നത് കൊണ്ട് തന്നെ ബിയർ പാർലറുകളും ഷാക്കുകളുമെല്ലാം അടക്കുന്നതിനുള്ള തയറെടുപ്പിലുമായിരിക്കും. 

English Summary: Ahaana Krishna Shares Travel pictures from goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com