ഗോവന്‍ വെക്കേഷന്‍ ചിത്രങ്ങൾ പങ്കുവച്ച് നയന്‍താര ചക്രവർത്തി

nayanthara-chakravarthy
Image Source: Nayanthara Chakravarthy | Instagram
SHARE

2005 ൽ പുറത്തിറങ്ങിയ ‘കിലുക്കം കിലുകിലുക്കം’ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാലതാരമായാണ് നയൻതാര ചക്രവർത്തി സിനിമാലോകത്തേക്ക് എത്തുന്നത്. അന്ന് ബേബി നയന്‍താര എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടി പിന്നീട്, സ്വർണം, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ്, മറുപടി തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സിനിമ മാത്രമല്ല, ചെന്നൈ സിൽക്സ്, ആർഎംകെവി സിൽക്സ്, സിൽവർ സ്റ്റോം പാർക്ക്സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ പരസ്യത്തില്‍ മോഡല്‍ ആയും പ്രത്യക്ഷപ്പെട്ടു. മലയാളം കൂടാതെ, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലും അഭിനയിച്ച ഈ തിരുവനന്തപുരംകാരി ഈ കുറഞ്ഞ പ്രായത്തിനിടയില്‍ ഒട്ടേറെ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് നയന്‍താര. ഗോവയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവച്ചു. നേരത്തെ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ഗോവയിലെ അഞ്ജുന ബീച്ചില്‍ നിന്നുള്ള ചിത്രത്തില്‍, ഷോര്‍ട്ട്സും ടോപ്പും ധരിച്ച് കടല്‍ത്തീരത്തെ പാറമുകളില്‍ നില്‍ക്കുന്ന നടിയെ കാണാം.

വടക്കൻ ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് അഞ്ജുന. നൈറ്റ്ക്ലബ്ബുകൾ, ബീച്ച് ഷാക്കുകൾ, വാട്ടർ സ്പോർട്സ്, ഫുൾ മൂൺ പാർട്ടികൾ, ഫ്ലീ മാർക്കറ്റുകൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഇവിടം. 

ജെറ്റ് സ്കീയിംഗ്, ബനാന ബോട്ട് സവാരി, പാരാസെയിലിങ്, ബമ്പിങ് റൈഡ്, വാട്ടർ സ്കൂട്ടർ, പാരാഗ്ലൈഡിങ് എന്നിങ്ങനെയുള്ള വിനോദങ്ങള്‍ ഇവിടെ സജീവമാണ്. കൂടാതെ സ്കൂബ ഡൈവിങ്ങിനും സ്നോർക്കെല്ലിങ്ങിനും വളരെയധികം പ്രശസ്തമാണ് ഇവിടം. സ്പീഡ് ബോട്ട് സവാരി, ക്രൂസിങ്, ഫ്ലൈബോർഡിങ് സൗകര്യങ്ങളുമുണ്ട്.

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും നടക്കുന്ന അഞ്ജുന ബീച്ച് ഫ്ലീ മാർക്കറ്റും വളരെ പ്രശസ്തമാണ്. രാവിലെ ഒന്‍പതുമണിയോടെ ആരംഭിച്ച്, സൂര്യാസ്തമയത്തോടെ അവസാനിക്കുന്ന ഈ ചന്തയില്‍, കൗതുകകരമായ കരകൗശല വസ്തുക്കളും ബോഹോ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ലഭിക്കും. സാധാരണയായി ഒക്ടോബറിൽ ആരംഭിച്ച് മെയ് വരെയാണ് ഈ ചന്ത നടക്കുന്നത്.

കർലീസ് ബീച്ച് ഷാക്ക്, നൈക്സ് ബീച്ച് ക്ലബ്, കഫേ ലില്ലിപുട്ട്, ശിവ വാലി, കഫേ കോട്ടിംഗ, ഗുരു ബാർ, ക്ലബ് സീറോ ഗ്രാവിറ്റി മുതലായ സ്ഥലങ്ങള്‍ അഞ്ജുനയുടെ നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ ഏറ്റവും മികച്ചതാണ്. 

പനാജിയിൽ നിന്ന് ഏകദേശം 21 കിലോമീറ്ററും മപുസയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് അഞ്ജുന ബീച്ച്. ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് വാടകയ്‌ക്കെടുക്കാവുന്ന മോപ്പഡുകളോ കാറുകളോ സൈക്കിളുകളോ ഉപയോഗിച്ച് ബീച്ചുകളിലൂടെ കറങ്ങാം. 

English Summary: Nayanthara Chakravarthy Shares Goa Vacation Pics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS