ഗോവന്‍ യാത്രയില്‍ കാണേണ്ട ഇടങ്ങള്‍; ലോകം ചുറ്റുന്ന ഷെനാസ് ട്രെഷറിവാല

Shenaz
Image Source: Shenaz Treasurywala /Instagram
SHARE

നടിയും മോഡലുമായ ശേഷം യാത്ര തന്നെ കരിയര്‍ ആയി തിരഞ്ഞെടുത്ത ആളാണ്‌ ഷെനാസ് ട്രെഷറിവാല.  ഇതുവരെ നൂറിലേറെ രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. കോസ്മോപൊളിറ്റൻ, എല്ലെ, ഫെമിന എന്നിവയ്ക്കായി യാത്രാ ലേഖനങ്ങൾ എഴുതി. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഷെനാസിനെ ഫോളോ ചെയ്യുന്നത്. നിരവധി യാത്രാചിത്രങ്ങളും വിഡിയോയുമാണ് ഷെനാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്.

ഗോവ എന്നാല്‍ ബീച്ചുകളും ഉള്‍നാടന്‍ പ്രദേശങ്ങളിലെ വനഭൂമികളിലൂടെയുള്ള ട്രെക്കിങ്ങും മാത്രമല്ല. സഞ്ചാരികള്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ തക്കവിധമുള്ള ഒട്ടേറെ അനുഭവങ്ങള്‍ ഈ മനോഹരഭൂമിയിലുണ്ട്. ഗോവ യാത്ര ചെയ്യുമ്പോള്‍ ചെയ്യേണ്ട വ്യത്യസ്തമായ കാര്യങ്ങളുടെ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് ഷെനാസ് ട്രെഷറിവാല.  ഇന്‍സ്റ്റഗ്രാമില്‍ ഷെഹ്നാസ് പങ്കുവച്ച ഓഫ്ബീറ്റ് ഗോവന്‍ അനുഭവങ്ങള്‍ അറിയാം.

1️. ജാപ്പനീസ് റോപ്പ് ബോണ്ടേജ് അഥവാ ഷിബാരി 

സ്ഥലം: മോർജിം

ചെലവ്: പങ്കെടുക്കുന്നവരുടെ ഇഷ്ടപ്രകാരം

2️. ഡ്രം സർക്കിൾ

സ്ഥലം: അറമ്പോൾ

ചെലവ്: സൗജന്യം

3️. നെൽപ്പാടങ്ങളിലെ കളിമൺ കുളി

സ്ഥലം: ദിവാർ

ചെലവ്: സോൾ ട്രാവലിംഗിനൊപ്പം(Soul Travelling, ഗോവയിലെ ട്രാവല്‍ കമ്പനി) ഏകദേശം 1299 രൂപ

4️. സൗണ്ട് ഹീലിംഗ് ശുന്യ

സ്ഥലം: അറമ്പോൾ

ചെലവ്: സൗജന്യം

5️. കാജു ഫെനി ടേസ്റ്റിംഗ്

സ്ഥലം: ദിവാർ

ചെലവ്: സോൾ ട്രാവലിംഗിനൊപ്പംഫെനി ടേസ്റ്റിംഗ് ഉൾപ്പെടുന്ന ദിവാർ ട്രയലിന് ഏകദേശം 1499 രൂപ

6️. റഷ്യക്കാരുടെ ആരതി

സ്ഥലം: അറമ്പോൾ

ചെലവ്: സൗജന്യം

7️. ബോട്ടിൽ ധ്യാനിക്കല്‍

സ്ഥലം: പനാജിം

തിരക്കേറിയ ശൈത്യകാലത്തിനു ശേഷം, ഗോവയിൽ തിരക്ക് കുറഞ്ഞ് ശാന്തമാകുന്ന സമയമാണ് മാര്‍ച്ച്. ഗോവയില്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ സമയം കൂടിയാണിത്. കലാൻഗുട്ട്, അഞ്ജുന, ഭാഗ, പാലോലം, ബോഗ്മലോ, കോള്‍വ തുടങ്ങിയവയാണ് ഗോവയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ബീച്ചുകള്‍. 

ജെറ്റ് സ്കീയിങ്, പാരാസെയിലിങ്, ബനാന ബോട്ട് സവാരി, വാട്ടർ സ്‌കൂട്ടർ, പാരാഗ്ലൈഡിങ് തുടങ്ങിയ വിനോദങ്ങളും ഈ ഭാഗങ്ങളില്‍ സജീവമാണ്. കൂടാതെ, ഗ്രാൻഡ് ഐലൻഡ്, ചോറാവോ ഐലൻഡ് തുടങ്ങിയ ദ്വീപുകളും ദൂദ്സാഗർ വെള്ളച്ചാട്ടവും ബോം ജീസസ് ബസിലിക്കയുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. നാവില്‍ കൊതിയൂറുന്ന ഗോവന്‍ വിഭവങ്ങളും തീര്‍ച്ചയായും ആസ്വദിക്കേണ്ടതാണ്.

English Summary: Shenaz Treasurywala Shares Goa Travel Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS