ഉൗട്ടിയിലേക്കാണോ? ഇൗ സ്ഥലം കൂടി ഒാർത്തോളൂ

tiger-hill
Image Source: Youtube
SHARE

അവധിയാകുമ്പോൾ മിക്കവരും യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന പ്രധാന സ്ഥലങ്ങളാണ് ഉൗട്ടിയും കൊടൈക്കനാലും. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് പെട്ടെന്ന് ഒരു യാത്ര പോകണം എന്ന് തോന്നിയാൽ ചെറുപ്പക്കാർ മാത്രമല്ല കുടുംബവുമൊത്ത് പോകുന്നവർപോലും തിരഞ്ഞെടുക്കുന്നത് ഊട്ടി ആയിരിക്കും. തണുത്ത കാറ്റേറ്റ് മഞ്ഞിന്റെ മടിത്തട്ടിൽ ചെലവഴിക്കാൻ ഊട്ടി ബെസ്റ്റാണ്. എല്ലാവരും ഊട്ടിയിലേക്ക് പോകുമ്പോൾ തിരക്കേറിയ ഒരു വിനോദ സഞ്ചാര കേന്ദ്രമായി അവിടം മാറുന്നു. എന്നാൽ ഊട്ടിപ്പട്ടണത്തിന്റെ തിരക്കിൽ നിന്നും കുറച്ച്  മാറി മറ്റൊരു സ്ഥലമുണ്ട്, ഊട്ടിയെക്കാൾ വേണമെങ്കിൽ സുന്ദരി എന്ന് വിളിക്കാം ടൈഗർ ഹിൽസിനെ.

ooty

ടൈഗർ ഹിൽസ്

ദൊഡാബെട്ട കൊടുമുടിയുടെ മടിത്തട്ടിൽ വിധാനിച്ചു കിടക്കുന്ന മനോഹരമായ ഒരു സ്ഥലമാണിത്. ഇംഗ്ലീഷ് ശൈലിയിലുള്ള കോട്ടേജുകളും സെമിത്തേരികളും ധാരാളമായി ടൈഗർ ഹിൽസിൽ കാണാം. പ്രകൃതിയുടെ മടിയിൽ ഒരു ആഡംബര അവധിക്കാലം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു ഏറ്റവും ഉചിതമാണ് ഇവിടം.

ooty

ഈ കുന്നിൻ മുകളിൽ, നഗരത്തിലേക്ക് കുടിവെള്ള വിതരണത്തിനുള്ള ഒരു വലിയ ജലസംഭരണി ഉണ്ട്. കട്ടിയുള്ള വനമേഖല,  പാറക്കൂട്ടങ്ങൾ, ആഴത്തിലുള്ള മലയിടുക്കുകൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു പർവതശിഖരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിസ്റ്റൽ ക്ലിയർ തടാകം കാണുന്നത്  തന്നെ നയനമനോഹരമാണ്. ഇതിനടുത്തായി ഒരു പുരാതന ഗുഹയുമുണ്ട്.അത് നിരവധി ഐതീഹ്യങ്ങളുമായും നിഗൂഡമായ  കഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

Ooty

കുന്നുകളും പുഷ്പങ്ങളാൽ നിറഞ്ഞ പുൽമേടുകളാലും ചുറ്റപ്പെട്ട ഈ സുന്ദര സ്ഥലത്ത് നിന്നാൽ താഴ്‌വരയുടെ  മനോഹരമായ കാഴ്ച നദിയിൽ പതിയ്ക്കുന്നത് കാണാം. പകൽ സമയത്ത്, മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾക്ക് സാക്ഷ്യം വഹിക്കുക, സൂര്യൻ അസ്തമിക്കുമ്പോൾ തിളക്കമുള്ള സ്വർണ വർണത്തിൽ സ്വയം മറന്ന് ഇല്ലാതാകാം. ഒരു രാത്രി ഈ മനോഹര കുന്നിൻമുകളിൽ കൂടാരമടിച്ച് താമസിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ട്രെക്കിങ് - ഹൈക്കിങ് പ്രേമികളുടെ ഇഷ്ടയിടമായി ടൈഗർ ഹിൽസ് മാറിയതിന് പിന്നിൽ മറ്റൊരു കാരണം കണ്ടെത്താനാവില്ല.

English Summary:  Visit Tiger Hill in Ooty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS