ADVERTISEMENT

ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് മഹാരാഷ്ട്ര. സഹ്യാദ്രിയുടെ പച്ചപ്പിനിടയില്‍, ഇരമ്പുന്ന വെള്ളച്ചാട്ടങ്ങളും താഴ്വരകളും കുന്നിന്‍പുറങ്ങളും ചരിത്രപരമായ കോട്ടകളുമെല്ലാം കണ്ട് നടക്കാന്‍ മഴക്കാലം പോലെ പറ്റിയ മറ്റൊരു സമയമില്ല. ഇക്കുറി മണ്‍സൂണ്‍ യാത്ര പോകാനായി മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ചില ട്രെക്കുകള്‍ പരിചയപ്പെടാം.

Harishchandragad, Image Source: Dilchaspiyaan | Shutterstock
Harishchandragad, Image Source: Dilchaspiyaan | Shutterstock

 

ഹരിശ്ചന്ദ്രഗഡ്

Ratangad fort trek, Image Source: Dilchaspiyaan | Shutterstock
Ratangad fort trek, Image Source: Dilchaspiyaan | Shutterstock

 

അഹമ്മദ്‌നഗർ ജില്ലയിലാണ് ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഹരിശ്ചന്ദ്രഗഡ് കോട്ട. ഇവിടേക്കുള്ള യാത്ര  മഹാരാഷ്ട്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗുകളിലൊന്നായി കണക്കാക്കപ്പെടുന്നു, ഖിരേശ്വർ, പച്ച്‌നായി, നാലിച്ചി വാട്ട്, താരാമതി ഘാൽ എന്നിങ്ങനെ കോട്ടയിലേക്കെത്താന്‍ നിരവധി റൂട്ടുകള്‍ ഉണ്ട്. കേദാരേശ്വര്‍ ഗുഹയും മൂര്‍ഖന്‍റെ തലയുടെ ആകൃതിയുള്ള കൊങ്കൺ കടയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. കേദാരേശ്വര്‍ ഗുഹയിൽ സഞ്ചാരികള്‍ക്ക് രാത്രി ക്യാമ്പ് ചെയ്യാം.

Rajmachi, Image Source: Saivamsi491 | Shutterstock
Rajmachi, Image Source: Saivamsi491 | Shutterstock

 

രത്തന്‍ഗഡ്

Visapur Fort, Image Source: RealityImages | Shutterstock
Visapur Fort, Image Source: RealityImages | Shutterstock

 

ഭണ്ഡാർദാര തടാകത്തിന്‍റെ തീരത്ത് തലയുയർത്തി നിൽക്കുന്ന രത്തന്‍ഗഡ് കോട്ടയിലേക്കുള്ള ട്രെക്കിംഗ്, സഹ്യാദ്രിയിലെ ഏറ്റവും ആവേശകരമായ ഒരു അനുഭവമാണ്. അഹമ്മദ്‌നഗർ ജില്ലയിലാണ് രത്തന്‍ഗഡ് സ്ഥിതി ചെയ്യുന്നത്. 6 കിലോമീറ്റർ ബോട്ട് സവാരി ചെയ്ത് ഭണ്ഡാർദാര തടാകം കടന്ന ശേഷം, 4 കിലോമീറ്റർ നടന്ന് രത്തൻവാഡി ഗ്രാമത്തിലെ അടിവാരത്തിലെത്തണം. ഇവിടെ നിന്നും കോട്ടയിലേക്കെത്താന്‍ ഒന്നിലധികം പാതകളുണ്ട്. പ്രവര അരുവിയിലൂടെയും ഇടതൂർന്ന വനങ്ങളിലൂടെയുമുള്ള വഴിയാണ് കൂടുതല്‍ ജനപ്രിയം. സാമ്രാഡിൽ നിന്നുള്ള പാതയാണ് ഏറ്റവും കഠിനം.  കൽസുബായ്, അജോബ, കുലംഗ്, അലംഗ് തുടങ്ങിയ മലനിരകളുടെ മനോഹരമായ കാഴ്ചകളാണ് കോട്ടയിലെ പ്രധാന ആകര്‍ഷണം.

Khopoli, Image Source: Dinesh Hukmani | Shutterstock
Khopoli, Image Source: Dinesh Hukmani | Shutterstock

 

രാജ്മച്ചി

 

മിന്നാമിന്നികളുടെ രാജ്യം എന്നാണ് രാജ്മച്ചി എന്ന കൊച്ചുഗ്രാമം അറിയപ്പെടുന്നത്. ചില സമയങ്ങളില്‍ നക്ഷത്രങ്ങള്‍ മണ്ണില്‍ ഇറങ്ങിയത്‌ പോലെ മിന്നാമിന്നികളുടെ ഒരു പട തന്നെ ഇവിടെ കാണാം. ലോണാവാല, ഖണ്ഡാല എന്നീ ഹിൽ സ്റ്റേഷനുകൾക്ക് സമീപമാണ് ഈ ഗ്രാമം. ചരിത്രപ്രാധാന്യമുള്ള രാജ്മച്ചി കോട്ടയാണ് ഇവിടുത്തെ പ്രധാന കാഴ്ചകളില്‍ ഒന്ന്. 2710 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ട്രെക്കിങ് പ്രേമികളുടെ മൺസൂണ്‍ കാലത്തെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. സഹ്യാദ്രിയിലെ പർവതനിരകളുടെയും ഇടതൂർന്ന വനങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങള്‍ മനസ്സിനെ കുളിര്‍പ്പിക്കും.   തുംഗാർലി ഡാം, തടാകം എന്നിവയും അപൂര്‍വ്വ സസ്യജാലങ്ങള്‍ നിറഞ്ഞ രാജ്മച്ചി വന്യജീവി സങ്കേതവും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

 

വിസാപൂര്‍

 

പൂണെയ്ക്കടുത്താണ് വിസാപൂര്‍ എന്ന ഹരിതമനോഹരമായ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു  ട്രെക്കിങ് സ്പോട്ടാണ് വിസാപൂര്‍ ഫോര്‍ട്ട്‌. മണ്‍സൂണ്‍ കാലത്ത് ഇവിടെ നിറയെ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെടും. ഫോര്‍ട്ടില്‍ നിന്ന് നോക്കിയാല്‍ മുംബൈ- പൂനെ ഹൈവേയുടെ മനോഹരമായ കാഴ്ച കാണാം. മേഘങ്ങള്‍ കൊണ്ട് മൂടുന്ന കുന്നിന്‍ ചെരിവുകള്‍ക്ക് മേലെ വെളുത്ത മേലാടയായി മഞ്ഞിന്‍റെ പാളി കാണാം. 

 

ഖോപോളി

 

പുണെയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള വളഞ്ഞുപുളഞ്ഞ ഹൈവേയിലാണ് ഖോപോളി എന്ന സ്വര്‍ഗ്ഗീയസുന്ദരമായ പ്രദേശം. മണ്‍സൂണ്‍ കാലമാകുമ്പോള്‍ എങ്ങും പച്ചപ്പിന്‍റെ മേളമുണര്‍ത്തിക്കൊണ്ട് ഇവിടുത്തെ താഴ്വാരങ്ങള്‍ അണിഞ്ഞൊരുങ്ങും. സാഹസിക റൈഡുകളും അറ്റാച്ച്‌ഡ് വാട്ടർ പാർക്കുമെല്ലാമുള്ള ഇമാജിക്ക തീം പാർക്ക് ആണ് ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണം. നീലാകാശത്തെ നെഞ്ചിലേറ്റി ധ്യാനിച്ച്‌ കിടക്കുന്ന തുംഗ്രാളി തടാകമാണ് ഹൃദയഹാരിയായ മറ്റൊരു കാഴ്ച.. പശ്ചിമഘട്ടത്തിന്‍റെ മനോഹാരിത മുഴുവന്‍ ഒറ്റയടിക്ക് ആസ്വദിക്കാന്‍ ടൈഗേഴ്സ് ലീപ് എന്നൊരു വ്യൂ പോയിന്‍റും ഇവിടെയുണ്ട്. 

 

English Summary: Top Trekking Places in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com