റൈഡര്‍മാരുടെ പ്രിയപ്പെട്ട ലഡാക്ക്, തന്ത്രപ്രധാന മേഖലകളിലുള്‍പ്പടെ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

HIGHLIGHTS
  • രാജ്യാന്തര അതിര്‍ത്തി രേഖയോടു ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തേക്കുള്ള യാത്ര പുത്തന്‍ അനുഭവമാകുമെന്ന് ഉറപ്പ്
Tso Moriri lake
Mesmerizing views of Tso Moriri lake high up in Himalayas in Ladakh India.Image Credit : Dilchaspiyaan /shutterstock.
SHARE

വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ലഡാക്കിലേക്കുള്ള റോഡ് ട്രിപ് ബൈക്ക് റൈഡര്‍മാരുടേയും സഞ്ചാരികളുടേയുമെല്ലാം സ്വപ്‌നമാണ്. ഇതുവരെ ലഡാക്ക് കണ്ട് മടങ്ങിയവരേക്കാള്‍ കൂടുതല്‍ വിപുലമായ കാഴ്ചകളാണ് വരാനിരിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്നുവരെ നിയന്ത്രിതമായ തോതില്‍ പ്രവേശനം അനുവദിച്ചിരുന്നതോ പ്രവേശനം നിരോധിച്ചിരുന്നതോ ആയ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇനി സഞ്ചാരികള്‍ക്കു പോകാനാവും. അതിര്‍ത്തിയായ എല്‍.എ.സിയോടു (ലൈൻ ഓഫ് ആക്ചൽ കൺട്രോൾ) ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് അടക്കം സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനം ലഡാക്കിന്റെ വിനോദസഞ്ചാര മേഖലയ്ക്കു പുതിയ ഉണര്‍വാകും. 

Read Also : ഇവിടെ താമസിക്കാൻ 10 ലക്ഷം രൂപ; ഇന്ത്യയിലെ ഈ ഹോട്ടൽ നിങ്ങളെ അമ്പരപ്പിക്കും...
 

അടുത്ത കുറച്ചു വര്‍ഷങ്ങളായി വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ ലഡാക്കിന്റെ വളര്‍ച്ച വേഗത്തിലാണ്. അടല്‍ ടണല്‍ തുറന്നതോടെ മണാലി വഴി ലഡാക്കിലേക്ക് വര്‍ഷം മുഴുവനും യാത്ര ചെയ്യാനാകുമെന്നു വന്നിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും മണാലിക്കു പുറമേ ശ്രീനഗര്‍ വഴിയും ലഡാക്കിലേക്കെത്താനാകും. രണ്ടു വഴിയും ഏകദേശം ആയിരം കിലോമീറ്ററോളം ദൂരം വരും.

മനോഹരമായ ഭൂപ്രകൃതിയും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും റോഡുകളുമെല്ലാമാണ് റൈഡര്‍മാരുടെ പ്രിയ കേന്ദ്രമാക്കി ലഡാക്കിനെ മാറ്റുന്നത്. ലേയിലേക്ക് വിമാനത്തില്‍ വരാന്‍ സൗകര്യമുണ്ടെങ്കിലും വലിയ വിഭാഗം യാത്രികരും ബൈക്കും കാറുമൊക്കെയാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഒരു വിമാനയാത്രക്കും നല്‍കാനാവാത്ത അനുഭവങ്ങളും കാഴ്ച്ചകളും ലഡാക്കിലേക്കുള്ള റോഡ് യാത്രയില്‍ ലഭിക്കുമെന്നതു തന്നെയാണ് ഇതിന്റെ കാരണം. 

1455828107
Pangong Lake. Image Credit : Farris Noorzali/ Shutterstock

മര്‍സിമിക് ലാ, സോങ്‌സാലോ, ചാങ് ചെന്മോ എന്നീ സ്ഥലങ്ങളിലേക്കു പുതുതായി സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇവിടങ്ങളിലേക്കു പോകണമെങ്കില്‍ പ്രത്യേകം അനുമതി വാങ്ങണമായിരുന്നു. ഇതില്‍ സോങ്‌സാലോയിലേക്കുള്ള മര്‍സിമിക് ലാ പാസ് സമുദ്ര നിരപ്പില്‍ നിന്നും 18,314 അടി ഉയരത്തിലാണു സ്ഥിതിചെയ്യുന്നത്. രാജ്യാന്തര അതിര്‍ത്തി രേഖയോടു ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തേക്കുള്ള യാത്ര പുത്തന്‍ അനുഭവമാകുമെന്ന് ഉറപ്പ്. ത്രി ഇഡിയറ്റ്‌സ് എന്ന ബോളിവുഡ് ചിത്രം ചിത്രീകരിച്ച മനോഹരമായ പാംഗോങ് തടാകത്തിനോട് ചേര്‍ന്നുള്ളതാണ് ചാങ് ചെന്‍മോ പ്രദേശം. 

ഇവിടേക്കുള്ള യാത്രകള്‍ ഡ്രൈവര്‍മാര്‍ക്ക് വലിയ വെല്ലുവിളിയുള്ളതാണ്. ഹെയര്‍പിന്‍ വളവുകളും ആള്‍ട്ടിറ്റിയൂഡ് സിക്ക്‌നെസും മണ്ണിടിച്ചിലും മഞ്ഞു വീഴ്ച്ചയും റോഡിലെ നേരിയ മഞ്ഞുപാളിയുമെല്ലാം ചേര്‍ന്ന് ഇന്ത്യയില്‍ മറ്റെവിടെയുമില്ലാത്ത വെല്ലുവിളികളാണ് ലഡാക്കിലെ പാതകളില്‍ സൃഷ്ടിക്കുന്നത്. അടുത്തിടെയാണ് ലഡാക്കില്‍ കടുത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്നു റോഡില്‍ കുടുങ്ങി പോയ നൂറോളം യാത്രികരെ ലഡാക്ക് പൊലീസെത്തി രക്ഷിച്ചത്. ഇത്തരം യാത്രകളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കും അനുഭവമുള്ളവരുടെ ഉപദേശങ്ങള്‍ക്കും ആവശ്യമുള്ള മുന്നൊരുക്കങ്ങള്‍ക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്.

Content Summary :  Ladakh is opening all previously restricted areas to boost tourism, including places near the Line of Actual Control (LAC). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA