സ്വർണശേഖരവും വൻ സമ്പത്തും; ഇന്ത്യയിലെ ഏഴു സമ്പന്ന ക്ഷേത്രങ്ങൾ

HIGHLIGHTS
  • ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ആരാധനാലയമാണ് തിരുപ്പതി ബാലാജിയുടെ തിരുമല വെങ്കിടേശ്വര ക്ഷേത്രം.
T-12213
Image Credit : Amit Khetani / istockphoto
SHARE

സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ആത്മീയതയ്ക്കും പേരുകേട്ട ഇന്ത്യ, പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുടെ കൂടി നാടാണ്. ഈ ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല, ധാരാളം സമ്പത്തു സൂക്ഷിക്കുന്ന നിധിയറകൾ കൂടിയാണ്. വാസ്തുവിദ്യാ വൈഭവത്തിന്റെയും കരകൗശലത്തിന്റെയും തെളിവാണ് ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങൾ. വർഷം തോറും കോടിക്കണക്കിനു രൂപ വരുമാനം ലഭിക്കുന്ന ഇന്ത്യയിലെ ചില ‘സമ്പന്ന’ ക്ഷേത്രങ്ങളെ പരിചയപ്പെടാം. 

തിരുമല വെങ്കിടേശ്വര ക്ഷേത്രം, ആന്ധ്രാപ്രദേശ്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ആരാധനാലയമാണ് തിരുപ്പതി ബാലാജിയുടെ തിരുമല വെങ്കിടേശ്വര ക്ഷേത്രം. ഈ ക്ഷേത്രം "കിഴക്കിന്റെ വത്തിക്കാൻ" എന്നും അറിയപ്പെടുന്നു. ഓഹരിവിപണിയിൽ കോടികള്‍ നിക്ഷേപമുള്ള, ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം സ്വന്തം പേരിലുള്ള, ടണ്‍ കണക്കിന് സ്വര്‍ണ്ണം സമ്പാദ്യമുള്ള തിരുപ്പതി ക്ഷേത്രത്തിൽ ഭഗവാനെ വണങ്ങാൻ എത്തുന്നവർ സമർപ്പിക്കുന്ന പണവും മറ്റും വേറെയാണ്. നിലവിലെ ട്രേഡിങ് വിലയില്‍ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി ഇന്ത്യയിലെ പല ഭീമന്‍ ബ്ലൂ ചിപ്പ് ഇന്ത്യന്‍ കമ്പനികളെക്കാളും കൂടുതലാണ്. ദിവസേന ഭഗവാന്റെ ഭണ്ഡാരത്തിൽ വീഴുന്ന കാണിക്ക പോലും ലക്ഷങ്ങൾ കവിയും.

ഷിർദി സായി ബാബ ക്ഷേത്രം, മഹാരാഷ്ട്ര

T-12211
Shirdi Saibaba Temple Image Credit : yogesh_more / istockphotos

ആദ്യകാലങ്ങളിൽ സന്നദ്ധസേവന ആശ്രമമായി ഷിർദി സായി ബാബ ആരംഭിച്ച ക്ഷേത്രം ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായി രൂപാന്തരപ്പെട്ടിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ആസ്തി ക്ഷേത്രത്തിന് ഉണ്ടെന്നാണ് വിശ്വാസം. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. ഇന്തോ-ഇസ്‌ലാമിക് വാസ്തുവിദ്യയുടെ സമന്വയമാണ് ഈ ക്ഷേത്രം. മഹാരാഷ്ട്രയിലെ ഷിർദിയിലാണ് സായി ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1922 ലാണ് ഈ ക്ഷേത്രം നിർമിച്ചത്. പ്രധാന പ്രതിഷ്ഠയായ സായിബാബ ഇരിക്കുന്ന സിംഹാസനം 94 കിലോ സ്വർണം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ആസ്തി 320 കോടി രൂപയിലേറെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിദിനം 25,000 ലധികം ഭക്തർ ഇവിടം സന്ദർശിക്കുന്നു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

sree-padmanabhaswamy-temple
Sree Padmanabha Swamy temple. Photo: iStock/santhosh_varghese

നമ്മുടെ സ്വന്തം പത്മനാഭ സ്വാമി ക്ഷേത്രം എപ്പോഴും വാർത്തകളിൽ നിറയുന്നത് രഹസ്യ നിധികൾ സൂക്ഷിച്ച നിലവറകളുടെ പേരിലാണല്ലോ. ഇപ്പോഴും കൃത്യമായ അളവുകളോ കണക്കുകളോ ഇല്ലാത്തത്ര സമ്പത്ത് ക്ഷേത്രത്തിനുണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിന്റെ ആസ്തി 500 കോടി രൂപയാണ്.

മീനാക്ഷി അമ്മൻ ക്ഷേത്രം, മധുര

madurai
Vendors selling various goods at street market near Meenakshi Temple, Madurai, Tamil Nadu. Photo: Shutterstock/CRS PHOTO

ക്ഷേത്രത്തിന്റെ ശിഖരത്തിൽ സ്വർണം പതിച്ചിരിക്കുന്നതിനാൽ ഈ ക്ഷേത്രത്തെ "സുവർണ ക്ഷേത്രം" എന്നുകൂടി വിളിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മീനാക്ഷി ക്ഷേത്രത്തിന്റെ ഇപ്പോഴുള്ള വാർഷിക വരുമാനം ഏകദേശം 500 കോടി രൂപ കവിയും. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളുടെ പട്ടികയിലാണ് മീനാക്ഷി ക്ഷേത്രം. 

ശബരിമല അയ്യപ്പ ക്ഷേത്രം 

Sabarimala Ayyappa Temple Opening

ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനമാണുണ്ടായത്. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടിയാണ്. ഇത് ഈ വർഷത്തെ മാത്രം കണക്കാണ്. മണ്ഡലകാലത്താണു ശബരിമലയിൽ കൂടുതൽ ഭക്തരും വരുമാനവും എത്തുന്നത്.  

സുവർണ ക്ഷേത്രം, അമൃത്‌സർ 

amritsar
The Golden Temple at Amritsar. Photo: iStock/Deepak Sethi

സിഖുകാരുടെ പവിത്രമായ ഗുരുദ്വാരകളിലൊന്നായ സുവർണ ക്ഷേത്രം ഭക്തജനത്തിരക്കിന്റെ പേരിൽ പ്രസിദ്ധമാണ്. 1574-ൽ ഗുരു രാംദാസ് ജിയാണ് സുവർണ ക്ഷേത്രം സ്ഥാപിച്ചത്. സന്ദർശകരിൽനിന്നു സംഭാവനയായി പ്രതിവർഷം 200 കോടി രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട് ക്ഷേത്രത്തിന്. 130 കോടി രൂപ വിലമതിക്കുന്ന 500 കിലോഗ്രാം 24 കാരറ്റ് സ്വർണം പൂശിയ താഴികക്കുടമാണ് ക്ഷേത്രത്തിനുള്ളത്. 

പുരി ജഗന്നാഥ ക്ഷേത്രം, ഒഡീഷ

1196095462
Photo Credit : chtn / Shutterstock.com

പ്രസിദ്ധമായ രഥഘോഷയാത്രയ്ക്ക് പേരുകേട്ട പുരി ജഗന്നാഥ ക്ഷേത്രവും ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയിലുണ്ട്. ആദിശങ്കരാചാര്യർ നിർദ്ദേശിച്ച ചാർ ധാം തീർഥാടന കേന്ദ്രങ്ങളിൽ ഒന്നുകൂടിയായ ഇവിടേക്ക് വർഷാവർഷം എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്. രഥഘോഷയാത്രയും ഉത്സവവും കഴിയുമ്പോൾ ക്ഷേത്രത്തിലേക്ക് എത്തുന്നത് എണ്ണിയാൽ തീരാത്തത്ര സമ്പത്താണ്. 

Content Summary : Here are the top 7 richest temples in India, in terms of their estimated net worth.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS