ADVERTISEMENT

ഒരുകാലത്ത് ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിയായിരുന്നു സിമ്രാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലിടം പിടിച്ച താരം യാത്രാ പ്രേമി കൂടിയാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിലും ചെറിയ യാത്രകൾ ഇഷ്ടപ്പടുന്നയാളാണ് സിമ്രാൻ. ഷോപ്പിങ് യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന് ഹൈദരാബാദിലെ ചാർമിനാറാണെന്നും സിമ്രാൻ പറയുന്നു: ‘‘തെരുവോര കച്ചവടക്കാരുടെ പോപ്പ്-അപ്പ് സ്റ്റാളുകളിലെ മനോഹരമായ വളകളും കൈകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത തുണികളും അവിടെനിന്നു വാങ്ങാൻ ഇഷ്ടപ്പെടുന്നു. പാനിപുരികളും ഇറാനി ചായയും ഒസ്മാനിയ ബിസ്‌കറ്റുകളും നിറഞ്ഞ ഹൈദരാബാദി ഭക്ഷണം ഏറെ പ്രിയം!’’കുടുംബത്തോടൊപ്പം ഡല്‍ഹിയിൽ താമസിക്കുന്ന നടി, ഒരാഴ്ച മുൻപ് മണാലിയിലേക്കു നടത്തിയ റോഡ്‌ യാത്രയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

simran

കടുത്ത വേനല്‍ക്കാലത്തു പോലും കുളിരു ചോരാതെ കാത്തുവയ്ക്കുന്ന മണാലി എന്ന നിത്യഹരിത ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സിമ്രാൻ ആണ് കാര്‍ ഡ്രൈവ് ചെയ്യുന്നത്. സൗമ്യവും മനോഹരവുമായ കാലാവസ്ഥയ്ക്കൊപ്പം അതിശയകരമായ പ്രകൃതിദൃശ്യങ്ങളും കൂടി ചേരുമ്പോള്‍ ഈ ഹില്‍സ്റ്റേഷന്‍ ഭൂമിയിലെ തന്നെ ഏറ്റവും ആകര്‍ഷകമായ ഇടങ്ങളില്‍ ഒന്നാകുന്നു.

manali
Image Credit : Yashvi Jethi/istockphoto

റോഹ്താങ് പാസ്

മണാലിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് റോഹ്താങ് പാസ് ആണ്, ഇത് ഏപ്രിലിൽ തുറന്നിരിക്കും. മഞ്ഞുമൂടിയ കൊടുമുടികളുടെയും റോഹ്താങ് ചുരത്തിന്‍റെയും മനോഹരമായ കാഴ്ചകൾ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ചൂട് നീരുറവകൾ എന്നിവയും മണാലിയിൽ ഉണ്ട്.

സാഹസിക കായിക വിനോദങ്ങള്‍

ട്രെക്കിങ്, റിവർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ സജീവമാണ് ഇവിടെ. സിദ്ധു, തേന്തുക്, മോമോസ് തുടങ്ങിയ പ്രാദേശികവിഭവങ്ങളും ആസ്വദിക്കുകയും ചെയ്യാം..

ഡൽഹിയിൽനിന്ന് ദേശീയപാത NH 1 വഴി

ഡൽഹിയിൽനിന്ന് ദേശീയ പാത NH 1 വഴി അംബാലയിലേക്കും അവിടെനിന്ന് NH 22 വഴി ചണ്ഡീഗഡിലേക്കുമെത്തി, ബിലാസ്പുർ, സുന്ദർനഗർ, മാണ്ഡി, കുളു പട്ടണങ്ങളിലൂടെ കടന്നുപോകുന്ന ദേശീയ പാത NH 21 വഴി സഞ്ചരിച്ചാണ് മണാലിയിൽ എത്തിച്ചേരുന്നത്. ഡൽഹിയിൽനിന്നു മണാലിയിലേക്കുള്ള ആകെ ദൂരം 570 കിമീ ആണ്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ), ഹിമാചൽ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ തുടങ്ങിയവയുടെ സർവീസുകളും സ്വകാര്യ ബസ് സര്‍വീസുകളും ഇവിടേക്കുണ്ട്.

Image Credit: mrinalpal/ Shutterstock
Image Credit: mrinalpal/ Shutterstock

കുളുവിലെ ഭുന്തർ പട്ടണത്തിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കുളു-മണാലി വിമാനത്താവളം എന്നും അറിയപ്പെടുന്ന ഈ വിമാനത്താവളത്തിന് ഒരു കിലോമീറ്ററിലധികം നീളമുള്ള റൺവേയുണ്ട്. ന്യൂഡൽഹിയിൽ നിന്ന് ഇവിടേക്ക് ഒട്ടേറെ വിമാനങ്ങളുണ്ട്.

ഹിഡിംബ ദേവി ക്ഷേത്രം, ധുംഗ്രി വാൻ വിഹാർ, ക്ലബ് ഹൗസ്, വസിഷ്ഠ് കുണ്ഡ്, സോളാങ് വാലി, ഗുലാബ, ബിജിലി മഹാദേവ ക്ഷേത്രം, അടൽ ടണൽ, സിസ്സു വെള്ളച്ചാട്ടം, കോക്സർ, മണികരൻ ഗുരുദ്വാര, നഗ്ഗർ കാസിൽ, ജോഗിനി വെള്ളച്ചാട്ടം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും മണാലിയുടെ സമീപപ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

English Summary:

Mountain driving video by Simran.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com