ADVERTISEMENT

ട്ടിയിൽ മാത്രമല്ല അങ്ങ് മേഘാലയയിലും പ്രണവ് മോഹൻലാലിനെ കണ്ടവരുണ്ട്. മേഘാലയ യാത്രയിൽ പ്രണവ് മോഹൻലാലിനെ കണ്ട വിഡിയോ പങ്കുവച്ച് മലയാളി ട്രാവൽ വ്ലോഗേഴ്സ്, മൈഥിലി ബോസും മൻജിത്ത് മനോഹറുമാണ് മേഘാലയ യാത്രയിലെ ട്രെക്കിങ്ങിനിടെ സൂപ്പർ താരത്തെ കണ്ടുമുട്ടിയത്. ‘‘...ചിറാപുഞ്ചിയിൽ ഒരു നൊങ്ക്രിയാക്ക് ട്രെക്കിങ് ഉണ്ട്. നാലു മല കേറിയിറങ്ങിയാൽ ഡബിൾ ഡക്കർ ലിവിങ് റൂട്ട് ബ്രിജുകൾ, റെയിൻബോ ഫോൾസ്... പോലുള്ള ‌ഭംഗിയുള്ള കാഴ്ചകൾ കാണാം. അടിപൊളി ട്രെക്കിങ് അനുഭവമാണ്, ട്രെക്കിങ് പൂർത്തിയാക്കി വിയർത്തു കുളിച്ച് ക്ഷീണിച്ച് അവശരായി ഞങ്ങൾ കയറി വരുമ്പോൾ ഒരാൾ വലിയ ബാഗൊക്കെ തൂക്കി ഒരാൾ നടന്നു വരുന്നു. ഇവിെട ബാഗൊന്നും ഇല്ലാതെ സ്വന്തമായിട്ടേ നടക്കാൻ പറ്റുന്നില്ല. അപ്പോഴാണ് വലിയ ബാഗും തൂക്കി ഒരാൾ നടന്നു വരുന്നത്. ആർക്കാ ദൈവമേ ഇത്ര വട്ട്! എന്നു പറഞ്ഞു നോക്കിയപ്പോൾ നല്ല പരിചയമുള്ള മുഖം ആരാ? പ്രണവ് മോഹൻലാൽ ഞങ്ങൾ ചെന്ന് ഒരു ഫോട്ടോ എടുത്തു ബൈ പറഞ്ഞു പോന്നു.’’ യാത്ര അനുഭവത്തെക്കുറിച്ച് മൈഥില പറഞ്ഞു. വർഷങ്ങൾക്കു ശേഷം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോൾ പ്രണവ് ഊട്ടി യാത്രയിലായിരുന്നു.

Mawlynnong Shillong. Image Credit : RUPAK BISWAS/istockphoto
Mawlynnong Shillong. Image Credit : RUPAK BISWAS/istockphoto

മേഘങ്ങളിലൊരു വിശുദ്ധഗ്രാമം

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ബഹുമതി ലഭിച്ച മൗലിങ്നോങ്, മേഘാലയയിലെ ഈ കൊച്ചുഗ്രാമം ലോകത്തിനു മുന്നിൽ വയ്ക്കുന്നതു വിശുദ്ധിയുടെ വലിയൊരു സന്ദേശമാണ്. ഇന്ത്യയും ചൈനയും ജപ്പാനുമടക്കം ഏഷ്യയിലെ വിവിധ ഗ്രാമങ്ങളിൽ ഏറ്റവും വൃത്തിയുള്ള ഗ്രാമം എത് എന്ന അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടത് ഡിസ്കവർ ഇന്ത്യ എന്ന യാത്രാ മാസികയാണ്. 2003ൽ ആ പ്രഖ്യാപനമുണ്ടായി- ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ മേഘാലയ സംസ്ഥാനത്തെ മൗലിങ്നോങ്. ചിട്ടയാർന്ന പരിസരശുചീകരണം, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് വർജനം തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏത് എന്ന അന്വേഷണം നടന്നത്.പിന്നീട് ബിബിസി അടക്കമുള്ള വിദേശ ടിവി ചാനലുകൾ ഇവിടെയെത്തി ആ പ്രഖ്യാപനം ഏറ്റെടുത്ത് ഈ ഗ്രാമത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവി വർഷങ്ങളായി നിലനിർത്തുന്ന മൗലിങ്നോങ് രാജ്യത്തിനൊന്നാകെ മാതൃകയാണെന്നു സ്വച്ഛ് ഭാരത് മിഷന്റെ പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്തുപറഞ്ഞിരുന്നു. 

mawlynnong-bridge
Mawlynnong

മൗലിങ്നോങ് ഗ്രാമത്തിന്റെ പ്രവേശനകവാടം

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് 90 കിലോമീറ്റർ അകലെ ഈസ്റ്റ് ഖസി ജില്ലയിൽ ഖസി കുന്നുകൾക്കിടയിലാണ് കിഴക്കിന്റെ സ്കോട്‌ലൻഡ് എന്നു ബ്രിട്ടിഷുകാർ പേരിട്ടുവിളിച്ച മൗലിങ്നോങ് എന്ന കൊച്ചുഗ്രാമം. ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയോടു ചേർന്നു ഹിമാലയത്തിന്റെ മലമടക്കുകൾക്കിടയിൽ പ്രകൃതിയുടെ പരിശുദ്ധി നിലനിർത്തുന്ന ഗോത്രവർഗ ഗ്രാമം. 95 കുടുംബങ്ങളിലായി അറുനൂറിലേറെ പേർ മാത്രമേ ഇവിടെയുള്ളൂ. കൃഷിയാണു തൊഴിൽ. മുളയും മരപ്പലകയും കൊണ്ടുണ്ടാക്കി ഓല മേഞ്ഞ കുടിലുകളാണു മിക്കതും. എങ്കിലും ഏതൊരു ഗ്രാമത്തിനും മാതൃകയാക്കാവുന്ന രീതിയിലാണ് ഇവരുടെ ദൈനംദിന ജീവിതം.ഗ്രാമം വൃത്തിയുള്ളതായി സൂക്ഷിക്കുകയെന്നത് ഓരോരുത്തരും സ്വന്തം കടമയായി ഏറ്റെടുത്തിരിക്കുന്നു. ഗോത്രവിഭാഗത്തിൽ പെടുന്ന ഇവരുടെ പരമ്പരാഗതസ്വഭാവമാണു വൃത്തിയും വെടിപ്പും.വീടും പരിസരവും മാത്രമല്ല, വഴിയോരങ്ങളും കാനകളും ഓടകളുമൊക്കെ ദിവസവും വൃത്തിയാക്കും. അതുകൊണ്ടുതന്നെ കാനകൾ പോലും കുട്ടികൾക്കു കളിസ്ഥലമാണ്. മാലിന്യങ്ങൾ അടിച്ചുവാരിക്കൂട്ടുന്നതു മുളകൊണ്ടുള്ള പ്രത്യേക തരം കൂടുകളിലാണ്. ഈ മാലിന്യങ്ങൾ ശേഖരിച്ചു വളമാക്കി കൃഷിക്ക് ഉപയോഗിക്കും. പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നില്ല.എല്ലാ വീട്ടിലും ശുചിമുറിയുണ്ടാക്കിയെന്നു കണക്കിൽ കാണിച്ചു വെളിയിടവിസർജനമുക്ത ഗ്രാമങ്ങളായി പ്രഖ്യാപിക്കാൻ രാജ്യത്തെ ഓരോ പഞ്ചായത്തും മത്സരിക്കുന്ന ഇക്കാലത്ത് മൗലിങ്നോങ് എന്ന കൊച്ചുഗ്രാമം ലോകത്തിനു മുന്നിലൊരു വിസ്മയമാണ്. ഈ ഗ്രാമം 1989-90 കാലഘട്ടത്തിൽ തന്നെ എല്ലാ വീട്ടിലും ശുചിമുറി എന്ന ലക്ഷ്യം നേടിയിരുന്നു. അതായത്, 27 കൊല്ലം മുൻപുതന്നെ വെളിയിടവിസർജനമുക്ത ഗ്രാമമായി മൗലിങ്നോങ് മാറിയിരുന്നു.വഴിയോരങ്ങളിൽ തുപ്പുകയും മൂത്രമൊഴിക്കുകയുമൊക്കെ ചെയ്യുന്ന സ്വഭാവം ഇവർക്കില്ല. പുറത്തുനിന്നെത്തിയ ആരെങ്കിലും വഴിവക്കിൽ മൂത്രമൊഴിക്കാൻ ഒരുങ്ങിയാൽ തടയാൻ ഇവിടത്തെ കുട്ടിപ്പട പോലും ഓടിയെത്തും.

Meghalaya. Image Credit:D. Talukdar/istockphoto
Meghalaya. Image Credit:D. Talukdar/istockphoto

വിസ്മയം തീർക്കുന്ന വേരുപാലങ്ങൾ

റിവായ് ഗ്രാമത്തിൽ പുഴയ്ക്കു മീതെയുള്ള വേരു പാലംതൊട്ടടുത്ത റിവായ് ഗ്രാമത്തിൽ പുഴയ്ക്കു മീതെയുള്ള പാലം വലിയൊരു മരത്തിന്റെ ചുറ്റിപ്പടർന്നുകിടക്കുന്ന വേരാണ്. വന്മരങ്ങളുടെ ജീവനുള്ള വേരുകൾ തന്നെ പാലങ്ങളായി ഉപയോഗിക്കുന്ന ലിവിങ് റൂട്ട് ബ്രിജുകൾ ഏറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഒരേ സമയം ഇരുപതിലേറെ പേർക്ക് ഈ വേരുപാലത്തിലൂടെ അരുവിയുടെ മറുകരയിലെത്താം.ചിറാപുഞ്ചി ഉൾപ്പെടെ മേഘാലയയിൽ പലയിടത്തും വേരുപാലങ്ങൾ ഉണ്ട്. കാ ഡയങ്‌രി ഫൈക്കസ് ഇലാസ്റ്റിക്ക (Ka diengjri Ficus Elastica) എന്ന ശാസ്ത്രീയ നാമമുള്ള പ്രത്യേക തരം റബർ ഇനത്തിൽ പെട്ട വന്മരങ്ങളുടെ വേരുകളാണ് ഇത്തരം വേരുപാലങ്ങളായി ഉപയോഗിക്കുന്നത്. കേരളത്തിൽ കൃഷി ചെയ്യുന്ന റബർ മരങ്ങളല്ല, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ചൈന എന്നിവിടങ്ങളിലും കൂടുതലായി കാണപ്പെടുന്ന വൻമരങ്ങളാണിവ.വേരുപാലങ്ങൾ മാത്രമല്ല ഇവിടെ വിസ്മയം തീർക്കുന്നത്. കോടമഞ്ഞായി താഴ്ന്നുനീങ്ങുന്ന മേഘങ്ങൾക്കിടയിലാണ് ഇവിടത്തെ ജീവിതം. ലോകത്ത് ഏറ്റവും മഴ പെയ്യുന്ന മൗൻസിൻ‌റമും ചിറാപുഞ്ചിയുമൊക്കെ ഇന്നും മേഘാലയത്തിന്റെ വിസ്മയങ്ങളാണ്. അതിനെല്ലാം പുറമേയാണ് ഏറ്റവും വൃത്തിയുള്ള ഗ്രാമവും അവിടത്തെ നിഷ്കളങ്കരായ കുറെ മനുഷ്യരും ലോകത്തിനു നൽകുന്ന വിശുദ്ധിയുടെ വിസ്മയം.

Meghalaya--East-Khasi-Hills-
മേഘാലയ ഈസ്റ്റ് കാശി ഹിൽസ്

ഗ്രാമക്കാഴ്ചകളുടെ മേഘാലയ

എല്ലാക്കാലത്തും സഞ്ചാരികളെ ആകര്‍ഷിച്ചിട്ടുള്ള പ്രദേശമാണ് മേഘാലയ. മേഘങ്ങളുടെ വാസസ്ഥലം എന്നര്‍ത്ഥം വരുന്ന ഈ സ്ഥലപ്പേരില്‍ തന്നെയുണ്ട് കവിതയും ദുരൂഹതയും പ്രകൃതിയുമായുള്ള ബന്ധവുമെല്ലാം. മേഘാലയ യാത്രയിലെ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ചില കാഴ്ചകൾ ഇതാ.

Seven Sisters Waterfalls in Meghalaya
Seven Sisters Waterfalls in Meghalaya

മോസോഡോങ് വെള്ളച്ചാട്ടം

മേഘാലയയിലെ അധികം അറിയപ്പെടാത്ത സുന്ദര പ്രദേശങ്ങളിലൊന്നാണ് ഡിയേങ്‌ഡോഹ് വെള്ളച്ചാട്ടം എന്ന പേരിലും അറിയപ്പെടുന്ന മോസോഡോങ് വെള്ളച്ചാട്ടം. സോഹ്ര ജില്ലയിലെ മോകാമാ ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. യാത്രികരുടെ ബഹളമില്ലാതെ പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാന്‍ മോസോഡോങ് വെള്ളച്ചാട്ടത്തില്‍ സാധിക്കും. 

Mawlynnong Village

മൗലിന്നോങ്ങെനാ ഗ്രാമം 

മേഘാലയന്‍ ഗ്രാമത്തിന്റെ സൗന്ദര്യവും സംസ്‌ക്കാരവും ഭക്ഷണവും ജീവിതവുമെല്ലാം നേരിട്ടറിയണമെങ്കില്‍ പറ്റിയ ഇടമാണ് മൗലിന്നോങ്ങെനാ. കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയിലാണ് ഈ ഗ്രാമമുള്ളത്. 20 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട് ഇവിടെനിന്ന്. എത്രത്തോളം പാരമ്പര്യമുള്ള ജൈവവൈവിധ്യമാണ് ഇവിടെയെന്നതിന്റെ തെളിവുകള്‍ കൂടിയാണിത്. വംശനാശഭീഷണി നേരിടുന്ന ഭരണിയുടെ ആകൃതിയിലുള്ള ഭരണി ചെടികളുടെ(pitcher plant) ആവാസ കേന്ദ്രം കൂടിയാണിവിടം.

Mawlynnong Village

കോങ്‌തോങ് ഗ്രാമം

മേഘാലയയിലെത്തുന്ന സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ സാധാരണ ഉള്‍പ്പെടാത്ത പേരാണ് കോങ്‌തോങ് ഗ്രാമത്തിന്റേത്. കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയില്‍ തന്നെയാണ് ഈ ഗ്രാമവുമുള്ളത്. ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണിവിടം. പ്രകൃതിയെ കണ്‍കുളിര്‍ക്കെ ആസ്വദിക്കണമെങ്കില്‍ പുറപ്പെട്ടു പോകാന്‍ പറ്റിയ ഇടമാണിത്.

Meghalaya Dawki lake

സോക്മി

സാഹസികരായ സഞ്ചാരികളെ കാത്തിരിക്കുന്ന മേഘാലയന്‍ പ്രദേശമാണ് സോക്മി. കുട്ട്മാടന്‍ എന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് ഇവിടേക്കുള്ള ട്രക്കിംങ് ആരംഭിക്കുക. ചെങ്കുത്തായ ചരിവുകളുള്ള സോഹ്ര പീഠഭൂമി മുന്നോട്ടുവെക്കുന്ന വെല്ലുവിളികള്‍ മറികടന്നു മാത്രമേ ഏതൊരു സഞ്ചാരിക്കും സോക്മിയിലേക്കെത്താന്‍ സാധിക്കൂ.

വെയ് സോഡോങ് വെള്ളച്ചാട്ടം

കണ്ടാല്‍ മതിവരാത്ത ഒട്ടേറെ വെള്ളച്ചാട്ടങ്ങളുടെ ആലയം കൂടിയാണ് മേഘാലയ. ഇക്കൂട്ടത്തില്‍ മൂന്ന് നിലകളുള്ള വെയ് സോഡോങ് വ്യത്യസ്തവും സഞ്ചാരികളുടെ ബഹളമില്ലാത്തതുമായ വെള്ളച്ചാട്ടമാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. മലകയറ്റം ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കും യോജിച്ച ഇടമാണിത്. തുടക്കക്കാര്‍ക്ക് യോജിച്ച ട്രക്കിംങല്ല ഇവിടുത്തേത്. കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മുകളിലെത്തിയാല്‍ പകരംവെക്കാനില്ലാത്ത കാഴ്ചകള്‍ കൊണ്ട് മനസു നിറക്കാന്‍ ഈ മേഘാലയന്‍ സൗന്ദര്യത്തിനാകും.

Mawsmai Caves, Cherrapunji

അര്‍വാഹ് ഗുഹകൾ

വെള്ളച്ചാട്ടം പോലെ തന്നെ മേഘാലയയില്‍ സുലഭമാണ് ഗുഹകളും. എങ്കിലും സാധാരണ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ആര്‍വാഹ് ഗുഹകളെ കണ്ടുവരാറില്ല. ഫോസിലുകളേയും ഉത്ഖനനങ്ങളേയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? തനതായ വിവരങ്ങള്‍ സമ്മാനിക്കാന്‍ അര്‍വാഹ് ഗുഹകള്‍ക്കാകും. അര്‍വാഹിലേതു പോലെ പാറ തുരന്നുണ്ടാക്കിയ ഗുഹകള്‍ ചിറാപുഞ്ചിയിലും കാണാനാകും.

ലാലോങ് പാര്‍ക്ക്

മേഘാലയയിലെ മറഞ്ഞിരിക്കുന്ന മാണിക്യങ്ങളിലൊന്നാണ് ലാലോങ് പാര്‍ക്ക്. ജൊവായില്‍ നിന്നും ഏകദേശം ഏഴ് കിലോമീറ്റര്‍ മാത്രം അകലെയാണ് ലാലോങ് പാര്‍ക്ക്. ഇവിടെയുള്ള ക്രാങ്‌സുഹ്‌രി വെള്ളച്ചാട്ടം(Krangshuri) കാണാന്‍ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും ലാലോങ് പാര്‍ക്കിലേക്ക് അധികമാരും വരാറില്ല.

English Summary:

Adventure Meets Stardom: Unveiling Pranav Mohanlal's Candid Moments with Fans on Meghalaya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com