കൊച്ചിയിലെത്തിയാൽ ഇവിടേയ്ക്കു പോകാൻ മറക്കരുത്

kochi-trip4 - Copy
SHARE

കളമശ്ശേരി മുതൽ തൃപ്പൂണിത്തുറ വരെ കൊച്ചിയെ കോർത്തൊരു ട്രിപ്പ് പ്ലാൻ ചെയ്താൽ മെട്രൊയിലും കയറാം കൊട്ടാരവും കാണാം. വൈറ്റില ഹബ്ബിൽ നിന്ന് കാക്കനാട്ടേക്കുള്ള വാട്ടർ ബസ് സർവീസ് കൂടി യാത്രയിൽ ഉൾ‌പ്പെടുത്തിയാൽ ട്രിപ്പ് സമ്പൂർണം.

മെട്രൊ ട്രെയിൻ ഓടിത്തുടങ്ങിയതിൽ പിന്നെ കൊച്ചി അൽപ്പംകൂടി മോഡേണായി. ജീൻസും കുർത്തിയും അണിഞ്ഞിരുന്ന സുന്ദരിപ്പെണ്ണ് ടീ ഷർട്ടിലേക്കു മാറിയ പോലെ. എം.ജി റോഡും കച്ചേരിപ്പടിയുമൊക്കെ മേക്കപ്പിട്ട് പൂത്തുലഞ്ഞിരിക്കുന്നു. എങ്ങനെ മാറാതിരിക്കും? സിനിമാ നടിയെ പോലെ തലയ്ക്കു മീതെ ഒഴുകി നീങ്ങുകയല്ലേ കൊച്ചിയുടെ മെട്രൊ. കൊച്ചിയിൽ വരുന്നവരെല്ലാം മെട്രൊയിൽ കയറിയിട്ടേ മടങ്ങുന്നുള്ളൂ. നഗരത്തിന്റെ ആകാശക്കാഴ്ച തെളിയുന്ന പുതുമയുള്ള സുഖമാണ് മെട്രൊ യാത്ര. കളമശ്ശേരി മുതൽ തൃപ്പൂണിത്തുറ വരെ കൊച്ചിയെ കോർത്തൊരു ട്രിപ്പ് പ്ലാൻ ചെയ്താൽ മെട്രൊയിലും കയറാം ഹിൽ പാലസും കാണാം. വൈറ്റില ഹബ്ബിൽ നിന്ന് കാക്കനാട്ടേക്കുള്ള വാട്ടർ ബസ് സർവീസ് കൂടി ഇതിൽ ഉൾ‌പ്പെടുത്തിയാൽ ട്രിപ്പ് സമ്പൂർണം.

ഇടപ്പള്ളിയിലെ മ്യൂസിയം

kochi-trip1 - Copy

ഇന്നലെകളുടെ കഥയിൽ തുടങ്ങുന്ന യാത്രയ്ക്കു തിളക്കം കൂടുമെന്നാണ്  പറയാറുള്ളത്. തുടക്കം നന്നായാൽ ഒടുക്കം നന്നാവുമെന്നു പറയുന്നതു പോലെ. കേരളത്തിന്റെ ഇന്നലെകൾ കൊച്ചിയെ തൊടുന്ന ‘മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി’യിൽ തുടങ്ങാം കൊച്ചി സിറ്റി ടൂർ.

രവി വർമയുടെ പെയിന്റിങ്ങും പാവകളുടെ മ്യൂസിയവും ചരിത്ര പ്രദർശന ഗാലറിയുമാണ് മ്യൂസിയത്തിലെ കാഴ്ചകൾ. ഒന്നാം നൂറ്റാണ്ടു മുതൽ നമ്മൾ ജീവിച്ചിരിക്കുന്ന കാലം വരെ കേരള ചരിത്രം ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ഇവിടെ പ്രദർശിപ്പിക്കുന്നു. മുപ്പതു മിനിറ്റാണ് പരിപാടി.

kochi-trip3
ഡോൾസ് മ്യൂസിയം

ദിവാ സ്വപ്നം കാണുന്ന പെ ൺകുട്ടിയുടെ ചിത്രം രവി വർമയുടെ സൃഷ്ടിയാണ്. കോടികൾ വിലമതിക്കുന്ന ആ ചിത്രം മാധവൻ നായർ ഫൗണ്ടേഷൻ ഹിസ്റ്ററി ആൻഡ് ആർട് കോംപ്ലക്സിലുണ്ട്. ഇതുപോലെ അമൂല്യമായ നൂറോളം ചിത്രങ്ങളും  ശിൽപ്പങ്ങളും ഗാലറിയിൽ കണ്ടാസ്വദിക്കാം. പുരോഗമന ചിത്രകലയിൽ പ്രശസ്തരായ എം.എഫ്. ഹുസൈൻ, ബോസ് കൃഷ്ണമാചാരി എന്നിവരുടെ സൃഷ്ടികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

kochi-trip - Copy
ഫോർട്ട് കൊച്ചി. ചീനവലകളുടെ പശ്ചാത്തലത്തിൽ അസ്തമയം

കഥകളിയും മോഹിനിയാട്ടവുമൊക്കെ നേരിട്ടു കാണുന്ന അനുഭൂതി പകരുന്നു പാവകളുടെ ഹാൾ. വരനും വധുവും ആദിവാസികളുമായി നൂറോളം രൂപത്തിലുള്ള പാവകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.  പൊതു പരിപാടികൾ അവതരിപ്പിക്കാനുള്ള ആംഫി തിയറ്ററും കലാ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള വലിയ ഹാളു മാണ് മ്യൂസിയത്തിലെ മറ്റു കാഴ്ചകൾ.

ചങ്ങമ്പുഴ പാർക്കിലെ അത്താണി

ഇടപ്പള്ളി മേൽപ്പാലം കടന്നാൽ ഹൈസ്കൂൾ ജംക്‌ഷൻ. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ എതിർ വശത്ത് ചങ്ങമ്പുഴ പാർക്ക്. കലാപരിപാടികൾ സംഘടിപ്പിക്കുന്ന വേദിയും നടപ്പാതകളും വിശ്രമ ശാലകളുമാണ് ഉള്ളടക്കം. കാൽപ്പനിക കവിയുടെ പേരിലുള്ള പാർക്കിലെ ഇരിപ്പിടങ്ങളും നടപ്പാതയും പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അതിഥികളാൽ നിറയും.

kochi-trip5 - Copy

പാലാരിവട്ടം മുതൽ ഇടപ്പള്ളി വരെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് നല്ല ഓർമകളുടെ മണ്ഡപമാണ് ചങ്ങമ്പുഴ പാർക്ക്. മതിലിനു പുറത്ത് നടപ്പാതയിലൊരു കരിങ്കൽ‌ അത്താണിയുണ്ട്. പണ്ട് കൊച്ചി – തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിൽ ചുങ്കം പിരിക്കുന്ന സ്ഥലത്തു സ്ഥാപിച്ചിരുന്ന അത്താണിയാണത്. കണ്ണന്തോടത്ത് വേലിക്കകത്ത് പദ്മനാഭപിള്ള സ്ഥാപിച്ച അത്താണി, തലച്ചുമടുമായി വരുന്നവർക്ക് വിശ്രമത്താവളമായിരുന്നു. കാലത്തിനു പിന്നിലേക്ക് യാത്ര ചെയ്യാൻ താത്പര്യമുള്ളവർക്ക് കൗതുകക്കാഴ്ചയാണ് ഈ അത്താണി.

kochi-trip6 - Copy
കൊച്ചിയിലെ ആദ്യ റെയിൽവേ സ്റ്റേഷന്റെ ഓഫിസ്

കളമശേരി ഭാഗത്തു നിന്നും പാലാരിവട്ടത്തു നിന്നും വരുന്ന ട്രെയിനുകൾ ഒന്നിച്ചു കടന്നു പോകുമ്പോൾ ഇടപ്പള്ളി മെട്രൊ ജംക്‌ഷനു സിനിമാ സ്കോപ്പ് ഭംഗി – ‘ബെംഗളൂരു ൈസ്റ്റൽ’. മെട്രൊ ട്രെയിൻ കടന്നു പോകുന്നത് ഭംഗിയായി കണ്ടാസ്വദിക്കാവുന്ന സ്ഥലം ഇടപ്പള്ളിയാണ്. ശനി ഞായർ ദിവസങ്ങളിലാണ് മെട്രൊ സ്േറ്റഷനുകളിൽ ജനം നിറയുന്നത്. ഓടിത്തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പ്രദേശ വാസികൾക്കു പോലും ഇപ്പോഴും കൗതുകം മാറിയിട്ടില്ല. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ സർവീസ് ആരംഭിക്കുന്നതോടെ ‘കൊച്ചി മെട്രൊ റെയിൽ ടൂർ’ ദേശീയ തലത്തിൽ ജനപ്രിയമാകും.

മെട്രൊയ്ക്കു വേണ്ടി റോഡ് വീതി കൂട്ടുന്നതിനു മുൻപുള്ള ചൊവ്വാഴ്ചകളിൽ കാർ   ക ലൂർ കടന്നു കിട്ടാൻ അര മണിക്കൂർ വേണമായിരുന്നു. ആയിരക്കണക്കിനാളുകൾ പ്രാർഥനയ്ക്കെത്തുന്നുണ്ടെങ്കിലും കലൂർ സെന്റ് ആ ന്റണീസ് പള്ളിയുടെ മുന്നിൽ ഇപ്പോൾ പഴയ പോലെ ഗതാഗതത്തിരക്കുണ്ടാവാറില്ല. മെട്രൊ വന്നപ്പോഴുണ്ടായ വലിയ മാറ്റങ്ങളിലൊന്നിതാണ്.

kochi-trip7
പഴയ റെയിൽവേസ്റ്റേഷൻ

നോർത്ത് പാലം കടക്കും വരെ അന്നും ഇന്നും വലിയ ആഡംബരങ്ങളില്ല. എന്നാൽ,  ടൗൺഹാളും കച്ചേരിപ്പടിയും കഴിഞ്ഞാൽ സംഗതി മാറി. പത്തു വർഷത്തിനു ശേഷം ആ വഴിക്കു പോകുന്നവർ അന്തം വിടും. ചിറ്റൂർ റോഡും ബാനർജി റോഡും ചേരുന്നിടം വേറൊരു ‘ലെവലാ’ണ്.

ചാത്യാത്ത് റോഡ‍് വോക്‌വെ

സരിത തിയറ്റർ കഴിഞ്ഞാൽ വലത്തോട്ടു തിരിഞ്ഞ് ഹൈക്കോടതിയുടെ കിഴക്കു ഭാഗത്തെ റോഡിലൂടെ മംഗളവനത്തിന്റെ ഗേറ്റിലേക്ക്. എ റണാകുളത്തെ ആദ്യത്തെ റെയിൽവേ സ്േറ്റ ഷൻ ഇവിടെയുണ്ട്. ഇടിഞ്ഞു പൊളിഞ്ഞ് പ്രേതാലയം പോലെ കിടക്കുന്ന കെട്ടിടം കാഴ്ചക്കാരെ സങ്കടപ്പെടുത്തുന്നു.

ചെളിക്കുഴിയായി മാറിയ റെയിൽവേ ട്രാക്ക് താളും തകരയും വളർന്ന് കാടു പിടിച്ചു കിടക്കുകയാണ്. പഴയ കാല സിനിമകളിലെ കൊള്ള സങ്കേതം പോലെ പൊളിഞ്ഞു വീഴാറായ കുറച്ചു ഷെഡ്ഡുകളും ഇവിടെയുണ്ട്. ഏതെങ്കിലും വിദേശ രാജ്യത്തായിരുന്നെങ്കിൽ ആ സ്ഥലം ചരിത്ര കേന്ദ്രമായി സംരക്ഷിക്കപ്പെടുമായിരുന്നു. കൊച്ചി നഗരത്തിനു നടുവിൽ മംഗളവനം എന്നൊരു പക്ഷി സങ്കേതവും പഴയ റെയിൽവേ ട്രാക്കുമുണ്ടെന്ന കാര്യം കൊച്ചിക്കാർ പോലും മറന്നിരിക്കുന്നു.

kochi-trip10
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ്

ഹൈക്കോടതി ജംക്‌ഷനിൽ നിന്നു ഗോശ്രീപാലത്തിലേക്കുള്ള വഴി വലത്തേക്കു തിരിഞ്ഞാൽ ചാത്യാത്ത് റോഡായി. ഫ്ളാറ്റ് സമുച്ചയങ്ങൾ ഉയരുന്ന കായൽത്തീരത്തെ റോഡ‍ും വോക്‌വെയും വിശ്രമ കേന്ദ്രങ്ങളാണ്. കല്ലുകൾ പാകിയ നടപ്പാതയിലെ മരത്തണലിലും ബെഞ്ചുകളിലും വൈകുന്നേരത്ത് ഇരിക്കാൻ ഇടം കിട്ടാത്ത വിധം തിരക്ക്. ചീനവലകൾ നിറഞ്ഞ കായലും അസ്തമയച്ചുവപ്പും മീൻപിടുത്തക്കാരുടെ ചെറു വള്ളങ്ങളും സീനറിക്ക് നിറം കൂട്ടുന്നു. നിരവധി സിനിമാ രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഗോശ്രീ പാലവും ബോൾഗാട്ടിയും കടന്ന് കണ്ടെയ്നർ ടെർമിനലിന്റെ മെയിൻ ഗെയിറ്റിന് എതിർ വശത്തുള്ള വഴി വല്ലാർപാടം ബസലിക്കയിലേക്കാണ്. രണ്ട് ടവറുകളും വിശാലമായ മുറ്റവുമുള്ള പള്ളിയുടെ മുറ്റം ചൂലുകൊണ്ടു തൂത്തുവാരിയാൽ തലമുടി വളരുമെന്നാണ് വിശ്വാസം. ടവറിന്റെ ഉൾഭാഗത്തുകൂടി മുകളറ്റം വരെ ഗോവണിയുണ്ട്. ഏറ്റവും മുകളിൽ നിന്നാൽ ജനാലയിലൂടെ കൊച്ചി മുഴുവൻ കാണാം.

ബോൾഗാട്ടി പാസലിന്റെ പടിഞ്ഞാറു ഭാഗത്ത് ലുലു കൺവൻഷൻ സെന്റർ നിർമാണം പൂർത്തിയായാൽ ബോൾഗാട്ടിയുടെ ചിത്രം മാറും.

kochi-trip12
ന്യൂ മറൈൻ വോക് വെ

കളമശേരി വരെ നീളുന്ന കണ്ടെയ്നർ ടെർമിനൽ റോഡിന്റെ ‘ഗോവൻ ആംബിയൻസ്’  ഫോട്ടോഗ്രഫർമാരുടെ ‘ലവ് സീൻ’ ലൊക്കേഷനാണ്. കണ്ടെയ്നർ ടെർമിനൽ, ഹാർബർ, ബോൾഗാട്ടി പാലസ്, കായൽ എന്നിവയെല്ലാം ചേർന്നുള്ള വിഷ്വൽ കണ്ണുകളിൽ കൗതുകം നിറയ്ക്കുന്നു.

പ്രണയ തീരങ്ങൾ

മറൈൻ ഡ്രൈവിൽ ഒരു മണിക്കൂർ ബോട്ട് സവാരിക്ക് നൂറു രൂപയാണ് ചാർജ്. കപ്പലും കണ്ടെയ്നർ ടെർമിനലും കണ്ട് കൊച്ചിക്കായലിൽ ഒരു മണിക്കൂർ കറങ്ങാം. ബോട്ടിൽ ആളു നിറയുന്നതു വരെ കാത്തിരിക്കണമെന്നതു മാത്രമാണ് ചെറിയൊരു അസ്വസ്ഥത. വലിയ സംഘങ്ങൾക്ക് സാഗരറാണി ബോട്ടുണ്ട്. ഫോർട്ട് കൊച്ചി വരെ യാത്രികരുമായി സവാരി നടത്തുന്ന ബോട്ടാണ് സാഗരറാണി.

kochi-trip13

ഇതിനകത്തു യാത്രക്കാരെ സന്തോഷിപ്പിക്കാൻ ലൈവ് പാട്ടും നൃത്തവുമുണ്ട്. ചീനവലപ്പാലത്തിൽ കയറി കുറച്ച് സെൽഫി. വോക് വെയുടെ അങ്ങേയറ്റം വരെ നടത്തം. പിന്നെയൊരു ബോട്ട് സവാരി. മറൈൻ ഡ്രൈവിന്റെ എന്റർടെയ്ൻമെന്റുകൾക്കു കുളിരു പകരാൻ ഒരു ഐസ്ക്രീമും ആവാം.

‘ന്യൂ മറൈൻ വോക്‌വെ’ നിർമിച്ചതോടെ കൗമാരങ്ങൾ അവിടേക്കു താവളം മാറ്റി. അബ്ദുൾ കലാമിന്റെ ശിൽപ്പവും ചീനവലപ്പാലവുമുള്ള പുതിയ വോക്‌വെയിലെ ബെഞ്ചുകളിൽ പൊരിവെയിലത്തും പ്രണയം പൂത്തു തളിർക്കുന്നു.

സുഭാഷ് പാർക്കാണ് കൊച്ചി നഗരത്തിന്റെ മറ്റൊരു തണൽ. മഹാരാജാസ് കോളജിന്റെ സാന്നിധ്യവും എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ സാമീപ്യവുമൊക്കെ സുഭാഷ് പാർക്കിന്റെ ഐശ്വര്യം വർധിപ്പിക്കുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയിരുന്നാലും ബോറടിക്കില്ല. പുൽമേടകളിലും നടപ്പാതകളും വൃത്തിയാക്കി മോടി പിടിപ്പിച്ചതോടെ പാർക്കിൽ ജനത്തിരക്കു കൂടി.

ഉച്ച നേരത്ത് സൊറ പറഞ്ഞിരിക്കാൻ പറ്റിയ സ്ഥലമാണു ദർബാർ ഹാൾ മൈതാനം. അതിനടുത്തുള്ള ആർട്ട് ഗാലറിയിൽ എപ്പോഴും ഏതെങ്കിലുമൊക്കെ എക്സിബിഷനുണ്ടാകും. അതു കണ്ടാസ്വദിച്ച ശേഷം മൈതാനത്തെ മരണത്തലിൽ വട്ടം കൂടിയിരിക്കുന്നവർ അനവധി.

കാക്കനാട് ബോട്ട് സവാരി

അടുത്ത ലക്ഷ്യം  തൃപ്പൂണിത്തുറ. പൂർണത്രയീശന്റെ ക്ഷേത്രം കടന്ന് ചോറ്റാനിക്കര റോഡിൽ കുറച്ചു ദൂരം നീങ്ങിയാൽ ഹിൽപാലസ്. കൊച്ചി രാജാവിന്റെ കൊട്ടാരവും മ്യൂസിയവും മാൻ വളർത്തു കേന്ദ്രവുമാണ് കാണാനുള്ളത്.

kochi-trip9
കായലിന്റെ പശ്ചാത്തലത്തിൽ കൊച്ചി

കൊച്ചി രാജാക്കന്മാരുടെ ഔദ്യോഗിക വസതിയാണ് ഹിൽപാലസ്. 49 കെട്ടിടങ്ങൾ കൂട്ടിച്ചേർത്തു നിർമിച്ച കൊട്ടാരത്തോടനുബന്ധിച്ചാണു മ്യൂസിയം. ഔഷധത്തോട്ടം, മാനുകളെ വളർത്തുന്ന പാർക്ക്, പ്രീ ഹിേസ്റ്റാറിക് പാർക്ക് എന്നിവയാണ് കൊട്ടാര വളപ്പിലെ മറ്റു കാഴ്ച. സ്വർണത്തിൽ നിർമിച്ച ഒന്നേ മുക്കാൽ കിലോ തൂക്കമുള്ള കിരീടം ഉൾപ്പെടെ നിരവധി അമൂല്യ വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. പുരാവസ്തു വകുപ്പ് പരിപാലിക്കുന്ന കൊട്ടാരം സഞ്ചാരികൾക്കു പ്രിയപ്പെട്ട സ്ഥലമാണ്.

kochi-trip14
ഹിൽപാലസിന്റെ മുഖമണ്ഡപം

പേട്ട ജംക്‌ഷനിലൂടെ വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കാണ് സമാപന യാത്ര. പതിമൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് പുറപ്പാട്. വൈറ്റില ഹബ്ബിനുള്ളിലെ ബോട്ട് ജെട്ടിയിൽ നിന്നു കാക്കനാട്ടേക്ക് സിറ്റി വാട്ടർ ബോട്ട് സർവീസ്. രാവിലെ 7 മുതൽ വൈകിട്ട് 5.50 വരെ എട്ടു സർവീസുകളുണ്ട്. റോഡിലെ ഗതാഗതക്കുരുക്ക് നോക്കിയാൽ ബോട്ട് സർവീസ് വലിയ ആശ്വാസം തന്നെ.  ഇടപ്പള്ളി മ്യൂസിയത്തിൽ നിന്നു രാവിലെ പത്തിന് ആരംഭിച്ച യാത്ര. ഹിൽ പാലസ് കണ്ട് ബോട്ട് യാത്രയും കഴിഞ്ഞെത്തിയപ്പോൾ രാത്രി 7.30. മെട്രൊ റെയിൽ വന്ന ശേഷം നടത്തിയ കൊച്ചി യാത്ര സുന്ദരം, സുഖകരം... .

kochi-trip11

അറിയാം

കാക്കനാട് ബോട്ട് സർവീസ് രാവിലെ : 7.00, 8.00. 9.20, 11.00. ഉച്ചയ്ക്കു ശേഷം: 1.30, 3.20, 4.40, 5.50.( വൈറ്റില ഹബ്ബ് – പ്ലാറ്റ് ഫോം നമ്പർ 13)

തൃപ്പൂണിത്തുറ ഹിൽ പാലസ് തിങ്കളാഴ്ചയും പൊതു അവധി ദിവസങ്ങളിലും പ്രവേശനമില്ല. മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി

0484 2558296

ചങ്ങമ്പുഴ പാർക്ക്: രാവിലെ 6 മുതൽ ഒമ്പതു വരെ. വൈകിട്ട് 5 മുതൽ 9 വരെ. മംഗളവനം: ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക. മറൈൻ വോക്‌വെ: മാലിന്യങ്ങൾ കായലിലേക്ക് എറിയരുത്.

റൂട്ട് പ്ളാൻ

ഇടപ്പള്ളി മ്യൂസിയം – ലുലുമാൾ – ചങ്ങമ്പുഴ പാർക്ക് – ഹൈക്കോടതി ജം‌ക്‌ഷൻ. ഹൈക്കോടതിയുടെ കിഴക്കു ഭാഗത്തുകൂടിയുള്ള റോഡ് മംഗളവനത്തിലേക്ക്.  ഹൈക്കോടതി ജം‌ക്‌ഷനിൽ നിന്ന് ഗോശ്രീ പാലം എത്തുന്നതിനു മുൻപ് വലത്തോട്ട് തിരിഞ്ഞാൽ ചാത്യാത്ത് റോഡ്. വൈപ്പിൻ റോഡിലൂടെ വല്ലാർപാടം ബസലിക്ക.

ഹൈക്കോടതി ജം‌ക്‌ഷൻ – മേനക – സെന്റ് തെരേസാസ് കോളേജ് കടന്നാൽ സുഭാഷ് പാർക്ക്, ദർബാർ ഹാൾ മൈതാനം. എം..റോഡിനു കുറുകെ ചിറ്റൂർ റോഡിൽ കയറി കടവന്ത്ര വഴി വൈറ്റില ഹബ്ബ്.

വൈറ്റില – ചമ്പക്കര – പേട്ട – തൃപ്പൂണിത്തുറ ഹിൽപാലസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA