കുറിഞ്ഞിയുടെ നീലപ്പട്ടുടുത്ത് കൊളുക്കുമല : വി‍ഡിയോ കാണാം

SHARE

സദാസമയവും കുളിരുപകരുന്ന മഞ്ഞിനൊപ്പം മലനിരകള്‍ നീലവർണക്കുട ചൂടിയതോടെ കൊളുക്കുമല കൂടുതൽ സുന്ദരിയായി.

neelakkurinji.4
ചിത്രങ്ങൾ: അരവിന്ദ് ബാല

മലഞ്ചെരുവുകളെ നീലപ്പട്ടുടുപ്പിച്ച് കുറിഞ്ഞിക്കാലമെത്തി. കുറിഞ്ഞിപ്പൂക്കൾ വിടർത്തുന്ന വർണക്കാഴ്ചകൾ ആസ്വദിക്കാൻ മൂന്നാറിനടുത്തുള്ള കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. 

neelakkurinji.2
ചിത്രങ്ങൾ: അരവിന്ദ് ബാല

സമുദ്ര നിരപ്പില്‍ എണ്ണായിരം അടി ഉയരത്തിലുള്ള കൊളുക്കുമലയുടെ നെറുകയിലാണ് നീലവസന്തം  വിരുന്നെത്തിയത്. ഇടുക്കി ജില്ലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂത്തിട്ടുള്ളത് കൊളുക്കുമലയിലാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊളുക്കുമല ഇപ്പോള്‍ നീലവസന്തത്തിന്റെ പുതപ്പു പുതച്ചിരിക്കുകയാണ്. രാജമലയിലെപ്പോലെതന്നെ ഏക്കറുകണക്കിന് മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കുന്ന കൊളുക്കുമല ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. മലതാണ്ടി നിരവധി സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.

neelakkurinji.
ചിത്രങ്ങൾ: അരവിന്ദ് ബാല

പ്രളയക്കെടുതിയില്‍ വിനോദ സഞ്ചാര മേഖല പാടേ തകര്‍ന്നപ്പോള്‍ ഇടുക്കിക്ക് കരകയറുന്നതിനുള്ള വസസന്തകാലം കൂടിയായി ഇത്തവണ വിരുന്നെത്തിയിരിക്കുന്ന കുറിഞ്ഞി വസന്തം. കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മൂന്നാറിൽ നിന്നും ദേവികുളം വഴി ചിന്നക്കനാലിലെത്തിച്ചേരാം. അവിടെ നിന്ന് കൊളുക്കുമലയിലേക്ക് പോകണമെങ്കിൽ ട്രിപ്പ് ജീപ്പുകളുടെ സഹായം തേടണം.

neelakkurinji.1 - Copy
ചിത്രങ്ങൾ: അരവിന്ദ് ബാല

മൂന്നാറിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള കൊളുക്കുമല തമിഴ്നാട്ടിലെ തേനി ജില്ലയിലുൾപ്പെടുന്നു. കൊളുക്കുമലയുടെ ഒരു ഭാഗം കേരളത്തിന്റെ അധീനതയിലാണ്. കേരളത്തിൽ നിന്ന് മാത്രമെ റോഡ് മാർഗം ഇവിടേക്കെത്തിച്ചേരാൻ കഴിയും.  തമിഴ്നാട്ടിലേക്ക് കൊരങ്ങിണി വഴി കാൽനടയായും ഇവിടെയെത്താം.  സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമല വരെയുള്ള 12 കിലോമീറ്റർ ദുർഘടപാതയായതിനാൽ ജീപ്പ് മാത്രമേ ഇതുവഴി സഞ്ചരിക്കൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA