sections
MORE

ഇത് ഡ്രീം ലാൻഡ്; മൂന്നാർ സന്ദർശിക്കാൻ ഒരു കാരണം കൂടി

dreamland-pic1
SHARE

പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച മലനിരകൾ, ആ മലനിരകളിലൂടെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ, ഇടയ്ക്കിടെ പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികൾ, കൂടെ കുളിരിന്റെ മേലങ്കിയും... മൂന്നാറിനെ കുറിച്ച് എത്ര വർണിച്ചാലും മതിയാകില്ല. നീലക്കുറിഞ്ഞി പൂത്തു നിൽക്കുമ്പോൾ മൂന്നാറിന്റെ മുഖച്ഛായ തന്നെ മാറും.

പ്രകൃതി ഇത്ര സുന്ദരിയായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന മൂന്നാറിൽ അല്‍പം സാഹസികതയും വിനോദവും കൂടിയുണ്ടെങ്കിൽ, സഞ്ചാരികളെ അതേറെ രസിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മൂന്നാറിലെത്തുന്ന യാത്രികർക്കു പുത്തൻ വിനോദോപാദികൾ ഒരുങ്ങിയിരിക്കുന്ന ഒരിടമുണ്ട്, ഡ്രീം ലാൻഡ്. സുന്ദരമായ കാഴ്ചകൾക്കൊപ്പം സാഹസികവും ഹരം പകരുന്നതുമായ വിനോദങ്ങളും കൂടിയാകുമ്പോൾ മൂന്നാർ യാത്ര ഒരുത്സവ പ്രതീതി തന്നെ സൃഷ്ടിക്കും. എന്തൊക്കെ അദ്ഭുതങ്ങളാണ് ഡ്രീം ലാൻഡ് എന്ന സ്വപ്നഭൂമി സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നതെന്നറിയേണ്ടേ?

dreamland-pic

മൂന്നാറിൽ കുഞ്ചിത്തണ്ണി റോഡിൽ ആനച്ചാൽ എന്ന സ്ഥലത്താണ് ഡ്രീം ലാൻഡ് സ്ഥിതി ചെയ്യുന്നത്. 2010 ഓഗസ്റ്റിലാണിത് ആരംഭിച്ചത്. മൂന്നാർ പോലൊരു മനോഹര സ്ഥലത്തു ഇത്തരത്തിലൊരു സംരംഭം തുടങ്ങിയാൽ സഞ്ചാരികൾക്കു അതേറെ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്ന ചിന്തയാണ് ഡ്രീം ലാൻഡിന്റെ ആരംഭത്തിലേക്കു നയിച്ചത്. തുടക്കത്തിൽ ഒരു സ്‌പൈസ് പാർക്ക് മാത്രമായിരുന്നു. ആന സഫാരിയും ഉണ്ടായിരുന്നു. പിന്നീട് 40ൽ അധികം വിനോദങ്ങളും സാഹസിക റൈഡുകളുമായി ഡ്രീം ലാൻഡ് വികസിപ്പിച്ചെടുക്കുകയായിരുന്നു. അതിൽ തന്നെ ഏറ്റവും സവിശേഷതയാർന്നവയാണ് സ്കൈ വോക്ക്, റോപ്പ് വേ, ബെൽറ്റ് സ്വിങ്, മെക്കാനിക്കൽ ബുൾ റൈഡ്, ഹ്യൂമൻ സ്ലിങ് ഷോട്ട്, ബർമ ബ്രിഡ്ജ്, ക്യാമൽ റൈഡ് മുതലായവ... കൂടാതെ സാഹസികത  ഇഷ്ടപ്പെടുന്നവർക്കായി  ഓഫ് റോഡ് സൈക്ലിംഗ്, ഹൊറർ ഹൌസ്, 7 ഡി തിയേറ്റർ തുടങ്ങി ധാരാളം വിനോദങ്ങൾ വേറെയുമുണ്ട് ഇവിടെ.

dreamland-munnar3
‍ഡ്രീംലാൻഡ് മൂന്നാർ

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കാലത്തു 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ഡ്രീം ലാൻഡിന്റെ പ്രവർത്തന സമയം. ഞായറാഴ്ച ഡ്രീം ലാൻഡിനു അവധി ദിവസമാണ്. ധാരാളം സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഇവിടെ 180 ലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. കുടുംബത്തോടൊപ്പമുള്ള മൂന്നാർ യാത്രയിൽ, എക്കാലത്തും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന മികച്ച അനുഭവങ്ങൾ സമ്മാനിക്കാൻ ഡ്രീം ലാൻഡിനു കഴിയും.

dreamland-pic4
‍ഡ്രീംലാൻഡ് മൂന്നാർ

30 റൈഡുകൾ ആസ്വദിക്കാൻ എന്റെ ഡീൽ സ്പെഷൽ ഓഫർ

dreamland-pic2

മുതിർന്നവരെ പോലെ തന്നെ കുട്ടികളെയും രസിപ്പിക്കും ഡ്രീം ലാൻഡിലെ ഓരോ റൈഡുകളും. മനോരമയുടെ ''എന്റെ ഡീൽ'' ഉപയോഗപ്പെടുത്തിയാൽ ഡ്രീം ലാൻഡിൽ 1600 രൂപയ്ക്കുള്ള 30 റൈഡുകൾ ഇപ്പോൾ വെറും 800 രൂപയിൽ ആസ്വദിക്കാം. അമ്പത് രൂപ മുടക്കിയാൽ എന്റെ ‍‍ഡീൽ സൈറ്റിൽ നിന്നും വൗച്ചർ സ്വന്തമാക്കാം. ഫെബ്രുവരി ഏഴാം തീയതി വരെയാണ് വൗച്ചറിന്റെ കാലാവധി. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എന്റെ ‍ഡീൽ സൈറ്റ് സന്ദർശിക്കുക.

https://www.entedeal.com/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA