ADVERTISEMENT

യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെലവ് കുറച്ച് സുഗമമായി എങ്ങനെ പോയിവരാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇതാ അധികപണം ചെലവാക്കാതെ കുടുംബവുമൊത്ത് യാത്ര പോകാൻ സുവർണാവസരം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആർസിടിസി ഗോവ, രാജസ്ഥാൻ ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ ഈ മാസം 31ന് ഒാടിതുടങ്ങും.

ജോധ്പൂർ, ജയ്‌സാൽമിർ, ജയ്പുർ, അജ്മീർ, ഉദയ്പുർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് ഏപ്രിൽ 10ന് മടങ്ങിയെത്തും. ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, വാഹന സൗകര്യം, ടൂർ എസ്‌കോർട്ട് എന്നിവ പാക്കേജിലുണ്ട്. മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ നിന്നും യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്ക് 9,450 രൂപയാണ്.

തീർഥാടനയാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തിരുപ്പതി ബാലാജി ദർശൻ കോച്ച് ടൂർ ഈ മാസം 21ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടും. തിരുമല വെങ്കിടേശ്വര ക്ഷേത്രം, കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂർ പത്‌മാവതി ക്ഷേത്രം എന്നിവ സന്ദർശിച്ച്  24ന് മടങ്ങിയെത്തും. ട്രെയിൻ ടിക്കറ്റും താമസവും ‍വാഹനവും ഉൾപ്പടെ തിരുമല ദർശൻ ടിക്കറ്റും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് സ്റ്റേഷനുകളിൽ നിന്നു യാത്രയും ചെയ്യാം. ടിക്കറ്റ് നിരക്ക് ‌6,665 രൂപയാണ്. കൂടാതെ വിദേശയാത്രകളിൽ 6 ദിവസത്തെ സിംഗപ്പൂർ, മലേഷ്യ, 7 ദിവസത്തെ കൊൽക്കത്ത-ഭൂട്ടാൻ പാക്കേജുകൾ മാർച്ച് 21നും, 14 ദിവസത്തെ യൂറോപ്പ് പാക്കേജ് മേയ് 19നും കൊച്ചിയിൽ നിന്നു പുറപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് 9567863245

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com