sections
MORE

ചങ്കല്ല ചങ്കിടിപ്പാണ് ഉളുപ്പുണി; ഈയ്യോബിന്റെ പുസ്തകത്തെ മനോഹരമാക്കിയ ഇടം

HIGHLIGHTS
  • ഇടുക്കിയുടെ മാറില്‍ പ്രകൃതിയൊന്നാകെ വിരുന്നെത്തിയ ഒരിടമുണ്ട്
ulupunni1
SHARE

തണുപ്പുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഏവർക്കും പ്രിയമാണ്. വേനൽചൂട് കടുത്തതോടെ പിന്നെ പറയുകയും വേണ്ട. കേരളത്തിലെ ഹിൽസ്റ്റേഷനിലേക്കുള്ള യാത്രകാരുടെ തിരക്കും കൂടി. കുട്ടികൾക്ക് വേനലവധി തുടങ്ങിയതോടെ യാത്രപോകാൻ തയാറാകുകയാണ് മിക്കവരും. ചൂടില്‍ നിന്നും രക്ഷനേടി നല്ലതണുപ്പുള്ള ഇടങ്ങളിലേക്ക് യാത്ര തിരിക്കണം.

ulupuni-trip

സഞ്ചാരപ്രിയയരുടെ ലിസ്റ്റിൽ ഇടംനേടിയിട്ടുള്ള സ്ഥലമാണ് വാഗമൺ. പലതവണ അവിടേക്ക് യാത്രപോയിട്ടുണ്ടെങ്കിലും ഉളുപ്പൂണിയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും നവ്യാനുഭവം സമ്മാനിക്കും. വാഗമണ്ണിലെ സ്ഥിരം സ്‌പോട്ടുകളില്‍ നിന്ന് വേറിട്ടൊരു അനുഭവമാണ് ഉളുപ്പൂണിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ulupuni-trip1

കാമറ കണ്ടതും കാണാത്തതുമായ ഉളുപ്പൂണിയെ അടുത്തു തന്നെ അറിയണം. 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ ഒട്ടുമിക്കഭാഗവും ചിത്രീകരിച്ചത് വാഗമണ്ണിലാണ്. പ്രമുഖ വിനോദസഞ്ചാരമേഖലകളായ മൂണ്‍മല, പൈന്‍കാടുകള്‍, മൊട്ടക്കുന്നുകള്‍ എന്നിവയ്‌ക്കൊപ്പം അധികമാരും എത്തിച്ചേരാത്ത ഉളുപ്പൂണിയും ചിത്രത്തില്‍ താരമായി. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഇടയിലും ഉളുപ്പൂണിയിലെ മനോഹാരിത ചര്‍ച്ചയായി.

പച്ചപ്പണിഞ്ഞ ഇടുക്കിയുടെ മാറില്‍ പ്രകൃതിയൊന്നാകെ വിരുന്നെത്തിയ ഒരിടമുണ്ട്. ഇന്നും അധികം വിനോദസഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത സ്വപ്നഭൂമി ഉളുപ്പുണി. ഇടുക്കി ജില്ലക്ക് ലഭിച്ച പ്രകൃതിയുടെ വരദാനമാണ് ഉളുപ്പുണി.

വാഗമൺ ടൗണിൽ നിന്ന് പുള്ളിക്കാനം റൂട്ടിൽ ആറുകിലോമീറ്റർ പോയാൽ ചോറ്റുപാറ കവലയിലെത്താം. വലത്തോട്ട് തിരിഞ്ഞുള്ള വഴിയിലൂടെ ഏതാനും കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഉളുപ്പൂണി കവലയിൽ എത്തും. കുന്നിൻ മുകളിൽ മനോഹരമായ പുൽമേടാണ് അവിടുത്തെ മുഖ്യാകർഷണം. തണുപ്പറിഞ്ഞ് കാനനഭംഗി ആസ്വദിച്ചുകൊണ്ടുള്ള ജീപ്പ് സഫാരിയാണ് ഉളുപ്പുണിയിലെ ഹൈലൈറ്റ്. പ്രകൃതിക്ക് ഇത്രയും മനോഹാരിത ഉണ്ടോയെന്നും തോന്നിപ്പോകും.  കാറ്റിന്റെ ശക്തിയിൽ തോഴേക്ക് പതിയയുന്ന പച്ച പുൽനാമ്പുകളും അവയടെ വകഞ്ഞുമാറ്റി മുന്നോട്ടുള്ള യാത്രയും ഒരിക്കലും മറക്കാനാവില്ല. ഭൂമിയിലെ സ്വർഗമെന്ന് ആരും പറയും.

ഈയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്. പുള്ളിക്കാനം- വാഗമൺ വഴിയിൽ ചോറ്റുപാറ എന്ന ചെറിയ ജക്ഷനിൽ നിന്നും ഇടത്തേക്ക് 5 കിലോമീറ്റർ മാത്രമേ ഉള്ളു ഈ മനോഹരമായ സ്ഥലത്തേക്കു, കുളമാവ് ഡാമിന്റെ മനോഹരമായ വിദൂര ദൃശ്യവും സന്ദര്ഡശകർക്ക് മിഴിവേകുന്നു. കൂടാതെ നല്ലൊരു ട്രെക്കിങ്ങ് അനുഭവവും സമ്മാനിക്കുന്ന ഇടമാണ് ഉളുപ്പൂണി. നിറയെ തെരുവപ്പുല്ലുകൾ മുട്ടൊപ്പം വളർന്നുനിൽക്കുന്ന മൊട്ടക്കുന്നാണിത്.  പച്ചപ്പിന്റെ വശ്യതയും കാഴ്ചയുടെ മനോഹാരിതയും കൂട്ടിന് കോടയും മഴയും കുളിരും അനുഭവിച്ച യാത്ര. ഓഫ് റോഡും സാഹസികതയും ആഗ്രഹിക്കുന്നർക്കുള്ള നല്ല ഒരു ഡെസ്റ്റിനേഷനാണ് ഉളുപ്പുണ്ണി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA