sections
MORE

കോവിൽ മലയിലേക്ക് പോയിട്ടുണ്ടോ?

ayyappan-kovil-trip
SHARE

കോടമഞ്ഞു ചൊരിയുന്ന തണുത്ത വെളുപ്പാൻ കാലം. കാതുകളിൽ ഇരമ്പിക്കുന്ന അലാറമുഴക്കത്തിൽ കണ്ണുകൾ മെല്ലെ തുറന്നു. സമയം 3 മണി കഴിഞ്ഞിരിക്കുന്നു. ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുപ്പിന്റെ കാഠിന്യം വീണ്ടും എന്നെ ഉറക്കത്തിലാഴ്ത്തി.

അമ്പലം ഉണർത്തുന്ന ‘കൗസല്യ സുപ്രജ, എന്ന ശ്ലോകം എന്നെ വീണ്ടും വിളിച്ചുണർത്തി. സമയം അതിക്രമിച്ചിരിക്കുന്നു ‘പുലർച്ചെ തന്നെ യാത്ര ആരംഭിക്കണം’ എന്ന അമ്മയുടെ വാക്കുകൾക്ക് കൃത്യത പാലിക്കാൻ സാധിച്ചില്ല. തലേ രാത്രിയിൽ‌ തയ്യാറാക്കി വച്ചിരുന്ന പെട്ടികളും ബാഗുക ളും കാറിൽ കയറ്റി. പുറത്ത് തണുപ്പ് വിട്ടകന്നിട്ടില്ല. സുന്ദരി യായ പൂച്ചെടികൾ മഴത്തുള്ളികളെ അടർത്തി മാറ്റി ഉമ്മറത്ത് വരിവരിയായി എഴുന്നേറ്റ് വരുന്നു ഒപ്പം കിളികളുടെ കളകളാര വവും കണ്ണുകളിലൂടെയും കാതുകളിലൂടെയും പ്രകൃതിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.

ഒട്ടും വൈകിയില്ല എന്റെ ഉറ്റ സുഹൃത്തായ ക്യാമറയും നെഞ്ചോടു അടുക്കിപിടിച്ച് ഞാൻ കാറിന്റെ സൈഡ് സീറ്റിൽ നിലയുറപ്പിച്ചു. കാറിന്റെ ഗ്ലാസ് പതിയെ താഴേയ്ക്ക് നീക്കി നയനങ്ങളിൽ ശോഭ കൂട്ടുന്ന കാഴ്ച, വെള്ളാരം കല്ലുകൾ പോലെ നിലത്തേയ്ക്കു പതിയുന്ന മഞ്ഞുതുള്ളികൾ. സൂര്യ കിരണങ്ങൾ പതിയുമ്പോൾ ഉരുകുന്ന മണിമുത്തുകൾ കാറിന്റെ വേഗതയിൽ തണുപ്പിന്റെ കാഠിന്യം കൂടി. പല തവണ കാറിന്റെ ഗ്ലാസ് അടയ്ക്കാൻ ഒരുങ്ങിയെങ്കിലും പ്രകൃതിയുടെ സൗന്ദര്യം അനുഭവിച്ചറിയണം എന്ന മോഹം തണുപ്പിന്റെ ലഹരിയെ ചൂടുപിടിപ്പിച്ചു.

എന്റെ യാത്രാ ലക്ഷ്യം ഇടുക്കി ജില്ലയിലെ മലയോരഗ്രാമമായ കോവിൽമലയിലേക്കായിരുന്നു. പച്ചപരവതാനി വിരിച്ച കുന്നുകളും അരുവികളും താഴ് വരകളുമെല്ലാം പരസ്പരം മുഖത്തോടു മുഖം നോക്കി ചിരിക്കുകയും കൊഞ്ചിക്കുഴയു കയും ചെയ്യുന്നത് ഞാൻ വളരെ കൗതുകത്തോടെ നോക്കി യിരുന്നു. ഏകദേശം ‘8’ മണിയായപ്പോഴേയ്ക്കും മഞ്ഞു വിരിയുന്ന താഴ് വരകളുടെ പാർപ്പിടമെന്നു വിശേഷിപ്പിക്കാവുന്ന കുട്ടിക്കാനത്തെത്തി.

വഴിയോരത്തെ ഒരു കടയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും പച്ചപ്പട്ടുടയാട ചാർത്തിയ തേയില തോട്ടങ്ങൾ കടന്നു മാട്ടുക്കട്ടയെന്ന ഒരു മലയോരഗ്രാമത്തിലെത്തി. അവിടുന്ന് അല്പം അകത്തേയ്ക്കുള്ള ഗ്രാമീണവഴി കുറേ ദൂരം പിന്നിട്ടപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഗ്രാമീണവശ്യതയും കാടിന്റെ ഭംഗിയും ഒന്നിച്ചാസ്വദിക്കാനാ വും വിധം മധ്യത്തിൽ പെരിയാറിന്റെ ഭാഗമായ അയ്യപ്പൻ കോവിലാറാണ്. നീലപട്ടുടയാട ചാർത്തി ഇരമ്പലോടെ സദാ ഒഴുകിക്കൊണ്ടിരിക്കുന്നു.

രണ്ടു ചെറുകരയുടെ മധ്യത്തിൽ ഈ ആറ് സ്ഥിതി ചെയ്യു ന്നതിനാൽ സന്ദർശകർക്ക് ആറ് കടക്കുവാൻ ചെറു കടത്തു വള്ളങ്ങൾ, ചെങ്ങാടങ്ങൾ ഇവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു വലിയ തൂക്കു പാലവും ഉണ്ട് ഈ തൂക്കുപാലം ഒരു വര്‍ണ്ണക്കാഴ്ചയാണ്. ആറിന്റെ മധ്യഭാഗത്താണ് അമ്പലം. കോവിലിനോട് ചേർന്ന് ദ്വാപരയുഗത്തിൽ സീത ചവിട്ടിയത് എന്ന് കരുതുന്ന ഒരു പാറയുമുണ്ട്. അതിനെ ‘സീതക്കയം’ എന്ന് വിളിക്കുന്നു. അകലെ നിന്നും അമ്പലവും പരിസര പ്രദേശങ്ങളും കണ്ടെങ്കിലും എല്ലാം അടുത്തു ചെന്ന് കാണ ണമെന്നു തോന്നി. വെള്ളത്തിന്റെ ഒഴുക്ക് കൂടിയ സമയ മായതിനാൽ ഒരു െചറു വള്ളത്തിന്റെ സഹായത്താൽ എല്ലാം അടുത്തു ചെന്ന് വ്യക്തമായി കണ്ടു. പകലിന്റെ ഭംഗിയിൽ ആകാശത്തേയ്ക്കു നോക്കി കൊണ്ടും ഓളങ്ങളോടു സംസാരിച്ചു കൊണ്ടും വീണ്ടും 2 km മുമ്പോട്ടു പോയി. വലിയഒരു കുന്നും വളവും പിന്നിട്ട് തൊട്ടടുത്തുള്ള രാജകൊട്ടാരത്തിലേയ്ക്ക് ചെന്നു.

kovilmala....

അതെ, കോവിൽ മലയിൽ ആദിവാസി ഗോത്രത്തിന്റെ തലവനായ ‘രാമൻ രാജമന്നാനും’ കുടുംബക്കാരും താമസിക്കുന്നുണ്ട്. രാമൻ രാജമന്നാന് മന്ത്രിയും ഉണ്ട്. ആ രാജകൊട്ടാര പരിധിയിൽ വിളവെടുപ്പുകാലത്തു ‘കാലയൂട്ട്’ എന്ന ഉത്സവം നടത്തിവരാറുണ്ട്. അവരുടെ പ്രത്യേകതരം ഡാൻസു കളും നടത്താറുണ്ട്.

ഔദ്യോഗിക മേഖലകളിൽ രാജാവ് ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കുകയും ഔദ്യോഗിക വേഷം ധരിക്കുകയും ചെയ്യാറുണ്ട്. കൊട്ടാരപരിധിയിലുള്ള കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചു തീർപ്പു കൽപ്പിക്കുന്നതും രാജാവാണ്. രാജാവിന്റെ രാജ്യപദവി അനന്തര തലമുറയ്ക്കു കൈ മാറിക്കൊണ്ടിരി ക്കുന്നതാണ്. പഴങ്ങളും കായ്കനികളും തേനുമെല്ലാം ജീവിത ത്തിലെ അവിഭാജ്യ ഘടകമാക്കിയിവർ കൃഷിയിടങ്ങളും ഇടതൂർന്നു കിടക്കുന്ന വൃക്ഷലതാദികളുമെല്ലാം ആ സ്ഥല ത്തിന്റെ ഗ്രാമീണ ഭംഗിക്കു മാറ്റു കൂട്ടി.

വീണ്ടും ഏതാണ്ട് 1 1/2 കിലോമീറ്റർ ദൂരം മുമ്പോട്ടു പോയ പ്പോഴേയ്ക്കും ഒരു ഹോട്ടൽ കണ്ടു. ഉച്ചയൂണിനു ശേഷം ഒരു കുപ്പി വെള്ളവും വാങ്ങി. പതിയെ മുന്നോട്ടു നടന്നു. ആകാരഭംഗിയും സൗന്ദര്യവുമുള്ള കിഴക്കിന്റെ വിളക്കു പോലെ ചെറു കുരിശുമായി ഒരു മല ശ്രദ്ധയിൽപെട്ടു. കോവിൽമലയുടെ കുരിശുമലയായിരുന്നു. രണ്ടാമതൊന്നാ ലോചിക്കാതെ ഞാനാ മലയിൽ കയറി. പോയവഴിയെല്ലാം കുണ്ടും കുഴിയും പാറക്കെട്ടുകളുമായിരുന്നു. ആ മലയിൽ നിന്നു കൊണ്ട് ഞാൻ മനസ്സിൽ ആഗ്രഹിച്ച കുറേ ഫോട്ടോസ് എടുത്തു.

ayyapan-kovil-nature

മലയുടെ മുകളില്‍ നിന്നു അടിവാരത്തു കണ്ട ദൃശ്യങ്ങൾ പകർത്തി വരുന്ന വഴിയാണ് ശക്തിയായി വീഴുന്ന വെളളക്കെട്ടിന്റെ ചെറിയ ഒരു ഭാഗം കണ്ടത്. തിരക്കിയപ്പോള്‍ അത് ‘അഞ്ചുരുളി അണക്കെട്ടിന്റെ ’ ഒരുഭാഗമാണെന്ന് അറിയാൻ സാധിച്ചു. പ്രകൃതി രമണീയത ആവോളം കവർന്നെടുത്തി ട്ടുള്ള ഒരു പ്രദേശമാണിത് . വൈകുന്നേരം ഒരു 4 1/2 മണിയോടടുത്ത് സമയമായപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാനാ മലയിറങ്ങി . അപ്പോഴേയ്ക്കും ഇടി മുഴക്കത്തിൽ മഴപെയ്യാനുള്ള ഭൂമിയുടെ വെമ്പലും തിരിച്ചറി യാൻ കഴിഞ്ഞു. വൃക്ഷലതാദികൾ തുള്ളിക്കളിച്ചു. മലയുടെ അടിവാരത്തെ ഒരു കടയിൽ നിന്നു ഒരു കട്ടൻ കാപ്പി കുടിച്ചു. മടക്കയാത്ര വളരെ വിഷമിപ്പിച്ചു.

പ്രകൃതി കാഴ്ചകൾ എല്ലാം കുറച്ചുകൂടി ആസ്വദിച്ചു വരുന്ന വഴി ഞാനറിയാതെ മയക്കത്തിലേക്കു വഴുതിപ്പോയി. ശരിക്കും ഒരു സ്വപ്നത്തിലൂടെയെന്നവണ്ണം ആ വർണ്ണാഭമായ കാഴ്ച ശരിക്കും ഞാൻ ആസ്വദിച്ചു. ഇതിനിടെയ്ക്ക് വളവും പുളവു മുള്ള വഴികളാണ് ഞങ്ങൾ പിന്നിട്ടതെന്ന് അറിഞ്ഞില്ല. മയക്കം വിട്ട് ഞാനുണർന്നപ്പോഴേയ്ക്കും വീടെത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA