ADVERTISEMENT

തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവിൽ കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥല മാണ് കക്കാടംപൊയിൽ. സഞ്ചാരികളുടെ മനം കവരുകയാണ് കക്കാടംപൊയിൽ. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃ തി രമണീയ കാഴ്ചകളുമാണ് കക്കാടംപൊയിലിനെ മിനി ഗവിയെന്ന വിളിപ്പേരിന് അർഹമാക്കുന്നത്.

3kakadampoyi3

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയിൽ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഗവിയുടെ ചാരുതയാർന്ന ഭൂപ്ര കൃതിയുടെ നയനാനന്ദകര കാഴ്ച അനുഭവിച്ച അനുഭൂതിയാ ണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത്. പച്ച പുതച്ച് നിൽക്കുന്ന മലകളും, കുന്നിന്‍ ചെരുവിൽ നിന്ന് ഒഴു കുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കു ന്നു. തണുത്ത കാലാവസ്ഥയും കുന്നിൻ മുകളിൽ കോട മൂടി കിടക്കുന്നതുമെല്ലാമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാൻ പ്രധാന കാരണം.

റോഡുകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന മുളങ്കാടുകൾ കാണാൻ മനോഹരമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് കക്കാടം പൊയിൽ സ്ഥിതി ചെയ്യുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ആനകളുടെയും, കടുവകളുടെയും, അപൂര്‍വ ഇനം പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയിൽ. കാടിന്റെ നിഗൂഢതകളറിയാൻ കക്കാടംപൊയിലില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമു ഖ്യത്തിൽ പ്രകൃതി പഠന ക്യാമ്പുകൾ സജീവമായി നടക്കുന്നു ണ്ട്. നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററും, കോഴിക്കോട് നിന്ന് 50 കിലോമീറ്ററുമാണ് കക്കാടംപൊയിലിലേക്കുള്ള ദൂരം.

2kakadampoyi4

നിലമ്പൂർ അകമ്പാടം വഴിയാണ് കക്കാടംപൊയിലിലെത്താനുള്ള മാർഗം. കോഴിക്കോട് നിന്നാണെങ്കിൽ തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം. കെ എസ് ആർ ടി സിയാണ് ഈ ഭാഗങ്ങ ളിലൂടെ ബസ് സർവീസ് നടത്തുന്നത്. ഇത് രാവിലെ മുതൽ വൈകുന്നേരം വരെയുണ്ട്. ഇവിടെ വസിക്കുന്ന ജനവിഭാഗ ങ്ങൾ കാർഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. വാഴ, റബ്ബർ, ഏലം, ജാതിക്ക, കൊക്കോ, കുരുമുളക്, തെങ്ങ്, കവു ങ്ങ് തുടങ്ങിയവയാണ് കക്കാടംപൊയിലിലെ കാർഷിക വിള കൾ. ടൂറിസം ഭൂപടത്തിൽ കക്കാടംപൊയിൽ ഇടം നേടിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായി രുന്നു ഇവിടം. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തി ക്കടുത്ത് മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാ ട്ടമാണ് കക്കാടംപൊയിലിലെ മുഖ്യ ആകർഷണം. പാറയിടു ക്കിലൂടെ നുരഞ്ഞൊഴുകുന്ന കുറുവൻപുഴയിലെ വെള്ളച്ചാട്ട ത്തിൽ നിന്നും കാറ്റിനൊപ്പം വീശിയടിക്കുന്ന ജലകണങ്ങൾ ഏവരുടെയും മനസിനെ കുളിർപ്പിക്കും.

പ്രധാന വിനോദ കേന്ദ്രങ്ങൾ

കോഴിപ്പാറ വെള്ളച്ചാട്ടം

കക്കാടം പൊയിലിൽ നിന്നും 3 കി.മീ മാറി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കുറുവൻപുഴയിലാണ്. കേരള വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ഇവിടെ പ്രവർത്തിക്കുന്നു. 20 രൂപയാണ് ടിക്കറ്റ് ചാർജ്. ഗൈഡുകളുടെ സേവനം തിങ്കളൊഴികെ എല്ലാ ദിവസവുമുണ്ട്. നല്ല തണുത്ത വെള്ളമാണ് ഈ പുഴയിൽ. കുളിക്കാനും, നീന്താനും നല്ല സൗകര്യം ഇവിടെയുണ്ട്. 

പഴശ്ശിഗുഹ

കക്കാടംപൊയിലിൽ നിന്നും 4 കിലോമീറ്റർ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോൾ ഒരു വിശ്ര മകേന്ദ്രം എന്ന നിലയിൽ പഴശ്ശി ഈ ഗുഹ ഉപയോഗിച്ചിരു ന്നെന്ന് കരുതപ്പെടുന്നു. പഴശ്ശി ഒളിവിൽ താമസിച്ചു എന്നും പറയപ്പെടുന്നു. ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്മൃതിയിൽ ഉത്സവം കൊണ്ടാടുന്നു. ഈ ഗുഹയ്ക്ക് അകത്ത് ഒരു പീഠം ഉണ്ട് നിരവധി വ്യൂ പോയിന്റുകളും പുൽമേടുകളും മലകളും നിലമ്പൂർ വനത്തിനോടു ചേർന്ന് കിടക്കുന്ന പന്തീരായിരം  വനവും വനത്തിലൂടെ ഒഴുകുന്ന പുഴയും തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്. 

എത്തിച്ചേരാം: കെ എസ് ആർ ടി സി ബസുകൾ മാത്രമാണ് ഇവിടേയ്ക്ക് സർവീസ് നടത്തുന്നത്. കോഴിക്കോടു നിന്നും, തിരുവമ്പാടിയിൽ നിന്നും നിലമ്പൂര്‍ നിന്നും ഇവിടേയ്ക്ക് സർവീസ് ഉണ്ട് നിലമ്പൂർ ആണ് അടുത്ത റെയിൽവേ സ്റ്റേ ഷൻ. നിലമ്പൂരില്‍ നിന്നും 2–4 കിലോമീറ്റര്‍ ആണ് കക്കാടം പൊയിലിലേക്കുള്ള ദൂരം. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക് ദിവസവും നിരവധി ട്രെയിൻ സർവീസുകൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com