ADVERTISEMENT

ജില്ലകൾ പതിനാലുണ്ട് കേരളത്തിൽ. ഈ പതിനാലു ജില്ലകളിലും വിളമ്പുന്ന രുചികളോ പതിനാലായിരവും അതിലധികവും. രുചികളിൽ ഏറെ പേര് കേട്ടതാണ് മലബാറിന്റെ വിഭവങ്ങൾ. മുട്ട സുർക്കയും ഉന്നക്കായും പോലുള്ള മധുരപലഹാരങ്ങളും കല്ലുമ്മക്കായും ഞണ്ടും കൊഞ്ചുമെല്ലാം വ്യത്യസ്ത രുചി നിറക്കുന്ന കറികളും സ്വാദുനിറച്ച ബിരിയാണിയും നെയ്‌ച്ചോറും മന്തിയുമൊക്കെ ഭക്ഷണപ്രേമികളുടെ ഉള്ളുനിറക്കും. രുചി നിറച്ച മലബാറിന്റെ തനതുവിഭവങ്ങൾ കഴിക്കണമെന്നുണ്ടെങ്കിൽ കണ്ണൂരിലെ ബാംബൂ ഫ്രഷ് ഏറ്റവും ഉചിതമായൊരിടമാണ്.

bamboo-fresh-5-image-784-410

കണ്ണൂർ തളിപ്പറമ്പിലാണ് ബാംബൂ ഫ്രഷ് എന്ന റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ രുചിയുടെ ഹിറ്റ്ലിസ്റ്റിലുള്ള എല്ലാ വിഭവങ്ങളും വിളമ്പുന്ന ഭക്ഷ്യപ്പുരയാണിത്.  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള, സ്വാദ് കൊണ്ട് പേരെടുത്ത വിഭവങ്ങളുടെ നീണ്ട നിരയുണ്ട് ഇവിടെ. കൂടാതെ ബാംബൂ ഫ്രഷിന്റെ സ്പെഷൽ വിഭവങ്ങളും.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മുളകൊണ്ട് പണിത ഈ റെസ്റ്റോറന്റ് കാഴ്ചക്കും ഏറെ മനോഹരമാണ്. അകത്തു കയറി ഇരിക്കുമ്പോഴേ പത്തുപേജ് നിറയെ നീളുന്ന വിഭവങ്ങളുടെ നീണ്ട നിരയുള്ള മെനുകാർഡ് ലഭിക്കും. ഇഞ്ചിയും പച്ചമുളകും ചേർത്ത് മൺകലത്തിൽ തയ്യാറാക്കിയ കുടുക്കമോരിൽ നിന്നും ഈ രുചിപ്പുരയിലെ വിഭവങ്ങളുടെ സ്വാദറിഞ്ഞു തുടങ്ങാം. ആദ്യം രുചിക്കാൻ ഏതു തിരഞ്ഞെടുക്കണമെന്ന  ചോദ്യമുയരുമ്പോഴേ ചെമ്മീനും കൂന്തലും തുടങ്ങി പലതരം മൽസ്യങ്ങൾ കൊണ്ട് നിറഞ്ഞ വിഭവങ്ങളുടെ നീണ്ട നിര കാണാം. മസാല പൊതിഞ്ഞ, വെളുത്തുള്ളിയും കുരുമുളകും മല്ലിയിലയും നിറഞ്ഞ കൂന്തൽ കുരുമുളക് ഫ്രൈ വായിൽ രുചിയുടെ അമിട്ട് പൊട്ടിക്കും. ഏറെ വ്യത്യസ്തവും സ്വാദേറിയതുമായ ബാംബൂഫ്രഷിലെ മറ്റൊരു വിഭവമാണ്  ചിക്കൻ ചുരുട്ട്. മലയാളികളുടെ ദേശീയ ഭക്ഷണമേതെന്നു ചോദിച്ചാൽ പൊറോട്ട എന്ന് തന്നെയായിരിക്കും ഉത്തരം.

bamboo-fresh-3-image-784-410

ഈ പൊറോട്ടയിൽ ചിക്കൻ നിറച്ചു ചുരുട്ടിയെടുക്കുന്ന ചുരുട്ട് ഈ റെസ്റ്റോറന്റിലെ താരമാണ്. വിഭവങ്ങൾ നിരവധിയുണ്ടെങ്കിലും ഈ കൂട്ടത്തിലെ താരരാജാവ് ഇലയിൽ പൊതിഞ്ഞ ചെമ്മീൻ ബിരിയാണിയാണ്. വാട്ടിയ ഇലയിൽ പൊതിഞ്ഞ ബിരിയാണി രുചി അതികേമമെന്നു പറയേണ്ട കാര്യമില്ലലോ.

bamboo-fresh-2-image-784-410

മാംസാഹാരപ്രിയരെ മാത്രം ഉദ്ദേശിച്ചുള്ള റെസ്റ്റോറന്റ് ആണിതെന്നു കരുതിയെങ്കിൽ തെറ്റി, സസ്യാഹാരപ്രിയർക്കും സവിശേഷമായ രുചിക്കൂട്ടുകൾ ഒരുക്കിയിട്ടുണ്ട് ബാംബൂ ഫ്രഷ്. മഷ്‌റൂം പെപ്പെർ ഫ്രൈ പോലുള്ള നിരവധി സ്വാദൂറുന്ന വിഭവങ്ങളും സസ്യാഹാരികൾക്കായി ഈ രുചിപ്പുരയിലുണ്ട്. കാത്തിരിപ്പിന്റെ മുഷിപ്പില്ലാതെ, രുചി നിറഞ്ഞ വിഭവങ്ങൾ ന്യായമായ വിലയിൽ ആസ്വദിച്ചു കഴിക്കണമെങ്കിൽ ബാംബൂ ഫ്രഷ് ഒരു മടിയുമില്ലാതെ തെരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com