മഴയിൽ കുറ്റാലം നിറഞ്ഞു കവിയുന്നു

kollam-kuttalam-waterfalls
SHARE

തെന്മല ∙ മഴയിൽ കുറ്റാലം നിറഞ്ഞു കവിയുന്നു. ഇതോടെ സഞ്ചാരികൾക്ക് കുളിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. ഈ സീസണിൽ ആദ്യമായിട്ടാണ് കുറ്റാലത്ത് ഇത്രയധികം വെള്ളമെത്തുന്നത്. 2 ദിവസമായി സഞ്ചാരികളുടെ തിരക്കേറിയിട്ടുണ്ട്. വ്യാഴം രാത്രി മുതൽ കുറ്റാലം നിറഞ്ഞു കവിയാൻ തുടങ്ങിയതോടെ സഞ്ചാരികൾക്ക് കുളിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. ഐന്തരുവിയിലും പഴയ കുറ്റാലത്തും കുളിക്കാൻ നിയന്ത്രണമുണ്ട്. എല്ലാ അരുവികളും നിറഞ്ഞു കവിഞ്ഞതോടെ കുറ്റാലത്തെ ടൂറിസം രംഗം ഉഷാറായി.ഒരു മാസമായി നിർജീവമായിരുന്ന കുറ്റാലം ഇപ്പോൾ രാത്രിയിലും സ‍ജീവമാണ്.

പാലരുവിയിലും തിരക്കേറി

തെന്മല ∙ പാലരുവിയിലും സഞ്ചാരികളുടെ തിരക്കേറി. കഴിഞ്ഞ 2 ദിവസം മുതൽ പാലരുവിയിൽ തമിഴ് സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായി വർധനവുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. മഴ ശക്തമായതോടെ പാലരുവിയിലും വെള്ളമൊഴുക്ക് ശക്തിപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA