ADVERTISEMENT

നല്ല മഴ.  മഴ കൊണ്ടു മാത്രം മതിമറക്കുന്ന വഴി. കെഎസ്ആർടിസിയുടെ മുൻസീറ്റിലെ ഇരിപ്പ്.  ഒരു കട്ടൻചായ കൂടി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകും ഏതൊരാളും.  മഴയത്ത് ഒരു ചെറുയാത്ര നടത്താം.  വലിയ ചെലവില്ല. സ്വന്തം വാഹനം ഓടിച്ചുപോകുന്നതിന്റെ ബുദ്ധിമുട്ടില്ല. കാഴ്ചകൾക്കാണെങ്കിലോ പഞ്ഞവുമില്ല. 

rain-trip1-gif

വഴിയേതാണ്?

എറണാകുളത്തുനിന്ന് നേര്യമംഗലം വഴി ഇടുക്കിയിലേക്കുള്ള സെമി-കാനനപാതയാണു നമ്മുടെ മഴവഴി. ബസ് കയറുമ്പോഴേ പറ്റുമെങ്കിൽ മുൻസീറ്റു പിടിക്കുക. ബസ് പെരിയാറിനു കുറുകെയുള്ള പാലം കടക്കുമ്പോഴേകാഴ്ചകൾക്കായി കണ്ണു തയാറാക്കുക. മുൻസീറ്റ് കിട്ടിയില്ലെങ്കിൽ ഇടതുവശത്തെ സീറ്റുകളിലൊന്നു തരപ്പെടുത്തുക.  കാഴ്ചകളെല്ലാം ഇടത്താണ്. 

rain-trip3-gif

കാഴ്ചകളെന്തൊക്കെ?

ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേതു പോലുള്ള പതിവുകാഴ്ചകൾ ഈ വഴിയിൽ കാണില്ല. പകരം മഴ പെയ്താൽ കണ്ണീർ ചുരത്തുന്ന മലയടിവാരത്തിലൂടെ നനവാർന്ന യാത്രയാണു രസകരം. ഇടതുവശത്ത് മഴപ്പെയ്ത്തുകൊണ്ടു തലയാട്ടിനിൽക്കുന്നമുളങ്കാടുകൾ. വലതുവശത്ത് കുത്തനെയുയർന്നു നിൽക്കുന്ന പാറകളിൽനിന്നു റോഡിലേക്കു വരുന്ന ചെറുവെള്ളച്ചാട്ടങ്ങൾ.  ഇടയ്ക്കിടെ വന്നുപോകുന്ന പഴയ ലോറികൾ. കുറച്ചുകൂടി സഞ്ചരിക്കുമ്പോൾ കരിമണൽ ഡാം നിറഞ്ഞുനിൽക്കുന്നതു കാണാം. പെരിയാർ മലയിടുക്കുകൾ താണ്ടുന്നതിന്റെ അവസാന ഇടമാണിതെന്നു പറയാം.  പിന്നെയും മുകളിലേക്കു പോകുമ്പോൾ മഞ്ഞുപൊതിയുന്ന വഴികൾ വരും. മലയടിവാരത്തിലെ ചെറിയ അങ്ങാടികൾ കാണാം. ഇടുക്കിയുടെ കാനനക്കാഴ്ചകളും ആനകളുടെ വിഹാരവും ആസ്വദിക്കാം. 

rain-trip2-gif

ഇടുക്കിയിലെത്തിയാൽ കാഴ്ചകളെന്തൊക്കെ?

rain-trip-gif

ഇടുക്കിയിലെ ആർച്ച് ഡാം കാണാം. ഡാമിന്റെ  വൃഷ്ടിപ്രദേശമായ   കാൽവരിമൗണ്ടിലേക്കു വണ്ടി പിടിച്ചുപോകാം. 

ദൂരം 118 Km

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com