ADVERTISEMENT

ഇടുക്കിയുടെ കവാടങ്ങൾ സഞ്ചാരികൾക്കായി തുറന്നു. ഇടുക്കി ഡാം, മാട്ടുപ്പെട്ടി ഡാം  തുടങ്ങി ജില്ലയിലെ പ്രധാന അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ മനോഹാരിത ബോട്ടിൽ കറങ്ങി ആസ്വദിക്കാം. നവംബർ 30 വരെ സന്ദർശകർക്കു പ്രവേശനമുണ്ട്. മുതിർന്നവർക്ക് 25 രൂപ, കുട്ടികൾക്ക് 10 രൂപ എന്നിങ്ങനെ ഫീസ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം.  ഇടുക്കി അണക്കെട്ടിനു  സമീപം ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഹിൽവ്യൂ പാർക്ക് ഉണ്ട്. ഇടുക്കി തടാകത്തിന്റെയും അണക്കെട്ടുകളുടെയും മനോഹര ദൃശ്യങ്ങൾ തടാകത്തിനോടു ചേർന്നുള്ള മലമുകളിലെ പാർക്കിൽ നിന്നാൽ കാണാം. തടാകത്തിൽ ബോട്ടിങ് സൗകര്യമുണ്ട്.  സമയം  9 മുതൽ  5 വരെ. 

വഴി : തൊടുപുഴയിൽനിന്ന് 60 കിലോമീറ്ററാണു ചെറുതോണിക്ക്; കോതമംഗലത്തുനിന്ന് 65 കിലോമീറ്ററും. കോട്ടയത്തുനിന്ന് 103 കിലോമീറ്ററും  കൊച്ചിയിൽനിന്നു 112 കിലോമീറ്ററും. പാറേമാവിൽ കൊലുമ്പൻ സമാധിക്കു മുന്നിലെ വഴിയിലൂടെ ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലേക്ക് എത്താം. ചെറുതോണി അണക്കെട്ടിനോട് ചേർന്നുള്ള കൗണ്ടറിൽ ടിക്കറ്റ് ലഭ്യം.  ക്യാമറയും മൊബൈൽ ഫോണും അടക്കമുള്ളവ അണക്കെട്ടിലേക്ക് കൊണ്ടുപോകാനാവില്ല.  ക്ലോക്ക് റൂമിൽ സൂക്ഷിക്കാം. ബഗി  കാറുകൾ:  കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ 3 ബഗി  കാറുകൾ ഉണ്ട്. 12 പേർക്ക് ഒരു കാറിൽ സഞ്ചരിക്കാം. ഒരാൾക്ക് 50 രൂപ ഫീസ്.

മാട്ടുപ്പെട്ടി, കുണ്ടള 

മൂന്നാർ ടൗണിൽനിന്നു 13 കിലോമീറ്റർ അകലെ മാട്ടുപ്പെട്ടി.  ഡാമിൽ ബോട്ടുയാത്രയുണ്ട്.  കുണ്ടളയിൽനിന്ന് 20 കിലോമീറ്റർ അകലെ ടോപ്‌ സ്‌റ്റേഷനിൽ നിന്നാൽ കൊളുക്കുമലയും തമിഴ്‌നാടിന്റെ മനോഹരകാഴ്‌ചകളും കാണാം.  ഇക്കോ പോയിന്റിലെയും കുണ്ടളയിലെയും ജലാശയങ്ങളിൽ പെഡൽ ബോട്ടിങ്ങും നടത്താം.  

പേർക്കു വീതം സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടുകളും 10, 20 പേർക്കു സഞ്ചരിക്കാവുന്ന വലിയ ബോട്ടുകളും ഉണ്ട്. ദിവസവും ബോട്ടിങ് ഉണ്ട്. സ്പീഡ് ബോട്ടിൽ 15 മിനിറ്റ്  യാത്രയ്ക്ക് 750 രൂപയും വലിയ ബോട്ടിൽ 1000 മുതൽ 1700 രൂപ വരെയും. സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ. കോട്ടയത്തുനിന്നു 150 കിലോമീറ്ററും കൊച്ചിയിൽനിന്നു 138 കിലോമീറ്ററും  ദൂരം. 

ആനയിറങ്കൽ 

നീലാകാശത്തിന്റെ പ്രതിബിംബമെന്നോണം നിറഞ്ഞുകിടക്കുന്ന ആനയിറങ്കൽ ജലാശയം മനോഹരകാഴ്ചകളുടെ പറുദീസയാണ്. മൂന്നാർ– തേക്കടി റൂട്ടിൽ 26 കിലോമീറ്റർ അകലെ, പൂപ്പാറയ്ക്കു സമീപമാണിത്. മലയിറങ്ങിയെത്തുന്ന വന്യമൃഗങ്ങൾ ബോട്ട് യാത്രയിലെ നല്ല കാഴ്ച. സാഹസികരായ സഞ്ചാരികൾക്കായി വാഹന യാത്ര ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com