sections
MORE

ആഡംബരക്കപ്പലിൽ യാത്ര, ക്രൂസ് ടൂറിസം കൊച്ചിയിൽ; ഇത് മാറ്റത്തിന്റെ കാറ്റ്

cruise
SHARE

കൊച്ചി ∙ കോസ്റ്റ വിക്ടോറിയ എത്തുന്നു. കൊച്ചി കാണാനും ഇവിടെനിന്ന് സഞ്ചാരികളെ കയറ്റിക്കൊണ്ടുപോകാനും. ഇന്ത്യയിലെ ക്രൂസ് ടൂറിസം രംഗത്തു മാറ്റത്തിന്റെ കാറ്റ്. ഇറ്റലിയിലെ പ്രമുഖ ആഡംബരക്കപ്പൽ സർവീസ് കമ്പനിയായ കോസ്റ്റ ക്രൂസ് മുംബൈ–ഗോവ–മംഗലാപുരം–കൊച്ചി–മാലദ്വീപ് സഞ്ചാരത്തിന് നവംബർ 9നു തുടക്കമിടുന്നു. 13നു രാവിലെ കൊച്ചിയിലെത്തുന്ന കപ്പൽ വൈകിട്ട് 6ന് ഇവിടെനിന്നു പുറപ്പെടും. 14ന്റെ പകൽ അറബിക്കടലിലൂടെ സഞ്ചാരം. 15നു രാവിലെ 7നു മാലദ്വീപിൽ നങ്കൂരമിടും. 15നു പകൽ മാലദ്വീപുകൾ കണ്ട്, വൈകിട്ട് കപ്പലിലെത്തി അത്താഴം കഴിച്ച് അന്തിയുറങ്ങി, 16ന് രാവിലെയോ ഉച്ചയ്ക്കുശേഷമോ വിമാനമാർഗം മടങ്ങാം. ഇതാണ് ആദ്യയാത്രയുടെ ചുരുക്കം. പിന്നീട് 2020 മാർച്ച് വരെ ഇതേറൂട്ടിൽ പല സർവീസുകളുണ്ടാകും. കൊളംബോ കൂടി ഉൾപ്പെടുത്തിയേക്കും.

കോസ്റ്റ വിക്ടോറിയയുടെ ആദ്യയാത്രയ്ക്കുള്ള ബുക്കിങ്ങിന് ഉഷാറായ പ്രതികരണമാണ് ഇന്ത്യക്കാരിൽനിന്ന്. ബാൽക്കണിയുള്ള, 4 പേർക്കു താമസിക്കാവുന്ന മുറികൾ പൂർണമായും വിറ്റുതീർന്നു. ജാലകം ഇല്ലാത്ത മുറികളിൽ ഭൂരിഭാഗവും ബുക്ക് ചെയ്തു കഴിഞ്ഞു. കടലിലേക്കു ജാലകമുള്ള ചില മുറികൾ മാത്രമാണ് ആദ്യയാത്രയ്ക്ക് ഇനി ലഭ്യമായുള്ളത്. 

യാത്ര 2 തരം

മുംബൈ മുതൽ കൊച്ചിവരെ 4 രാത്രി

കൊച്ചി മുതൽ മാലദ്വീപ് വരെ 3 രാത്രി

മുംബൈ–മാലദ്വീപ് യാത്രയ്ക്കു നികുതികൾ ഉൾപ്പെടെ 39,800 രൂപ മുതൽ. 

കൊച്ചി–മാലദ്വീപ് നിരക്ക് നികുതികൾ ഉൾപ്പെടെ 28,890 രൂപ മുതൽ

പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം ഉൾപ്പെടെയാണു നിരക്കുകൾ.

വീസ അപേക്ഷ തുടങ്ങിയ തലവേദനകളില്ല. പക്ഷേ പാസ്പോർട്ട് കരുതണം.

കുട്ടികൾക്കു ഫ്രീ

4 പേർക്കുള്ള മുറിയിൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന 18ൽ താഴെയുള്ളവർക്കു യാത്ര സൗജന്യം.

4 പേർക്കുള്ള മുറിയിൽ മൂന്നാമത്തെയും നാലാമത്തെയും യാത്രക്കാർക്ക് മുറിവാടകയിൽ 50% സൗജന്യം.

കൊച്ചിയിൽനിന്നു യാത്ര തുടങ്ങുന്ന തീയതികൾ

നവംബർ 13, 27, ഡിസംബർ 11, 25, 2020 ജനുവരി 8, 22, ഫെബ്രുവരി 5, 19, മാർച്ച് 4.

കോസ്റ്റ  വിക്ടോറിയ

 യാത്രക്കാർ: 2400

 964 മുറികൾ.

 242 മുറികൾക്കു ബാൽക്കണി

 20 സ്വീറ്റ് റൂമുകൾ, അതിൽ നാലെണ്ണത്തിനു ബാൽക്കണി.

 ഇറ്റാലിയൻ വിഭവങ്ങൾക്കു പ്രാമുഖ്യം.

 വെജ്, ജെയിൻ വിഭവങ്ങളും വിളമ്പും.

 സ്വകാര്യ ചടങ്ങുകൾ നടത്താൻ ഹാളുകളും തിയറ്ററുകളും.

 ദിവസവും വൈകിട്ടു കലാപരിപാടികൾ.

 5 ഭക്ഷണശാലകൾ, 10 ബാർ

 3 നീന്തൽക്കുളങ്ങൾ

കുമ്പളങ്ങി കാണാൻ 4,300 രൂപ

കോസ്റ്റ വിക്ടോറിയ കൊച്ചിയിൽ എത്തുമ്പോൾ മറുനാട്ടുകാരായ സഞ്ചാരികൾക്കു കുമ്പളങ്ങി ഗ്രാമം കാണാം, മീൻപിടിത്ത രീതികൾ പരിചയപ്പെടാം, കൊച്ചിത്തനിമയുള്ള ഭക്ഷണം കഴിക്കാം. യാത്രയും ഭക്ഷണവുമെല്ലാം കോസ്റ്റ വിക്ടോറിയ ഏർപ്പാടാക്കും. മുതിർന്നവർക്ക് 4,300 രൂപയാണ് ആറര മണിക്കൂർ കുമ്പളങ്ങി പര്യടനത്തിനുള്ള നിരക്ക്. ഇത്രയും സമയംകൊണ്ട് ആലപ്പുഴയിൽ കായൽയാത്ര നടത്തി മടങ്ങാനും ഇതേ നിരക്കാണ്. മുഴുവൻ ദിവസവും ആലപ്പുഴയിൽ കായൽ കാഴ്ചകൾ ആസ്വദിക്കാൻ 7000 രൂപയാകും.

മാലദ്വീപ് കാഴ്ചകൾ

40 മീറ്റർവരെ താഴ്ചയിൽ അന്തർവാഹിനി യാത്ര, നിരക്ക് 9000 രൂപ.കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ സമുദ്രനിരപ്പിൽനിന്ന് 25 മീറ്റർ താഴെ പവിഴപ്പുറ്റുകൾ കാണാനൊരു സ്റ്റോപ്പ്.ബാൻഡോസ് ദ്വീപ് റിസോർട്ട് സന്ദർശനം. സിന്നമൺ ഐലൻഡ് യാത്ര. കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിടൽ. 

അഴിമുഖം കടന്നു കൊച്ചി തുറമുഖത്തേക്ക് എത്തുന്ന ആഡംബരക്കപ്പലുകൾകണ്ട് മലയാളികൾ അന്തംവിട്ടുനിന്ന നാളുകൾ പഴങ്കഥ.

കൊച്ചിയിൽനിന്ന് ആളെക്കയറ്റി സഞ്ചാരത്തിന്ക്രൂസ് കപ്പലുകൾ എത്തുന്നു.നവംബറിൽ എത്തുന്നത് കോസ്റ്റ വിക്ടോറിയ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA