ADVERTISEMENT

ഏസിയുടെ തണുപ്പിലിരുന്നു ചില്ലുജാലകത്തിനപ്പുറത്തെ കാഴ്ചകൾ കാണുന്നതിലും എത്രയോ സുഖകരമാണ് കെ എസ് ആർ ടി സി ബസുകളിലെ  യാത്രകൾ. ആനവണ്ടിയെന്നു നമ്മൾ പേരിട്ടു വിളിക്കുന്ന കെ എസ് ആർ ടി സി ബസുകൾക്ക് മലയാളികളുടെ ഗൃഹാതുരസ്മരണകളിൽ വലിയ സ്ഥാനമാണുള്ളത്. നാടോടിക്കാറ്റേറ്റ് ബസ്സിൽ യാത്ര ചെയ്യാവുന്ന റൂട്ടുകളെ അറിയാം

 

ആലുവ-നേര്യമംഗലം-ഇടുക്കി

--------------gif

കാടല്ല. എന്നാൽ കാടിന്റെ അനുഭവം കിട്ടും. പുഴകളില്ല. എന്നാൽ വഴിയിൽ നിറയെ വെള്ളച്ചാട്ടങ്ങൾ കാണാം. അതാണു നേര്യമംഗലത്തുനിന്ന് ഇടുക്കിയിലേക്കുള്ള റൂട്ടിന്റെ സവിശഷതകൾ.  എറണാകുളം കോതമംഗലം കഴിഞ്ഞാൽ പിന്നെ നേര്യമംഗലത്തിന്റെ മഴക്കാടുകളാണ്. മൂന്നാറിലേക്കുള്ള കവാടമായ നേര്യമംഗലത്തുനിന്നു വലത്തുതിരിഞ്ഞാണ് ബസ് പോകുക. ഈറ്റക്കാടുകൾ കാണാം റോഡിന്റെ ഇരുവശത്തും. വലതുവശത്ത് വൻമലയാണുള്ളത്. അവിടെനിന്നാണ് ഒരു മഴപെയ്താൽ പൊടിയുന്ന വെള്ളച്ചാട്ടങ്ങൾപുറപ്പെടുക.  പെരിയാർ നദി മലയിടുക്കുകൾ താണ്ടി ഒഴുകുന്നതും കരിമണൽ ഡാമിന്റെ കാഴ്ചയും ഇടതുവശത്തിരുന്നാൽ ലഭിക്കും.  ഇടുക്കി ഡാം, കാൽവരി മൗണ്ട് എന്നിവ മറ്റു കാഴ്ചകൾ. 

ദൂരം- 116 km

ശ്രദ്ധിക്കേണ്ടത്- മരത്തലപ്പുകളും മുളന്തണ്ടുകളും ബസ്സിനുള്ളിലേക്ക് ഒളിഞ്ഞുനോക്കും പലപ്പോഴും. മുഖം ശ്രദ്ധിക്കണം. 

ചാലക്കുടി-വാൽപ്പാറ

ഈ വഴിയെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഒരുപക്ഷേ, കേരളത്തിൽ ഗവിയെപ്പോലെത്തന്നെ കാടറിഞ്ഞുയാത്ര ചെയ്യാൻ ഇത്രയും നല്ലൊരു റൂട്ട് ഇല്ല. അതും ബസ്സിൽത്തന്നെ പോകുന്നതിലാണു രസം.  ചാലക്കുടിയിൽനിന്നു കുറച്ചുമാറിയാൽത്തന്നെ കാഴ്ചകൾ തുടങ്ങും. തൂമ്പൂർമുഴി ഡാം. അതിരപ്പിള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കണ്ടതിനുശേഷം നാം കൊടുംകാട്ടിലേക്കു പ്രവേശിക്കുന്നു. പിന്നെ വാൽപ്പാറ എത്തുംവരെ കാടാണ്. മിക്കയിടത്തും ഫോണിനു റേഞ്ച് ഉണ്ടാകില്ല. ഈറ്റക്കാടുകൾക്കുള്ളിൽ കരിവീരൻമാർ പതിയിരിക്കുന്നുണ്ടാകും. ഭാഗ്യമുണ്ടെങ്കിൽ സിംഹവാലൻ കുരങ്ങുകളെയും കാണാം. വാൽപ്പാറ ഡാം മറ്റൊരു കാഴ്ചയാണ്. വാൽപ്പാറയിൽ താമസസൗകര്യം നേരത്തേ വിളിച്ചു ബുക്ക് ചെയ്തുവേണം ചെല്ലാൻ.  മലക്കപ്പാറയാണു നമ്മുടെ അതിർത്തി. ഷോളയാർ ഡാം,  മറ്റു ജലാശയക്കാഴ്ചകൾ എന്നിവ ആസ്വദിക്കാൻ ഇടതുവശത്തിരിക്കണം. 

ദൂരം 107 km

ശ്രദ്ധിക്കേണ്ടത്

ഫോണിനു പലപ്പോഴും റേഞ്ച് കിട്ടില്ല. ഫോൺ കോളുകൾ എല്ലാം  വാഴച്ചാൽ ഏരിയയിൽ വച്ചു ചെയ്യുക.  

Gavi--Kerala

ഗവി

ഗവിയ്ക്ക് ഒരു മുഖവുര ആവശ്യമില്ല. കാടുകളും ഡാമുകളും കണ്ട് യാത്ര ചെയ്യാൻ ഗവിയോളം നല്ലൊരു ബസ് റൂട്ട് ഇല്ല. പത്തനംതിട്ട ബസ്റ്റാൻഡിൽനിന്നാണു ഗവിയിലേക്കുള്ള ബസ് കിട്ടുക. ഡാമുകൾക്കു മുകളിലൂടെയുള്ളയാത്ര രസകരമാണ്. ഗവിയിൽ ചെന്നിട്ടു കാഴ്ചകൾ കാണാം എന്നല്ല കരുതേണ്ടത്, മറിച്ച് ഗവി വരെയുള്ള കാനനക്കാഴ്ചകൾക്കാണു മുൻതൂക്കം. ആനക്കൂട്ടങ്ങൾ പുൽമേടുകളിൽ മേയുന്നതു കാണാൻ പലപ്പോഴും ബസ് നിർത്തിക്കൊടുക്കാറുണ്ട്.  ഗവിയിലെ താമസം ബുക്ക് ചെയ്തിട്ടു ചെല്ലുന്നതാണു നല്ലത്.

ദൂരം- പത്തനംതിട്ട-ഗവി 94 km

--------------gif

ശ്രദ്ധിക്കുക- അതിരാവിലെ പുറപ്പെട്ടാൽ തിരിച്ചുപോരാം. അല്ലെങ്കിൽ താമസം ബുക്ക് ചെയ്ത് ഗവിയിൽ ഒരു ദിവസം തങ്ങിയശേഷം അടുത്തബസ്സിനു തിരികെപ്പോരാം. 

താമസസൗകര്യാന്വേഷണത്തിന് - 9947492399 (KFDC)

പത്തനാപുരം-അച്ചൻകോവിൽ

pathanapuram-travel-gif

കാട്ടിലൂടെ വീണ്ടും ഒരു യാത്രയാകണമെങ്കിൽ പത്തനാപുരത്തുനിന്ന് അച്ചൻകോവിൽ വരെ ടിക്കറ്റെടുക്കുക. അധികമാരും സഞ്ചരിക്കാത്ത വഴിയാണ്. ചെമ്പനരുവി ഭാഗത്താണു വനമുള്ളത്. റോഡ് മോശമായതിനാൽ  ഇടയ്ക്കു സർവീസ് നിർത്തിവച്ചിരുന്നു. എന്നാലും ആ വഴിയൊന്നു പിടിക്കാം. റോഡ് നന്നാക്കുകയാണെങ്കിൽ തേക്കിൻതോട്ടങ്ങളും കൊടുംകാടുമുള്ള ആ വഴിയിലൊന്നു പോകാം. 

ദൂരം 44 km

680287914

ശ്രദ്ധിക്കുക- ആഹാരപാനീയാദികൾ കയ്യിൽ കരുതണം. ഒരു ചെറിയ അങ്ങാടി മാത്രമാണ് അച്ചൻകോവിൽ. 

മൂന്നാർ-ഉഡുമൽപേട്ട്

മൂന്നാറിനെ ചുരുങ്ങിയ ചെലവിൽ ആസ്വദിക്കണോ…. ചിന്നാർ എന്ന മഴനിഴൽക്കാട്ടിലൂടെ സഞ്ചരിക്കണോ… മറയൂരിലെ ചന്ദനത്തോപ്പിലൂടെ യാത്ര ചെയ്യണോ

 

മൂന്നാറിൽനിന്ന് ഉഡുമൽപേട്ട് ബസ്സിന് കയറുക. വലതുവശത്തിരിക്കുക. കണ്ണടയ്ക്കാതെ കാഴ്ചകളെ ഉള്ളിലേക്കെടുക്കുക. 

ദൂരം-86 km

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com