ADVERTISEMENT

കൊച്ചി∙ മൂന്നാറിന്റെ തണുപ്പിലേയ്ക്ക് ബുള്ളറ്റോടിച്ച് 25 യുവതികൾ. ഇന്നു രാവിലെയാണ് 18 ബുള്ളറ്റുകളിലായി 25 പേരുടെ സംഘം മൂന്നാറിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാർ വിന്റർ കാർണിവലിന്റെ പ്രചരണാർത്ഥം കൂടിയാണ് യാത്ര. മൂന്നാറിന്റെ ടൂറിസം സാധ്യതകളുടെ വീണ്ടെടുപ്പിനായി ടൂറിസം വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 

bullet-trip2

 

bullet-trip

പ്രളയ ശേഷം മൂന്നാറിനും കേരളത്തിനും നഷ്ടപ്പെട്ട ടൂറിസം സാദ്ധ്യതകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ മുന്നിൽ കാണുന്നത്. എറണാകുളം  ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച യാത്ര അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവികുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്നാർ മാരത്തോൺ റേസ് ഡയറക്ടർ വി.സെന്തിൽകുമാർ പങ്കെടുത്തു. 

 

സോണിയ ഗ്രെഷ്യസിന്റെ നേതൃത്വത്തിലുള്ള ബുള്ളറ്റ് റൈഡേഴ്‌സ് കൂട്ടായ്മയിലെ (ബി & ബി എൽ ആർ ) അംഗങ്ങളാണ് കൊച്ചി - മൂന്നാർ വിമെൻ ഓൺ ബുള്ളറ്റ് യാത്രയിൽ പങ്കെടുക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളുണ്ട്. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂട് ട്രെയിനിങ് സെന്റർ ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മൂന്നാർ ടൗണിൽ ബുള്ളറ്റ് റാലിയും ഇവർക്കായി സംഘടിപ്പിച്ചിട്ടുണ്ട്. 

 

ഇടുക്കിയിലെത്തിയാൽ ഇവർ ദേവികുളം സബ് കലക്ടറുമായി ആശയവിനിമയം  നടത്തും. മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സംഘം ടൂറിസം പ്രമോഷനായുള്ള സന്ദേശ പ്രചാരണവും നടത്തും. സ്ത്രീ യാത്രികരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും സംഘത്തിനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com