ADVERTISEMENT

വയനാട് എന്നും മാസ്‍‍‍‍മരിക കാഴ്ചകൾ സമ്മാനിക്കുന്നൊരിടമാണ്. പ്രകൃതിസ്നേഹിയായ സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ് ഇൗ നാട്. വയനാട്ടിലേക്ക് സഞ്ചാരികൾ കടന്നുചെല്ലാറുണ്ടെങ്കിലും ഇന്നും ആരും അറിയപ്പെടാത്ത നിരവധി സുന്ദരയിടങ്ങൾ വയനാട്ടിലുണ്ട്. അങ്ങനെയൊരു ഇടമാണ് തൊള്ളായിരം കണ്ടി. സിനിമകളിലൂടെ പ്രശസ്തമായ തൊള്ളായിരം കണ്ടി സ്ഥലം തേടി നിരവധി സഞ്ചാരികളാണ് വയനാട്ടിലേക്ക് യാത്ര തിരിക്കുന്നത്. കാടിനു നടുവിലൂടെ ഒരു കിടിലന്‍ യാത്ര അതാണ് തൊള്ളായിരം കണ്ടി സമ്മാനിക്കുന്നത്. തൊള്ളായിരം കണ്ടിയിലേക്ക് സൈക്കിളിലേറി യാത്ര പോകാം.

ആൾട്ടർനേറ്റീവ്  ട്രാൻസ്പോർട് സിസ്റ്റം എന്ന നിലയിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാനും, സൈക്കിൾ പാതക്കായി കേരളത്തിൽ ആദ്യമായി ആവശ്യം ഉന്നയിച്ചു സമര, പ്രചാരണങ്ങൾ നടത്തി ശ്രദ്ധ നേടിയ കേരളത്തിലെ പ്രമുഖ സൈക്കിൾ യാത്ര കൂട്ടായ്മ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്സാണ് സൈക്കിൾ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.  കോഴിക്കോട് നിന്നും വയനാട്ടിലെ 900 കണ്ടിയിലേക്ക് "സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര". സൈക്കിൾ യാത്ര ജനകീയമാക്കാനും, കേരളത്തെ ഇന്ത്യയിലെ മികച്ച സൈക്കിളിംഗ് സൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. 

cycling-trip

ഓയിൽ സംരക്ഷണം, സാമ്പത്തിക പുരോഗതി, പ്രകൃതി സംരക്ഷണം എന്നിവ സൈക്ലിഗ് യാത്രയിലൂടെ നേടാം. തുടങ്ങിയ സന്ദേശങ്ങളുമായി  ഫെബ്രുവരി 8ന് വെളുപ്പിന് കോഴിക്കോട് സിറ്റിയിൽ നിന്നും ആരംഭിക്കുന്നു.  യാത്ര  കോഴിക്കോട് വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു പിറ്റേ ദിവസം തിരിച്ചെത്തുമെന്നു യാത്രയ്ക്ക് നേതൃത്വം നൽകുന്ന പെഡൽ ഫോഴ്സ് ഫൗണ്ടർ & ചീഫ് കോ ഓർഡിനേറ്റർ ജോബി രാജു, കൺവീനർ  അപർണ രാധാകൃഷ്ണൻ, റൈഡ് ക്യാപ്റ്റൻ ജോവി ജോൺ എന്നിവർ പറഞ്ഞു.

തൊള്ളായിരം കണ്ടിയിലേക്ക് എങ്ങനെ സൈക്കിൾ യാത്ര സാധ്യമാകും എന്നു പലരും ചിന്തിക്കുന്നുണ്ടാകും. എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ടാണ് പെഡൽ ഫോഴ്സാണ് കൂട്ടായ്മ മൂന്നേറുന്നത്.  പ്രകൃതിക്ക് കോട്ടം വരുത്താതെ ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്കും  സൈക്കിള്‍ യാത്ര സാധ്യമാകും എന്ന ഉറപ്പും  ഇക്കൂട്ടർ വാഗ്ദാനം ചെയ്യുന്നു.

cycling-trip3

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ്, വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്, എക്സ്പ്ളോർ വയനാട്, ഗ്രീൻ ഫോറസ്റ്റ് 900 കണ്ടി നേച്വർ ക്യാബിംഗ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന യാത്രയിൽ 18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കുംപുരുഷൻമാർക്കും പങ്കെടുക്കാം. പേര് നല്കുന്നവരിൽ  നിന്നും  തിരഞ്ഞെടുക്കപ്പെടുന്ന  20 പേർക്ക് മാത്രമാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ്  വഴി  പേര്  രജിസ്റ്റർ  ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 93884 81028

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com