sections
MORE

ജഡായു പാറയുടെ ഗാഭീര്യം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പമെത്തിയ നടി വിന്ദുജ മേനോന്‍

vindhuja-menon-travel1
SHARE

പവിത്രം എന്ന സിനിമയിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിന്ദുജ മേനോന്‍. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മുഴുവന്‍ മനസ്സില്‍ കയറിയ താരം. ചലച്ചിത്രരംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും നര്‍ത്തകി എന്ന നിലയില്‍ ഇന്നും വിന്ദുജാ മേനോന്‍ സജീവമാണ്. യാത്രകളോട് ഏറെ താല്‍പര്യമുള്ള ആളുകൂടിയായ വിന്ദുജ കുടുംബത്തോടൊപ്പം നിരവധി സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട്. താന്‍ ഈ അടുത്ത് ചടയമംഗലത്തെ ജഡായുപാറയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്. 

തന്റെ യാത്രവിശേഷം താരം പങ്കുവച്ചത് ഈ വാക്കുകളിലൂടെയാണ്. 

vindhuja-menon-travel3

ചടയമംഗലം ജഡായ് എര്‍ത്ത് സെന്ററിലെ ഒരു ദിവസം. കരകൗശലത്തിന്റെ ഗാംഭീര്യം വിവരിക്കാന്‍ വാക്കുകളില്ല- രാജീവ് അഞ്ചല്‍ സര്‍ അല്ലാതെ മറ്റാരുമുണ്ടാകില്ല ശില്പം ചെയ്യാന്‍. ലോകോത്തര പ്രമേയമുള്ള ഈ പാര്‍ക്ക് പ്രകൃതിദത്തമായി ദൈവത്തിന്റെ സ്വന്തം രാജ്യത്തിന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളാല്‍ അനുഗ്രഹീതമാണ്, ഇക്കോ ഫ്രണ്ട് ലി കര്യങ്ങളാല്‍ ഇവിടം അലങ്കരിച്ചിരിക്കുന്നു, ഒപ്പം സന്‍മനസുള്ള സ്റ്റാഫുകളും. കുടുംബത്തോടൊപ്പമായിരുന്നു വിന്ദുജയുടെ ജഡായു പാറ സന്ദര്‍ശനം. 

ജഡായു പാറയെന്ന വിസ്മയം

കൊല്ലം ജില്ലയിലെ ചടയമംഗലംജടായുപ്പാറയില്‍64 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനമാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ അഥവാ ജടായു നേച്ചര്‍ പാര്‍ക്ക്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യവിനോദസഞ്ചാരപദ്ധതിയാണിത്. രാമായണത്തിലെ ജടായുവിന്റേതായി നിര്‍മ്മിച്ചിരിക്കുന്ന പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. ജടായു-രാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്‍പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്.ജഡായു പാറയെ ജഡായു എര്‍ത്ത്സ് സെന്റര്‍ ആക്കി പുതുക്കിയെടുത്തിരിക്കുന്നത് രാജീവ് അഞ്ചലാണ്. പാറയുടെ മുകളില്‍ ഇരുനൂറ്റന്‍പത് അടി ഉയരത്തില്‍ ജഡായു ശില്‍പ്പവും രാജീവ് ഒരുക്കിയിട്ടുണ്ട്.

vindhuja-menon-travel2

പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കാണാം എന്നതും ഏറ്റവും വലിയ സവിശേഷതയാണ്.ജഡായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6 ഡി തിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജഡായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയേറ്ററെന്നും തോന്നുംവിധമാണ് ഇതിന്റെ സൃഷ്ടി.

കേബിള്‍ കാര്‍ റൈഡ്

ഈ കേന്ദ്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് കേബിള്‍ കാര്‍ സവാരി.ഭീമാകാരമായ കുന്നുകള്‍ക്കും താഴ്വരകള്‍ക്കും മുകളിലൂടെ പൂര്‍ണ്ണമായും ഗ്ലാസ് പൊതിഞ്ഞ ക്യാബിനില്‍ യാത്ര ചെയ്യുന്നത് മികച്ച അനുഭവമാണ്. ഓരോ സെക്കന്‍ഡിലും ലാന്‍ഡ്സ്‌കേപ്പിന്റെ മനോഹരമായ കാഴ്ചകള്‍ തുറക്കുന്നു.പ്രതിമയുടെ ആര്‍ട്ട് കേബിള്‍ കാറുകളും അതിന്റെ സംവിധാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.നിലവില്‍ 16 കാറുകളാണുള്ളത്, ഓരോ കാറിനും 8 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. 750 മീറ്റര്‍ ദൂരത്തില്‍ 1000 അടി ഉയരത്തില്‍ സഞ്ചരിക്കാം. 

പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ 4 കുന്നുകളിലായി പരന്നുകിടക്കുന്നു, ഓരോന്നും വ്യത്യസ്ത പ്രവര്‍ത്തനങ്ങളും ആകര്‍ഷണങ്ങളും ഉണ്ട്. 

ഹില്‍ 1: ജഡായു ശില്പവും രാമക്ഷേത്രവും

പ്രമുഖ സംവിധായകനും കലാകാരനും ശില്പിയുമായ രാജീവ് അഞ്ചല്‍ രൂപകല്‍പ്പന ചെയ്ത ജഡായുവിന്റെ ശില്പമാണ് ജടായു നേച്ചര്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. 6 ഡി ഓഡിയോ-വിഷ്വല്‍ ഇഫക്റ്റുകള്‍ ഉള്ള രാമായണത്തില്‍ നിന്നുള്ള പ്രദര്‍ശനങ്ങള്‍ ഇവിടെ ഉണ്ടാകും.ശില്പം പൂര്‍ത്തിയാകാന്‍ ഏകദേശം 7 വര്‍ഷമെടുത്തു.

ഹില്‍ 2: അഡ്വഞ്ചര്‍ റോക്ക് ഹില്‍

ജമ്മറിംഗ്, ബോള്‍ഡറിംഗ്,വാലി ക്രോസിംഗ്, ചിമ്മിനി ക്ലൈംബിംഗ്, ലംബ ലാഡര്‍,അമ്പെയ്ത്ത,് സിപ്പ്-ലൈന്‍, കമാന്‍ഡോ നെറ്റ്, റൈഫിള്‍ ഷൂട്ടിംഗ്, ലോഗ് നടത്തം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ഹില്‍ 3: ആന പാറ

ക്യാമ്പിംഗ്, സ്‌കൈ സൈക്ലിംഗ്, 250 മീറ്റര്‍ നീളമുള്ള സിപ്പ്-ലൈന്‍ സോണ്‍ എന്നിവ ഇവിടെ സജ്ജമാക്കിയിരിക്കുന്നു. 

ഹില്‍ 4: റെജുവനേഷന്‍ സെന്റര്‍

പ്രകൃതിയുടെ മടിയില്‍ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കുന്നു ഈ മല.പ്രകൃതിദത്ത പരിസ്ഥിതി സമ്പ്രദായം സംരക്ഷിക്കുന്ന ഈ മല, ജഡായു നേച്ചര്‍ പാര്‍ക്കില്‍ വാരാന്ത്യ വിശ്രമത്തിന് അനുയോജ്യമായ പ്രകൃതിദത്ത ഗുഹകളില്‍ സിദ്ധവിധിപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA