അഴക്‌ കൊണ്ട്‌ സഞ്ചാരിയെ കീഴ്പ്പെടുത്തുന്ന വയനാടൻ കാഴ്ച

chembra
SHARE

 പ്രകൃതിയുടെ മുഴുവനും സൗന്ദര്യവും ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് വയനാട്. കാടും കാട്ടാറും ട്രെക്കിങ് പോയിന്റുകളുമൊക്കെയായി ഒരുപാട് കാഴ്ചകളുമായാണ് വയനാട് സഞ്ചാരികളെ സ്വീകരിക്കുന്നത്. വയനാട്ടിലെ കാഴ്ചകൾ ഒരിക്കലും അവസാനിക്കുന്നില്ല. ഇൗ യാത്രയിൽ വയനാട്ടിലെ ചെമ്പ്രാ പീക്കിനെക്കുറിച്ചാണ് പറയുന്നത്.

സമുദ്രനിരപ്പിൽ നിന്നും 2100 അടി ഉയരത്തിലാണ് ചെമ്പ്രാ കൊടുമുടി.കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെന്നും ഇതറിയപ്പെടുന്നു. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമായ ചെമ്പ്ര പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണ്. ആദ്യ കാഴ്ചയിൽ തന്നെ ആരെയും മോഹിപ്പിക്കുന്ന പ്രകൃതി സൗന്ദര്യമാണ് ചെമ്പ്ര പീക്കിന്. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ്  ഒരുക്കിയിട്ടുണ്ട്. നസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.

കൊടുമുടിയുടെ രൂപത്തിലല്ല, ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകത്തിലൂടെയാണ് ചെമ്പ്ര എല്ലാവരുടെയും മനസ്സിൽ നിറയുന്നത്.ചെമ്പ്രാ പീക്കിലെ പ്രധാന കാഴ്ച ഹൃദയാകൃതിയിലുള്ള തടാകമാണ്. ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്. കൊടുമുടിയിലേക്കുള്ള പാതയുടെ മധ്യത്തിലായി ഈ തടാകം കാണാം. ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി വാങ്ങേണ്ടതാണ്.

മേപ്പാടി നഗരത്തിൽ സ്ഥിതിചെയ്യുന്ന ചെമ്പ്ര, കൽപറ്റയിൽനിന്നും 8 കിലോമീറ്റർ (5 മൈൽ) അകലെയാണ്. പശ്ചിമഘട്ട മേഖലയിൽപ്പെട്ട വയനാടൻ കുന്നുകളും തമിഴ്നാടിലെ നീലഗിരി കുന്നുകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ഇത്. മേപ്പാടിയിൽനിന്നും ചെമ്പ്ര കൊടുമുടിയിലേക്ക് നടപ്പാതയുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ടൂറിസ്റ്റുകൾക്ക് ഗൈഡുകളും ട്രക്കിംഗ് ഉപകരണങ്ങളും വാടകയ്ക്ക് ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA