ADVERTISEMENT

വാഹനപ്രേമികളും വനപ്രേമികളും ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടായിരിക്കും ചാലക്കുടി മുതൽ വാഴച്ചാൽ വരെ. കേരളവിനോദസഞ്ചാരത്തിന്റെ ആകർഷണമായ ആതിരപ്പിള്ളി വെള്ളച്ചാട്ടം ഈ യാത്രയുടെ പ്രധാന ആകർഷണമാണ്. പക്ഷേ, നമ്മെ കൂടുതൽ ഉത്സാഹഭരിതരാക്കുക നന്നായി പരിപാലിക്കപ്പെടുന്ന സുന്ദരൻ കാട്ടുപാതയാണ്.

വളവുകളും മറ്റും താരതമ്യേന കുറവാണ്. എസി ഓഫ് ആക്കുക, കാടിന്റെ ബ്ലോവറിനെ അനുഭവിക്കുക. വാഹനം നിർത്തുമ്പോൾ എല്ലാ ഗ്ലാസുകളും പൊക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം കുരങ്ങൻമാരുടെ വാഹനപരിശോധന കർശനമാണിവിടെ. ചാലക്കുടി കഴിഞ്ഞാൽപ്പിന്നെ വലിയ തിരക്കുകളില്ലാത്ത ചെറു കവലകളാണ് അധികവും. അതിരപ്പിള്ളിയിലെത്തുമ്പോൾ മാത്രം ചെറിയ ഗതാഗതപ്രശ്നമുണ്ടാകും. 

ജില്ല– തൃശ്ശൂർ

ദൂരം– 38 കിലോമീറ്റർ

സവിേശഷത–വനപാത

വഴിക്കാഴ്ചകൾ–

അതിരപ്പിള്ളി വെള്ളച്ചാട്ടം– ലോകത്തിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്ന്

തുമ്പൂർമുഴി ഡാം– സകുടുംബം സമയം ചിലവിടാവുന്ന സുരക്ഷിതമായ പുഴയോരം

വാഴച്ചാൽ വെള്ളച്ചാട്ടം, സിൽവർ സ്റ്റോം, ഡ്രീം വേൾഡ് വാട്ടർതീം പാർക്കുകളിൽ കയറാം. 

താമസം– വഴിയിലെങ്ങും ഹോട്ടലുകളും ചെറുറിസോർട്ടുകളുമുണ്ട്.

ഭക്ഷണം– ചാലക്കുടി ഇലഞ്ഞിപ്രയിലെ വാസുവേട്ടന്റെ കടയിൽനിന്ന് ആഹാരം കഴിക്കുകയാണ് ഈ യാത്രയിലെ ആദ്യ ലഹരി. ഒട്ടേറെ ഹോട്ടലുകൾ അതിരപ്പിള്ളിയിലെത്തുംവരെ ലഭ്യമാണ്. 

ചാലക്കുടി (ടൗൺ)–ഇലഞ്ഞിപ്ര (ആഹാരം)–തൂമ്പൂർമുഴി (കാഴ്ച, ആഹാരം)–ഡ്രീംവേൾഡ് (ഉല്ലാസം)–സിൽവർ സ്റ്റോം– അതിരപ്പിള്ളി (കാഴ്ച)–വാഴച്ചാൽ (കാഴ്ച) </p>

മറ്റു സ്ഥലങ്ങൾ– വാഴച്ചാലിൽനിന്നു മലക്കപ്പാറ വരെയുള്ള കാട്ടുറോഡിലുടെ ഒരു യാത്രയാകാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com