sections
MORE

സെലിബ്രിറ്റികളുടെ രുചിത്താവളം, അബു സലീമിന്‍റെ വയനാടന്‍ റസ്‌റ്റോറന്‍റ്!

1980's-A-Nostalgic-Restaurant
Image from 1980's A Nostalgic Restaurant Facebook Page
SHARE

കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുക എന്ന് പറഞ്ഞാല്‍ ഒരിക്കലും വിട്ടുകളയാന്‍ സാധിക്കാത്ത സ്ഥലമാണ് വയനാട്. കടലില്ല പക്ഷേ, കാടും കോടമഞ്ഞും മലനിരകളും തീര്‍ത്ത ഈ മായാപ്രപഞ്ചത്തിന്‍റെ മനോഹാരിത, ഒരിക്കല്‍ ഇവിടെയെത്തുന്നവരെ വീണ്ടും ഇങ്ങോട്ടേക്ക്‌ മാടി വിളിച്ചു കൊണ്ടിരിക്കും. ചുരം കടന്നെത്തുന്ന കാറ്റിന്‍റെ ഇനിയും പറയാക്കഥകള്‍ക്ക് കാതോര്‍ത്ത് വന്നവര്‍ തന്നെ വീണ്ടും ഈ കാനനസുന്ദരിയെ തേടിയെത്തും, ഒറ്റയ്ക്കും കൂട്ടായുമൊക്കെ. എന്നാല്‍ പ്രകൃതിയുടെ അഴകുറ്റ കരവിരുതുകള്‍ക്ക് പുറമേ രുചികരമായ ഭക്ഷണം തേടി മാത്രം വയനാട്ടിലെത്തുന്ന സഞ്ചാരികളും ഉണ്ട്. ഇക്കൂട്ടത്തില്‍ സെലിബ്രിറ്റികളും ഉള്‍പ്പെടും. അങ്ങനെ താരനിബിഡമായ ഒരു റസ്‌റ്റോറനന്റിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

1980's-A-Nostalgic-Restaurant6
Image from 1980's A Nostalgic Restaurant Facebook Page

കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്നാണ് ഈ കിടുക്കന്‍ സ്ഥലം. 1980 എന്ന് പേരിട്ടിരിക്കുന്ന ഈ രുചിയിടത്തിന്‍റെ ഉടമയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ സെലിബ്രിറ്റികളുടെ ഒഴുക്കിന് കാരണമെന്തെന്ന് കത്തും! അതേ, അദ്ദേഹമൊരു സിനിമാനടനാണ്. വെറും നടനല്ല, കരുത്തും അഭിനയപാടവവും ഒത്തു ചേര്‍ന്ന, മലയാളികളുടെ സ്വന്തം മസില്‍മാന്‍- അബുസലിം! വയനാട്ടുകാരുടെ പ്രിയപ്പെട്ട അബുക്ക!

1980's-A-Nostalgic-Restaurant4
Image from 1980's A Nostalgic Restaurant Facebook Page

നൊസ്റ്റാള്‍ജിയ പേരില്‍ മാത്രമല്ല...

ഈ കെട്ടിടം യഥാര്‍ത്ഥത്തില്‍ കേരളീയ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട പഴയൊരു തറവാടാണ്. കണ്ടാല്‍ തന്നെ മനസിലാകുന്ന രീതിയില്‍ വലിയ മിനുക്കുപണികള്‍ ഒന്നും നടത്താതെയാണ് 1980’s A Nostalgic Restaurant എന്ന് പേരുള്ള ഈ റസ്‌റ്റോറന്‍റ് തുടങ്ങിയിരിക്കുന്നത്.
അതീവരുചികരമായ മലബാര്‍ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. രുചിപ്പെരുമ ഒന്നുകൊണ്ടു മാത്രം വീണ്ടും വീണ്ടും ഇവിടെയെത്തുന്ന ആളുകളുണ്ട്. എത്ര സമയം കാത്തു നിന്നാലും ഭക്ഷണം കഴിച്ചിട്ട് മാത്രമേ ആളുകള്‍ ഇവിടെ നിന്നും മടങ്ങാറുള്ളൂ.

Image from 1980's A Nostalgic Restaurant Facebook Page
Image from 1980's A Nostalgic Restaurant Facebook Page

ആകെ മൊത്തം എണ്‍പതുകളുടെ ഫീല്‍ തരുന്ന രൂപകല്‍പനയാണ് ഇതിന്. ഭക്ഷണം നല്‍കുന്നത് മുറ്റത്ത് നിര്‍മ്മിച്ച ടെന്റിലും ഭക്ഷണം വിളമ്പുന്നുണ്ട്.

1980's-A-Nostalgic-Restaurant5
Image from 1980's A Nostalgic Restaurant Facebook Page

നല്ല ഫ്രഷ്‌ മലബാര്‍ ബിരിയാണിയും അപ്പത്തരങ്ങളും

1980's-A-Nostalgic-Restaurant1
Image from 1980's A Nostalgic Restaurant Facebook Page

മലബാറിന്റെ ഒരു രുചിക്കൂട്ട് തന്നെയാണ് ഇവിടെ പിന്തുടരുന്നത്. രാവിലെയും ഉച്ചക്കും വൈകീട്ടും പ്രത്യേകം മെനുവാണ്. ദോശ, ഇഡ്ഡലി, പൂരി, ഊത്തപ്പം, പുട്ട്, പത്തിരി എന്നിവയ്ക്കൊപ്പം മലബാർ ചിക്കൻ കറി, മുട്ടക്കറി, വെജിറ്റബിൾ കുറുമ, കുടംപുളിയിട്ട് വറ്റിച്ച മീൻ കറി എന്നിങ്ങനെ കിടുക്കന്‍ കറികള്‍ കിട്ടും. ഉച്ചക്ക് ചിക്കന്‍, മട്ടന്‍, ബീഫ്, ഫിഷ്‌ എന്നിങ്ങനെ ബിരിയാണികള്‍. പതിനൊന്നു തരം വിഭവങ്ങളോട് കൂടിയ പ്രത്യേക സദ്യയും ഉണ്ട്. ഇനി ഡിന്നറിന്റെ കാര്യം നോക്കാം. പിടിക്കോഴി (നാടൻ കോഴി പൊരിച്ചത്), മട്ടൻ നിർത്തിപ്പൊരിച്ചത്, പെപ്പർ ചിക്കൻ എന്നിങ്ങനെയാണ് ഡിന്നര്‍ സ്പെഷ്യല്‍ വിഭവങ്ങള്‍. 

1980's-A-Nostalgic-Restaurant7
Image from 1980's A Nostalgic Restaurant Facebook Page

മമ്മൂട്ടി, ടോവിനോ, സലിംകുമാര്‍ തുടങ്ങിയ സിനിമാ താരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയക്കാരും സ്പോര്‍ട്സ് താരങ്ങളുമെല്ലാം സ്ഥിരം വന്നെത്തുന്ന റസ്റ്റോറന്റാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA